2011, ജനുവരി 25, ചൊവ്വാഴ്ച

ദേശീയപാത വികസനം(ബി.ഒ.ടി )-അനുകൂലവാദം


ദേശീയപാത വികസനം ആവശ്യപ്പെട്ടു ധര്‍ണ 
Thursday, February 18, 2010
തിരുവനന്തപുരംദേശീയപാതയുടെ വികസനം ആവശ്യപ്പെട്ട് പൊതുജനങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തി. കരമന മുതല്‍ കളിയിക്കാവിളവരെയുള്ള റോഡിനു കഴിഞ്ഞ അരനൂറ്റാണ്ടായി വികസനമില്ലെന്നാരോപിച്ചായിരുന്നു ധര്‍ണ. എന്‍എച്ച് 47ന്‍റെ ഭാഗമായ റോഡിന്‍റെ ഭാഗത്തെ നിരവധി ജംക്ഷനുകളില്‍ അപകടം പതിവാണ്. റോഡിന്‍റെ പല ഭാഗങ്ങളും തീരെ ഇടുങ്ങിയ അവസ്ഥയിലാണ്.
ആവശ്യമായ സ്ഥലം ഏറ്റെടുത്തു പാത വികസിപ്പിക്കാന്‍ ബജറ്റില്‍ തുക വക കൊള്ളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കു തയാറെടുക്കുകയാണ് ഇവര്‍. കഴിഞ്ഞ ഏഴിനു വെള്ളായണിയില്‍ കൂടിയ ദേശീയപാത വികസന ആക്ഷന്‍ കൗണ്‍സില്‍ യോഗമാണു സമര പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്.
ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ വി.ജെ. തങ്കപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫ്രാറ്റ് പ്രസിഡന്‍റ് പട്ടം ശശിധരന്‍ നായര്‍, ജമാ അത്ത് കൗണ്‍സില്‍ സെക്രട്ടറി കരമന ബയാര്‍, ഡോ. എന്‍.എ. കരിം, നേമം ജബാര്‍, ഡിസിസി സെക്രട്ടറി വത്സലന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.  


തുള്ളി രക്‌തം നഷ്‌ടപ്പെടാതെ പ്രസവം നടക്കുമോ

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണു ഞങ്ങളുടെ സംസ്‌ഥാനത്തിനു വികസനം വേണ്ട എന്ന മെമ്മോറാണ്ടവുമായി ഒരു അഖിലകക്ഷി നിവേദകസംഘം പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ ചെന്നത്‌. നമുക്കു വീതി കൂടിയ റോഡ്‌ വേണ്ടെന്നു വാദിക്കുന്ന കേരളത്തിലെ വയോധിക നേതാക്കള്‍ വരുംതലമുറയെ തീരാദുരിതങ്ങളിലേക്കാണു തള്ളിയിടാന്‍ പോകുന്നത്‌. കമ്പ്യൂട്ടറിന്റെ വരവിനെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ത്തവരുടെ പ്രേതങ്ങള്‍ ഇപ്പോഴും കേരളത്തില്‍ അലയുകയാണെന്നു തോന്നുന്നു.

അറിയുകയും ആദരിക്കുകയും ചെയ്യുന്ന കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളേയും ഓര്‍ത്ത്‌ ഞാന്‍ സഹതപിക്കുകയാണിപ്പോള്‍. കാരണം വരാനിരിക്കുന്ന തലമുറയുടെ കൊടുംശാപം ഈ നേതാക്കളുടെ നെറുകയിലാണു വന്നുപതിക്കാന്‍ പോകുന്നത്‌. തങ്ങളെ തീരാ ദുരിതങ്ങളിലേക്കും കൊടും ക്ലേശങ്ങളിലേക്കും തള്ളിക്കൊണ്ട്‌ കടന്നുപോയവരാണല്ലോ മുന്‍ തലമുറയിലെ നേതാക്കള്‍ എന്നോര്‍ത്തുകൊണ്ടായിരിക്കും വരുംതലമുറ ഇവരെ ശപിക്കുക.


കേരളത്തിനു വീതി കൂടിയ റോഡുകള്‍ വേണ്ട, കേരളത്തിന്‌ അങ്ങനെയൊരു വികസനം വേണ്ട എന്ന ആവശ്യവുമായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനു നിവേദനം നല്‍കാന്‍ പോയ അഖിലകക്ഷി നേതാക്കളുടെ സംഘത്തെപ്പറ്റി ചരിത്രം എന്താണു വിധിയെഴുതുക എന്നു മനസിലാക്കാന്‍ അധികകാലമൊന്നും വേണ്ടിവരില്ല. കേരളത്തില്‍ റോഡ്‌ വികസനം വേണ്ട എന്ന മെമ്മോറാണ്ടം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ചപ്പോള്‍ പ്രധാനമന്ത്രി ഞെട്ടിപ്പോയി എന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. എന്റെ ദീര്‍ഘകാല സുഹൃത്തായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി എന്നോടു പരിഹാസ രൂപത്തില്‍ പറഞ്ഞതു ന്യൂഡല്‍ഹിയിലെ അദ്ദേഹത്തിന്റെ നാലു പതിറ്റാണ്ടോളം നീണ്ട പത്രപ്രവര്‍ത്തനത്തിനിടയില്‍ ഞങ്ങളുടെ സംസ്‌ഥാനത്തിനു വികസനം വേണ്ട എന്ന നിവേദനവുമായി പ്രധാനമന്ത്രിയെ കാണാന്‍വന്ന ഏക അഖിലകക്ഷി പ്രതിനിധിസംഘം കേരളത്തിന്റേതു മാത്രമാണെന്ന്‌.


ഏതു നാടിന്റേയും വികസനത്തിനുള്ള അടിസ്‌ഥാനം ഗതാഗതസൗകര്യമുള്ള വീതി കൂടിയ റോഡുകളാണ്‌. അതുകൊണ്ടാണു ദേശീയപാതകള്‍ നാലുവരിപ്പാതകളും ആറുവരിപ്പാതകളുമായി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിപാടി ആവിഷ്‌കരിച്ചത്‌. അതനുസരിച്ച്‌ എല്ലാ സംസ്‌ഥാനങ്ങളിലും കേന്ദ്രസഹായത്തോടെ അറുപതു മീറ്റര്‍ വീതിയില്‍ ദേശീയപാതകള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചു. അതിനുള്ള സ്‌ഥലമെടുപ്പു പരിപാടികളും അവര്‍ നടപ്പാക്കി. പക്ഷേ, കേരളത്തില്‍ ഭൂമിയുടെ വലിയ വില, ജനസാന്ദ്രത തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവിടെ ഹൈവേകളുടെ വീതി 45 മീറ്ററാക്കി കുറയ്‌ക്കണമെന്നു കേരള സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ആ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്‌തു.


പക്ഷേ, അടുത്തകാലത്തു കേരളത്തിലെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ ചേര്‍ന്നു തീരുമാനിച്ചതു സംസ്‌ഥാനത്തെ ദേശീയപാതയുടെ വീതി മുപ്പതു മീറ്ററായി കുറയ്‌ക്കണമെന്നാണ്‌. അതിനുകാരണം വീതി കൂട്ടുമ്പോള്‍ ആ റോഡുവക്കിലെ കച്ചവട സ്‌ഥാപനങ്ങളും മറ്റും പൊളിച്ചുമാറ്റേണ്ടി വരുമെന്നതാണ്‌. അതോടൊപ്പം നൂറുകണക്കിനു കുടുംബങ്ങള്‍ക്കു കുടിയൊഴിഞ്ഞുപോകേണ്ടി വരുമെന്നതാണു മറ്റൊരു കാരണം. അവരെയെല്ലാം പുനരധിവസിപ്പിച്ചുകൊണ്ട്‌ റോഡ്‌ വീതി കൂട്ടാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. ഇതിനുകാരണം സംസ്‌ഥാനത്തിന്റെ നികുതിവരുമാനത്തില്‍ എണ്‍പതു ശതമാനവും ഗവ. ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും വാങ്ങിയ വായ്‌പയ്‌ക്കു പലിശ കൊടുക്കാനുമായി ചെലവഴിക്കുകയാണ്‌. കേരളസര്‍ക്കാരിന്റെ മൊത്തം കടബാധ്യത അറുപതിനായിരം കോടിയിലധികമാണ്‌. ഒരു കേരളീയന്‍ ശരാശരി പന്തീരായിരം രൂപയില്‍ കൂടുതല്‍ കടക്കാരനാണെന്നര്‍ഥം.


ഇതുകൊണ്ടാണു സ്വകാര്യ ഏജന്‍സികളെക്കൊണ്ട്‌ റോഡ്‌ വികസനം നടത്തിച്ച്‌ നിശ്‌ചിത കാലാവധിക്കുള്ളില്‍ ടോള്‍ പിരിവിലൂടെ ആ തുക പിരിച്ചെടുത്ത ശേഷം പിന്നീട്‌ സംസ്‌ഥാനത്തിനു ആ റോഡുകള്‍ വിട്ടുകൊടുക്കുക എന്ന ബി.ഒ.ടി. സമ്പ്രദായം (ബില്‍ഡ്‌, ഓപ്പറേറ്റ്‌, ട്രാന്‍സ്‌ഫര്‍) നിര്‍ദേശിക്കപ്പെട്ടത്‌. ലോകത്തിലെ എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്ന മാര്‍ഗമാണിത്‌. ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളും സ്വീകരിച്ചുകഴിഞ്ഞ സമ്പ്രദായം ഇതുതന്നെ. കേരളത്തിലെ പാലങ്ങള്‍ക്കു ടോള്‍ പിരിക്കുന്ന സമ്പ്രദായം പൊതുമരാമത്തുവകുപ്പ്‌ എത്രയോ കൊല്ലം മുമ്പു നടപ്പാക്കിയിരുന്നതാണെന്നോര്‍ക്കുക.


പക്ഷേ, ഇപ്പോള്‍ നേതാക്കള്‍ പറയുന്നതു ഞങ്ങള്‍ക്കു റോഡിന്റെ വീതി 30 മീറ്ററില്‍ കൂടുതല്‍ കൂട്ടുകയും വേണ്ട, ഇവിടെ ബി.ഒ.ടി. സമ്പ്രദായവും വേണ്ട എന്നാണ്‌. വേണ്ടെങ്കില്‍ വേണ്ട. പക്ഷേ, കാലത്തിന്റെ വെല്ലുവിളി എങ്ങനെയാണു കേരളം നേരിടാന്‍ പോകുന്നത്‌? ഒരുകാര്യമോര്‍ക്കണം, 2005-ല്‍ നടത്തിയ സര്‍വേപ്രകാരം അന്നത്തെ നിലവിലുള്ള വാഹനപ്പെരുപ്പമനുസരിച്ച്‌ അടിയന്തരമായി ദേശീയപാതകള്‍ നാലുവരിപ്പാതകളാക്കണമെന്നു നിര്‍ദേശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വാഹനപ്പെരുപ്പം 50 ശതമാനമെങ്കിലും വര്‍ധിച്ചുകഴിഞ്ഞു.


ഭാവിയിലോ? പുതിയ പഠനം വ്യക്‌തമാക്കുന്നത്‌ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയാകുമെന്നാണ്‌. അതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം വല്ലാര്‍പാടം കണ്ടെയിനര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെര്‍മിനലിന്റെ പ്രവര്‍ത്തനം പൂര്‍ണ സ്‌ഥിതിയിലെത്തുമ്പോള്‍ ഒരുമിനിറ്റില്‍ ആറു കൂറ്റന്‍ കണ്ടെയ്‌നറുകളാണു തുറമുഖത്തിന്‌ അകത്തേക്കും പുറത്തേക്കും വരാന്‍ പോകുന്നതെന്നാണ്‌. ഈ കണ്ടെയ്‌നറുകളില്‍ രണ്ടെണ്ണം ഇപ്പോഴത്തെ ദേശീയപാതയില്‍ മറിഞ്ഞാല്‍ കേരളത്തിലെ റോഡുഗതാഗതമാകെ സ്‌തംഭിക്കുമെന്നു മുന്‍കൂട്ടി കാണാന്‍ എന്തുകൊണ്ട്‌ റോഡ്‌ വികസനവിരുദ്ധരായ നമ്മുടെ നേതാക്കള്‍ക്കു കഴിയുന്നില്ല?


ദേശീയപാതയ്‌ക്കു വീതികൂട്ടുമ്പോള്‍ ആയിരക്കണക്കിനു വ്യാപാരികള്‍ ഒഴിഞ്ഞുപോകേണ്ടിവരുമെന്നതാണത്രേ അവരുടെ വ്യാപാര സ്‌ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ വികസനം വേണ്ടെന്ന നിലപാടെടുക്കാന്‍ നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്‌. അല്ലെങ്കില്‍ത്തന്നെ ദേശീയപാതയുടെ ഇരുവശത്തും ഇപ്പോള്‍ 45 മീറ്റര്‍ വീതം സ്‌ഥലം മരവിപ്പിച്ചിട്ടിരിക്കുകയാണ്‌. അവിടെ ഈ സ്‌ഥലമുടമകള്‍ക്ക്‌ ഒരു നിര്‍മാണവും നടത്താന്‍ ഇന്നു കഴിയില്ല. അവര്‍ക്കല്ല പ്രതിഷേധം. ഒരുമിച്ചു മാറ്റേണ്ടിവരുന്ന പാതവക്കിലെ കടയുടമകള്‍ക്കാണ്‌ പ്രതിഷേധം. അവയില്‍ ഏതാനും ബാര്‍ ഹോട്ടലുകളും ഉള്‍പ്പെടുന്നതുകൊണ്ട്‌ അവരുടെ പ്രതിഷേധം രാഷ്‌ട്രീയ നേതാക്കളുടെ മനസ്‌ അലിയിക്കുമല്ലോ? അല്ലെങ്കില്‍ അലിയിക്കാനുള്ള മാര്‍ഗം അവര്‍ക്കറിയാമല്ലോ?


വീതി കൂടുന്നതുമൂലം സ്‌ഥലം നഷ്‌ടപ്പെടുന്നവര്‍ക്ക്‌ ന്യായമായ നഷ്‌ടപരിഹാരം കിട്ടുന്നില്ല, തൃപ്‌തികരമായ പുനരധിവാസം സാധ്യമാക്കുന്നില്ല എന്നുള്ളതു വളരെ വളരെ ന്യായമായ പരാതിയാണ്‌. അതിനു തൃപ്‌തികരമായ പരിഹാരം കാണുകയെന്നുള്ളതാണു ഭാവനാശേഷിയുള്ള ഭരണകര്‍ത്താക്കളുടെ ചുമതല. അതിനെന്തുകൊണ്ട്‌ ജനകീയ മന്ത്രിമാര്‍ക്കു കഴിയുന്നില്ല? പഴയ പാര്‍വത്യകാരെയോ പേഷ്‌കാരെയോ ഉത്തരവാദിത്തം ഏല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ ഇതിനു പരിഹാരം കാണുമായിരുന്നു.


വമ്പിച്ച റോഡു വികസനം സാധ്യമാക്കിയ തമിഴ്‌നാട്ടില്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയായിരുന്ന പി.സി. സിറിയക്‌ ഈ പ്രശ്‌നത്തിനു പ്രായോഗിക പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട്‌.


സിറിയക്കിന്റെ നിര്‍ദേശം ഇതാണ്‌: വീതികൂട്ടുന്നതുമൂലം സ്‌ഥലം നഷ്‌ടപ്പെടുന്നവര്‍ ഹൃദയവേദനകൊണ്ടു നോക്കിനില്‍ക്കുമ്പോള്‍ പുറകില്‍ക്കിടക്കുന്ന സ്‌ഥലത്തിന്റെ ഉടമകള്‍ക്ക്‌ പെട്ടെന്ന്‌ വന്‍ ലാഭം കിട്ടുന്നു (കാരണം അവരുടെ ഭൂമിവില പത്തിരട്ടിയായി വര്‍ധിച്ചെന്നിരിക്കും). അവരുടെ യാതൊരു മൂലധനനിക്ഷേപവും പരിശ്രമവുമില്ലാതെയാണ്‌ ഇപ്രകാരം കുതിച്ചുയര്‍ന്നുകിട്ടുന്നത്‌. 45 മീറ്റര്‍ സ്‌ഥലം റോഡ്‌ വികസനത്തിനാവശ്യമെങ്കില്‍ 245 മീറ്റര്‍ വീതിയില്‍ സ്‌ഥലമെടുക്കുക. സ്‌ഥലം നഷ്‌ടപ്പെടുന്നവര്‍ക്കെല്ലാംതന്നെ പുതിയ ഹൈവേയുടെ ഓരത്ത്‌ അധികമായി ലഭിച്ചിട്ടുള്ള ഇരുനൂറുമീറ്റര്‍ വീതിയില്‍ സ്‌ഥലം നല്‍കുക. വിട്ടുകൊടുക്കുന്ന സ്‌ഥലത്തിന്‌ ആനുപാതികമായി വിസ്‌തീര്‍ണവും ഫ്രണ്ടേജും ഓരോരുത്തര്‍ക്കും സുതാര്യമായി നല്‍കുക. അതോടൊപ്പം ഭൂമി വിട്ടുകൊടുക്കുന്ന എല്ലാവരേയും പുതിയ വ്യാപാര സമുച്ചയവും മറ്റുമുണ്ടാക്കുന്ന പദ്ധതികളുടെ ഉപയോക്‌താക്കളാക്കി മാറ്റുക.


ഇങ്ങനെയുള്ള ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളുന്നതോടെ ഭൂമി നഷ്‌ടപ്പെടുന്നവര്‍ക്ക്‌ മാര്‍ക്കറ്റ്‌ വിലയേക്കാള്‍ താഴ്‌്ന്ന വില കൊടുക്കുക, അതുപോലെ നഷ്‌ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം സംഭവിക്കുക തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയും. പാവപ്പെട്ടവരാണ്‌ കുടിയൊഴിപ്പിക്കപ്പെടുന്നതെങ്കില്‍ ഫ്‌ളാറ്റ്‌ സമുച്ചയവും മറ്റും നിര്‍മിച്ച്‌ അവരുടെ പുനരധിവാസം തൃപ്‌തികരമാക്കാം. അതിനു കേന്ദ്ര ധനസഹായം വിനിയോഗപ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാരിനു കഴിയും.


അതിനുപകരം നമ്മുടെ തലമൂത്ത നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്‌ വരുംതലമുറയോടു പാതകം ചെയ്യുന്ന നയമാണ്‌. ഞങ്ങള്‍ക്ക്‌ പ്രായമായി. എന്നുപറഞ്ഞാല്‍ എണ്‍പതുകഴിഞ്ഞ നേതാക്കളും നമുക്കുണ്ട്‌. ഞങ്ങള്‍ക്ക്‌ ആരുടേയും എതിര്‍പ്പു വാങ്ങാന്‍ വയ്യ. വരുംതലമുറ വീതികുറഞ്ഞ റോഡുകളില്‍ക്കിടന്ന്‌ നരകിക്കുകയോ മോട്ടോര്‍ അപകടത്തില്‍പ്പെട്ടു മരിക്കുകയോ എന്തുവേണമെങ്കിലും ചെയ്‌തുകൊള്ളട്ടേ. അതെല്ലാം ഞങ്ങള്‍ ഇഹലോകവാസം വെടിഞ്ഞതിനുശേഷമല്ലേ സംഭവിക്കൂ. അത്രയും ആശ്വാസം. ആര്‍ക്കുമൊരു ബുദ്ധിമുട്ടുമില്ലാതെ വികസനം നടക്കണമെന്നു നേതാക്കള്‍ വാദിക്കുന്നത്‌ ഒരു തുള്ളി രക്‌തം നഷ്‌ടപ്പെടാതെ ഒരു പ്രസവം നടക്കണമെന്നു വാദിക്കുന്നതിനു തുല്യമാണ്‌.


നിര്‍ദിഷ്‌ട ദേശീയപാതയുടെ നടുവില്‍ എന്തിനാണ്‌ നാലരമീറ്റര്‍ വീതിയുള്ള മീഡിയന്‍ എന്നു ചോദിക്കുന്ന നേതാക്കളുമുണ്ട്‌. ദേശീയപാതകള്‍ക്കിത്‌ അനിവാര്യമാണെന്നതോ പോകട്ടെ, ഈ മീഡിയനിലാണ്‌ ഭാവിയില്‍ കൂറ്റന്‍ തൂണുകള്‍ സ്‌ഥാപിച്ച്‌ അതില്‍ മറ്റൊരു സമാന്തര റോഡുയരാന്‍ പോകുന്നത്‌ എന്നു ചിന്തിക്കാന്‍പോലും കഴിവില്ലാത്തവരാണ്‌ എതിര്‍പ്പുകാര്‍.


ഇങ്ങനെയുള്ള നേതാക്കള്‍ ലോകത്തില്‍ കാണുമോ? ജനങ്ങളാല്‍ നയിക്കപ്പെടുന്നവനല്ല യഥാര്‍ഥ നേതാവ്‌. മറിച്ച്‌ ദീര്‍ഘവീക്ഷണത്തോടെ ജനങ്ങളെ നയിക്കുന്നവനാണ്‌ യഥാര്‍ഥ നേതാവ്‌. കേരളത്തില്‍ കംപ്യൂട്ടര്‍ വന്നുകഴിഞ്ഞാല്‍ ലക്ഷക്കണക്കിനു മനുഷ്യര്‍ തൊഴില്‍രഹിതരായി വലഞ്ഞു ദുരിതമനുഭവിക്കുമെന്നു ജനങ്ങളോടു പറഞ്ഞ അതേ നേതാക്കളാണ്‌ ഇപ്പോള്‍ റോഡുവികസനത്തിനെതിരായും നിലകൊള്ളുന്നതെന്നതാണ്‌ കൗതുകകരമായ കാര്യം.


വാല്‍ക്കഷണം: എനിക്ക്‌ ഏറ്റവും വേദന തോന്നിയ കാര്യം റോഡിനു വീതിവേണ്ട എന്ന നിവേദനവുമായി പ്രധാനമന്ത്രിയെ കാണാന്‍പോയ നേതാക്കളില്‍ സോഷ്യലിസ്‌റ്റ് ജനതാദള്‍ പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാറുമുണ്ടായിരുന്നു എന്നതാണ്‌. കേരളത്തില്‍ ഇന്നുള്ള നേതാക്കളില്‍വച്ച്‌ ആദ്യം ലോകംകണ്ട വ്യക്‌തി അദ്ദേഹമാണ്‌. അമ്പതുകൊല്ലം മുമ്പ്‌ അമേരിക്കയിലെ സിന്‍സിനാറ്റി യൂണിവേഴ്‌സിറ്റിയിലാണ്‌ അദ്ദേഹം ഉപരിപഠനം നടത്തിയത്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള കേരളത്തിലെ ഏക നേതാവും അദ്ദേഹംതന്നെ. അതിന്റെയെല്ലാം അടിസ്‌ഥാനത്തില്‍ അതിവിശാല വീക്ഷണത്തോടെ കാര്യങ്ങള്‍ എഴുതുന്ന വീരേന്ദ്രകുമാര്‍ എന്തുകൊണ്ടാണ്‌ റോഡിന്റെ കാര്യത്തില്‍ മാത്രം ഇടുങ്ങിയ മനസുള്ളയാളായി മാറിയതെന്നെനിക്കറിയില്ല. ഐക്യമുന്നണി രാഷ്‌ട്രീയത്തിന്റെ ദൗര്‍ബല്യങ്ങളില്‍ ഒന്നാകാം അത്‌.
 


ദേശീയപാത വിരുദ്ധ സമരഭൂമിയിലൂടെ....


ദേശീയപാത വികസനം: കേന്ദ്രനിലപാട് കച്ചവട താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍-സോളിഡാരിറ്റി
ആലപ്പുഴ:ദേശീയപാതാ പ്രക്ഷോഭം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് പാര്‍ലമെന്റില്‍ ഉപരിതലഗതാഗത സഹമന്ത്രി ആര്‍.പി. സിംഗിന്റെ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നതായി സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് പ്രസ്താവിച്ചു. സോളിഡാരിറ്റി ഉള്‍പ്പെടെയുള്ള സംഘടനകളും ദേശീയപാതാ സമരസമിതികളും ചൂണ്ടിക്കാട്ടിയപോലെ സ്ഥലമേറ്റെടുക്കുന്നത് റോഡ് വികസനത്തിനല്ല, പാതയോരത്തെ ഭൂമി കുത്തകകള്‍ക്ക് പാട്ടത്തിനു കൊടുക്കാനുള്ള നീക്കമാണ് ദേശീയപാതാ വികസനത്തിലൂടെ നടക്കാന്‍ പോകുന്നത്. ചുങ്കമെന്ന പേരില്‍ നാടിന്റെ സമ്പത്ത് ഊറ്റിയെടുക്കുന്നതിനുപുറമെ കേരളത്തിലെ ചെറുകിട കച്ചവടമേഖല ഉള്‍പ്പെടെ ഹൈവേകളിലെ മുഴുവന്‍ വ്യാപാരസംരംഭങ്ങളും കൈയിലൊതുക്കാനുള്ള വിദേശസ്വദേശ മൂലധനശക്തികളുടെ ഗൂഢനീക്കങ്ങളാണ് ഇതിലൂടെ നടപ്പിലാകാന്‍ പോകുന്നത്. ഭൂമി ലഭ്യത കുറവായ കേരളത്തില്‍ എളുപ്പത്തില്‍ കുത്തകകള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതും പാതകള്‍ സ്വകാര്യവല്‍കരിക്കുന്നതിനെക്കു
റിച്ചും രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം. കക്ഷിരാഷ്ട്രീയാതീതമായി ജനവിരുദ്ധമായ കേന്ദ്രനയത്തെ ചെറുത്തുതോല്‍പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണം. അതിനുപകരം അട്ടിമറിച്ച് വമ്പിച്ച സര്‍വകക്ഷിയോഗം തീരുമാനം അട്ടിമറിച്ച് കേരളത്തിന്റെ ഭൂമിയും പാതകളും സ്വകാര്യവത്കരിക്കരണത്തിന് അംഗീകാരം നല്‍കാനാണ് തീരുമാനമെങ്കില്‍ വമ്പിച്ച പ്രക്ഷോഭത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം അറിയിച്ചു. 

' ദേശീയ പാത വികസിപ്പിക്കുക; വില്‍ക്കരുത്‌ !'

 

ദേശീയപാത: സര്‍വ കക്ഷിയോഗം ജനവികാരം മാനിക്കണം -സോളിഡാരിറ്റി

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇന്നുചേരുന്ന സര്‍വകക്ഷി യോഗത്തില്‍ മുഴുവന്‍ സംഘടനകളും ജനവികാരം മാനിക്കാന്‍ സന്നദ്ധമാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബുറഹ്മാന്‍ ആവശ്യപ്പെട്ടു. 30 മീറ്ററില്‍ നാലുവരിപ്പാത ആകാമെന്നിരിക്കെ 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം കേരളം പോലുള്ള സംസ്ഥാനത്ത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. എന്‍.എച്ച് 17ന്റെയും എന്‍.എച്ച് 47ന്റെയും മിക്ക ഭാഗങ്ങളിലും ഇപ്പോള്‍തന്നെ 30 മീറ്ററില്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ വലിയതോതില്‍ കുടിയിറക്കു കൂടാതെതന്നെ നാലുവരിപ്പാത പണിയാമെന്നിരിക്കെ ലക്ഷങ്ങളെ കുടിയിറക്കാനുള്ള അധികാരികളുടെ നീക്കം അത്യന്തം പ്രകോപനപരമാണ്. ബി.ഒ.ടി വ്യവസ്ഥയാകട്ടെ നാം പൊരുതി നേടിയ സഞ്ചാരസ്വാതന്ത്ര്യമാണ് തട്ടിയെടുക്കുന്നത്. ഇതും കേരളീയ ജനത അംഗീകരിക്കില്ല. അതിനാല്‍ ജനവികാരം മാനിച്ച് 30 മീറ്റര്‍ സ്ഥലത്ത് ബി.ഒ.ടി ഒഴിവാക്കി നാലുവരിപ്പാത നിര്‍മിക്കുകയും അതിനായി ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസ പാക്കേജ് മുന്‍കൂട്ടി പ്രഖ്യാപിക്കുകയുംവേണം. മുന്‍കാലങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി കുടിയിറക്കപ്പെട്ടവര്‍ക്ക് മതിയായ പുനരധിവാസം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാറുകള്‍ ഒഴിഞ്ഞുമാറിയ സമീപനം ഇക്കാര്യത്തിലുണ്ടാകാന്‍ പാടില്ല. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ അവസരത്തിനൊത്തുയരുവാനും ജനപക്ഷ നിലപാടുകളെ പിന്തുണക്കാനും സര്‍വ്വ കക്ഷിയോഗത്തില്‍ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഈ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന സമരസംഘടനകളെക്കൂടി സര്‍വകക്ഷിയോഗത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടിയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

SUNDAY, APRIL 18, 2010

ദേശിയ പാത വികസനം;മന്ത്രി സുധാകരനെ സോളിഡാരിറ്റി സംഘം സന്ദര്‍ശിച്ചു

ദേശിയ പാത വികസനത്തിലെ ദുരിതം അകറ്റാനും കഷ്ട നഷ്ടങ്ങള്‍ ഇല്ലാതാക്കാനും മന്ത്രി തലത്തില്‍ കൂട്ടായ സമ്മര്‍ദം നടത്തുമെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍.സോളിഡാരിറ്റിയുടെ മാതൃക റോഡ് നിര്‍മാണ സമയത്ത് അതുവഴി എത്തിയ മന്ത്രി സോളിഡാരിറ്റി നേതാക്കളോട് സംസാരിക്കുകയായിരുന്നു.നിലവിലുള്ള സ്ഥലം ഉപയോഗപെടുത്തി പാത നിര്‍മ്മിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതില്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ മാറ്റം ഉണ്ടാവില്ലെന്നും ഇക്കാര്യത്തില്‍ സോളിഡാരിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാനെന്നുംപറഞ്ഞു

ബി.ഒ.ടി പാത: ശിപാര്‍ശ മാനദണ്ഡങ്ങള്‍ മറികടന്ന്; രണ്ടുവരിപാതക്ക് പകരം നാലുവരിപാത

കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാത (എന്‍.എച്ച് 213) ബി.ഒ.ടി വ്യവസ്ഥയിലൂടെ സ്വകാര്യവത്കരിക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നാണെന്ന് ആക്ഷേപം.പദ്ധതിയുടെ പ്രായോഗികത പഠിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കണ്‍സള്‍ട്ടന്‍സിയും കാര്യങ്ങള്‍ വ്യക്തമായി അപഗ്രഥിച്ചിട്ടില്ല.
               ദേശീയപാതയില്‍ കി.മീ 15/656 മുതല്‍ 140/900 വരെയുള്ള ഭാഗമാണ് ദേശീയപാത ഡവലപ്‌മെന്റ് പ്രോഗ്രാം ഫേസ് നാലില്‍ ഉള്‍പ്പെടുത്തിയത്. ഇരുവശത്തും ഒന്നര മീറ്റര്‍ ഷോള്‍ഡറോടുകൂടിയ പത്ത് മീറ്റര്‍ വീതിയുള്ള റോഡാണ് രണ്ടുവരി പാതയില്‍ ഉണ്ടാവുക. കോഴിക്കോട്ഫപാലക്കാട് ദേശീയപാത 125 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. 
ഇതില്‍ കോഴിക്കോട് മുതല്‍ തിരൂര്‍ക്കാട് വരെ 64 കിലോമീറ്റര്‍ ദൂരം ആവശ്യമായ വീതിയുണ്ട്. ബാക്കി ദൂരം വികസിപ്പിക്കാന്‍ പരിമിതമായ ഫണ്ടേ ആവശ്യമായി വരൂ. ദേശീയപാത വിഭാഗം ഇപ്പോള്‍ അനുവദിച്ച ഫണ്ട് ഇതിനു മതിയാകും. ബി.ഒ.ടി വ്യവസ്ഥയില്‍ റോഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കം ഈ സാഹചര്യത്തില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
                                 ദേശീയപാത ക്രോസ് റോഡുകളായ അഞ്ച് റോഡുകളാണ് എന്‍.എച്ച്.ഡി.പി ഫേസ് നാല് ഏയില്‍ ഉള്‍പ്പെടുത്തിയത്. മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ എന്‍.എച്ച് 17, എന്‍.എച്ച് 47 എന്നിവയുടെ സ്ഥലമെടുപ്പ് നടപടികള്‍ ഇതിനകം വിവാദമായിട്ടുണ്ട്. നാലാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ മേല്‍പ്പറഞ്ഞ അഞ്ച് ദേശീയപാതകളുടെ വികസനത്തിന് സമര്‍പ്പിച്ച 20ലേറെ പദ്ധതികള്‍ അവതാളത്തിലായി. എന്‍.എച്ച്.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ടതോടെ ഈ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദേശീയപാത വിഭാഗം കൈയൊഴിഞ്ഞു. നാലാംഘട്ട പദ്ധതികള്‍ ആരംഭിക്കുന്നതിന് വര്‍ഷങ്ങളുടെ കാലതാമസം ഉണ്ടാകും.
                        അതിനിടെ, കോഴിക്കോട്ഫപാലക്കാട് ദേശീയപാത നാലുവരിയാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.ദേശീയപാത ഡെവലപ്‌മെന്റ് പ്രോജക്ട് നാലില്‍ നിന്ന് ഈ പാത ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഈ പദ്ധതിയില്‍ രണ്ടുവരി പാതയാണ് അനുവദിക്കപ്പെട്ടതന്നും, ദിനംപ്രതി വര്‍ധിക്കുന്ന വാഹനപ്പെരുപ്പം കണക്കിലെടുത്ത് നാലുവരി പാത വികസനത്തില്‍ എന്‍.എച്ച് 213 ഉള്‍പ്പെടുത്തണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.ഇതോടെ കോഴിക്കോട്-പാലക്കാട് ദേശീയപാതയിലും സ്ഥലമെടുപ്പ് പ്രശ്‌നങ്ങളും ജനകീയ പ്രക്ഷോഭങ്ങളും ഉയര്‍ന്നുവരാനാണ് സാധ്യത.

ദേശീയ പാത വികസനം: സര്‍വകക്ഷി യോഗത്തില് സമര സംഘടനകളെയും ഉള്‌പ്പെടുത്തണം

കൊച്ചി: ദേശീയ പാത പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 20 ന് മുഖ്യമന്ത്രി വിളിച്ച സര്വകക്ഷി യോഗത്തില് സമരം ചെയ്യുന്ന സംഘടനകളെക്കൂടി ഉള്‌പ്പെടുത്തണമെന്ന് എന്.എച്ച് 17 സംസ്ഥാന ആക്ഷന് കൌണ്‌സില് ആവശ്യപ്പെട്ടു. പ്രമുഖ രാഷ്ട്രീയ കക്ഷികള് സമരത്തെ അവഗണിക്കുകയാണ്. എന്നാല്, നിയമസഭയില് പ്രാതിനിധ്യമുള്ളവരെന്ന നിലയില് ഈ കക്ഷികളെ മാത്രമാണ് യോഗത്തില് ഉള്‌പ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷന് കൌണ്‌സില് ജനറല് കണ്വീനര് ടി.കെ. സുധീര് കുമാര് വാര്ത്താസമ്മേളനത്തില് കുറ്റപ്പെടുത്തി.                             സമരസമിതി നേതാക്കളെയും സംഘടനകളെയും ഒഴിവാക്കി നടത്തുന്ന സര്വകക്ഷി യോഗം പ്രയോജനകരമാകില്ല. എന്.എച്ച് 17 കേരള സ്‌റ്റേറ്റ് ആക്ഷന് കൌണ്‌സില്, ഹൈവേ ആക്ഷന് ഫോറം, സോളിഡാരിറ്റി, ജനകീയ പ്രതിരോധ സമിതി, എസ്.യു.സി.ഐ, കുടിയിറക്ക് സ്വകാര്യവത്കരണവിരുദ്ധ സമിതി, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകളെ യോഗത്തിലേക്ക് വിളിക്കണം. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചതായും സുധീര് കുമാര് പറഞ്ഞു.
                       എന്.എച്ച് 17 വികസന പ്രവര്ത്തനങ്ങള് മാനദണ്ഡങ്ങള് ലംഘിച്ചാണെന്ന് ആക്ഷന് കൌണ്‌സില് സംസ്ഥാന കോ ഓഡിനേറ്റര് ഹാഷിം ചേന്ദമ്പിള്ളി പറഞ്ഞു. ലക്ഷങ്ങള് കുടിയിറങ്ങേണ്ടിവരുന്ന ഇത്തരമൊരു പദ്ധതിയില് പരാതിയുണ്ടെങ്കില് ഡെപ്യൂട്ടി കലക്ടറെ അറിയിക്കണമെന്നാണ് നിയമം. പരാതിയില് അദ്ദേഹത്തിന് തീരുമാനമെടുക്കാം. എന്നാല്, ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ ജനാധിപത്യവിരുദ്ധ നടപടികളാണ് സര്ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്.എച്ച് 47 വികസനത്തിന് എല്ലായിടത്തും 30 മീറ്റര് ഏറ്റെടുത്തിട്ടും ചേര്ത്തലമുതല് അങ്കമാലിവരെ മാത്രമേ നാലുവരിപ്പാതയാക്കിയിട്ടുള്ളൂ. എന്.എച്ച് സ്വകാര്യവത്കരണം ഉള്‌പ്പെടെ പ്രശ്‌നങ്ങള് ഉന്നയിച്ച് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ നേതൃത്വത്തില് 37 സാമൂഹിക, സാംസ്‌കാരിക നായകര് ഒപ്പുവെച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്കിയിട്ടുണ്ട്. ജനകീയ പ്രതിരോധ സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഫ്രാന്‌സിസ് കളത്തുങ്കലും വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.

ദേശീയപാത: മന്ത്രിസഭയില് വിമര്‍ശനം; 20ന് സര്‍വ്വ കക്ഷിയോഗം

തിരുവനന്തപുരം: ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടുകളെ കുറിച്ച് മന്ത്രിസഭാ യോഗത്തില് കടുത്ത വിമര്ശം. സ്ഥലമേറ്റെടുപ്പില് വന്കിടക്കാരെയും ബാറുകാരെയും ഒഴിവാക്കിയെന്ന് മന്ത്രിമാര് ആഞ്ഞടിച്ചു. മന്ത്രിമാരായ സി.ദിവാകരന്, എന്.കെ. പ്രേമചന്ദ്രന്, ജി. സുധാകരന് തുടങ്ങിയവരാണ് വിമര്ശം ഉയര്ത്തിയത്. പാത കടന്നുപോകുന്ന മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന മറ്റ് ചില മന്ത്രിമാരും പിന്തുണയുമായി എത്തി. അരമണിക്കൂറിലേറെ നീണ്ട ചര്ച്ചക്കൊടുവില് സര്വകക്ഷി യോഗം വിളിച്ച് വിഷയം ചര്ച്ച ചെയ്യാന് തീരുമാനിച്ചു.                    ഒരു പറ്റം ഉദ്യോഗസ്ഥര് തോന്നിയതു പോലെ ചെയ്യുന്നു. ദേശീയ പാത കടന്നു പോകുന്ന ഒരു മണ്ഡലത്തിലും വകുപ്പ് ഭരിക്കുന്ന കേരള കോണ്ഗ്രസിന് പ്രതിസന്ധിയില്ല. 45 മീറ്റര് വീതിയില് സ്ഥലം ഏറ്റെടുത്താല് ഒരുപാട് പാവപ്പെട്ടവരുടെ കിടപ്പാടം പോകും. ഞങ്ങള്ക്ക് ഇനി മണ്ഡലത്തിലേക്ക് പോകണം. ജനങ്ങളെ അഭിമുഖീകരിക്കണം. ഇതൊക്കെ സര്ക്കാര് മനസ്സിലാക്കണം മന്ത്രിമാര് പറഞ്ഞു. വന്കിടക്കാരെയും ബാറുകളെയും ഒഴിവാക്കിയെന്ന ആരോപണം ശരിയല്ലെന്ന് വകുപ്പ് മന്ത്രി പി.ജെ. ജോസഫ് മറുപടി നല്കി. കേന്ദ്ര സര്ക്കാറിന്റെ മാനദണ്ഡ പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഒരു വിവേചനവും ഇക്കാര്യത്തില് കാണിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. എന്നാല് മറ്റ് മന്ത്രിമാര് ഇതില് തൃപ്തരായില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് ഏപ്രില് 20ന് വൈകുന്നേരം നാലിന് സര്വകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
             ദേശീയ പാത ബി.ഒ.ടിയില് വികസിപ്പിക്കാന് നിലവില് സര്ക്കാര് തീരുമാനിക്കുകയും കേന്ദ്രവുമായി കരാര് ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഇടതു മുന്നണി നയപരമായി ഇതിന് അംഗീകാരം നല്കുകയും ചെയ്തു. ഈ കരാറില് മാറ്റം വരുത്തി മാത്രമേ അലൈന്മെന്റിലോ വീതിയിലടക്കമോ മാറ്റം വരുത്താനാവുകയുള്ളൂ. ഇതോടെ പുതിയ കരാറും പുതിയ നടപടികളും വേണ്ടി വരും.

പാതകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ ചരിത്ര സമരണകളുയര്‍ത്തിയ സത്യാഗ്രഹങ്ങള്‍

         കോഴിക്കോട് : ദേശീയപാതകള്‍ സ്വകാര്യവത്കരിക്കുനന്തിനെതിരെ സോളിഡാരിറ്റി സംസ്ഥാന സമിതി തിരുവനന്തപുരം കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിന്‍ സംഘടിപ്പിച്ച സത്യാഗ്രഹങ്ങള്‍ സഞ്ചാര സ്വാതന്ത്രത്തിന് വേണ്ടി കേരളത്തില്‍ നടന്ന പോരാട്ടങ്ങളെ ഓര്‍മ്മപ്പെടുത്തി. ദേശീയ പാതകള്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിനെതിരായാണ് സത്യാഗ്രഹങ്ങള്‍ സംഘടിപ്പിച്ചത്. 
                         പൊതുവഴികള്‍ സ്വകാര്യവത്കരിക്കാനുള്ള ശ്രമം ജനാധിപത്യത്തിന്റെ അധഃപതനമാണെന്ന് എറണാകുളത്ത് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. ഈ സമരം ഇന്ത്യന്‍ ജനതയുടെ ശബ്ദമാണ്. ജനാധിപത്യ രാജ്യത്ത് സ്‌കൂളും വഴിയും ആശുപത്രികളും പൊതുസ്വത്തായി നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് നഷ്ടമാവുക സ്വരാജ് ആയിരിക്കും.റോഡ് വീതുകൂട്ടാനെന്ന വ്യാജേനെ വഴിവക്കത്തുള്ളവരെ പുറം തള്ളി ഭൂമി കുത്തകള്‍ക്ക് നല്‍കുന്നത് ലജ്ജാകരമാണ്. സ്‌കൂളുകള്‍ ആശുപത്രികള്‍, പൊതുവഴികള്‍ തുടങ്ങി മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായതെല്ലാം സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്വാതന്ത്രത്തിന് വേണ്ടി പോരാടിയവരെ അവഹേളിക്കലാണിത്. സ്വാതന്ത്ര്യവും സ്വരാജും നിലനിര്‍ത്താന്‍ നിരന്തരമായ പോരാട്ടം തുടരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
                             ദേശീയ പാത വികസനത്തിന്റെ പേരില്‍ റോഡുകള്‍ കുത്തകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതില്‍ കേരളത്തിലെ ഇരു മുന്നണികളും തങ്ങളുടെ നിലപാടുകള്‍വ്യക്തമാക്കണമെന്ന് തിരുവനന്തപുരത്ത് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത ജാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ടി.ആരിഫലി ആവശ്യപ്പെട്ടു. കേരളത്തില്‍ വന്‍ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കുറ്റകരമായ മൗനം അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ വഴിനടക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. ആഗോള വത്ക്കരണത്തിനെതിരെയും സ്വകാര്യവത്ക്കരണത്തിനെതിരെയും പ്രചാരണം ഇക്കൂട്ടര്‍ അവസാനിപ്പിച്ച് മുതലാളിമാരെ കുടിയിരുത്താനുള്ള ശ്രമം ആരംഭിച്ചു. പതിനഞ്ച് മീറ്റര്‍ അധികമായി ഭൂമി ഏറ്റെടുക്കുന്നതില്‍ കച്ചവടതാല്‍പ്പര്യം മാത്രമാണുള്ളത് - അദ്ദേഹം പറഞ്ഞു.

സോളിഢാരിറ്റിയുടെ സമര പാതയിലൂടെ....

ദേശീയപാത പ്രക്ഷോഭം : സമരവഴികളില്‍ ആവേശമായി സോളിഡാരിറ്റി പ്രക്ഷോഭയാത്രകള്‍

കോഴിക്കോട് : ദേശീയ പാത വികസിപ്പിക്കുക വില്‍ക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി സംസ്ഥാന നേതാക്കള്‍ നയിച്ച പ്രക്ഷോഭയാത്രകള്‍ സമരസംഘങ്ങള്‍ക്ക് കരുത്തും ആത്മ വിശ്വാസവും പകര്‍ന്നു നല്‍കി. അക്ഷരാര്‍ത്ഥത്തില്‍ ദേശീയ പാതയുടെ ഇരു വശങ്ങളേയും ഇളക്കിമറിച്ചുകൊണ്ടാണ് സംസ്ഥാന പ്രസിഡന്റ് പി.മുജീബ് റഹ്മാന്‍ നയിച്ച കാസര്‍കോഡ് നിന്നാരംഭിച്ച യാത്രയും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ് നയിച്ച തിരുവനന്തപുരത്ത് നിന്നാരംഭിച്ച യാത്രയും ചാവക്കാട് സംഗമിച്ചത്. ദേശീയ പാത 30 മീറ്ററില്‍ നാലുവരിപ്പാതയാക്കുക, ബി.ഒ.ടി പാത ഉപേക്ഷിക്കുക, വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നീതിപൂര്‍വ്വം പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭയാത്രകള്‍ സംഘടിപ്പിച്ചത്.
                              ഫെബ്രുവരി 28 വൈകിട്ട് മഞ്ചേശ്വരത്തെ കുഞ്ചത്തൂരില്‍ വന്‍ പൊതുസമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി കാസര്‍കോഡ് ജില്ലാ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഫ്‌ളാഗ് ഓഫ് ചെയ്താണ് ഉത്തരമേഖലാ ജാഥ പര്യടനം ആരംഭിച്ചത്. മാര്‍ച്ച് 1 ന് കാസര്‍കോഡ് ജില്ലയിലെ ഉപ്പള, കുമ്പള, ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, പടന്ന എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി. മാര്‍ച്ച് 2 ന് കണ്ണൂര്‍ ജില്ലയിലാണ് പ്രക്ഷോഭയാത്ര പര്യടനം നടത്തിയത്. ഹര്‍ത്താല്‍ ദിനമായിരുന്നെങ്കിലും ഹര്‍ത്താലിനെ നിഷ്പ്രഭമാക്കും വിധത്തില്‍ ജനസഞ്ചയം യാത്രയെ വരവേല്‍ക്കാനെത്തി. ചുവപ്പ് കോട്ടയായ പയ്യന്നൂരിലും അത്താഴക്കുന്ന് ,ചിറക്കല്‍തുരുത്ത്, കോട്ടക്കുന്ന് , മുണ്ടയാട് ജേര്‍ണ്ണലിസ്റ്റ് കോളനി എന്നിവിടങ്ങളിലും വന്‍ സ്വീകരണങ്ങളാണ് പ്രക്ഷോഭയാത്രക്ക് ലഭിച്ചത്. മുഴപ്പിലങ്ങാട് വന്‍ പൊതുസമ്മേളനത്തോടെയാണ് കണ്ണൂര്‍ ജില്ലയിലെ യാത്രാ പര്യടനം സമാപിച്ചത്. മാര്‍ച്ച് 3 ന് കോഴിക്കോട് ജില്ലയിലെ കുഞ്ഞിപ്പള്ളി, വടകര, നന്തി, പയ്യോളി, ചെങ്ങോട്ട്കാവ് തുടങ്ങിയ കേന്ദ്രങ്ങളില്‍ വ്യാപാരികളും ബഹുജനങ്ങളും സോളിഡാരിറ്റി, എസ്.ഐ.ഒ, ജമാഅത്തെ ഇസ്‌ലാമി പ്രര്‍ത്തകരും നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കൊയിലാണ്ടിയില്‍ സാപിച്ചു.മാര്‍ച്ച 4 ന് മലുപ്പുപറം ജില്ലയിലെ ഇടിമുഴിക്കലില്‍ നിന്നാണ് പ്രക്ഷോഭയാത്ര പര്യടനം ആരംദിച്ചത്.ചേളാരി, വെളിമുക്ക്, കൊളപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പൊന്നാനിയില്‍ ബഹുജനറാലിയോടെ സമാപിച്ചു,
                        തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്ന് പ്രമുഖ മനുഷ്യാലകാശപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌കര്‍ ഫ്‌ലാഗ് ഓഫ് ചെയ്താണ് തെക്കന്‍ മേഖലയില്‍ പ്രക്ഷോഭ യാത്ര പര്യടനം ആരംഭിച്ചത് .മാര്‍ച്ച് 1 ന് തിരുവന്തപുരം ജില്ലയിലെ കണിയാപുരം, ആറ്റിങ്ങല്‍, തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റിവാങ്ങി കല്ലമ്പലത്ത് സമാപിച്ചു. മാര്‍ച്ച 2 ന് കൊലംല ദില്ലയിലെ പാരിപ്പള്ളിയില്‍ ആരംഭിച്ച യാത്ര കൊട്ടിയം, ഉമയനല്ലൂര്‍, നീണ്ടകര, ചവറ, ഇടപ്പള്ളിക്കോട്ട, കുറ്റിവട്ടം, കരുനാഗപ്പള്ളി , വവ്വാക്കാവ് എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഓച്ചിറയില്‍ വന്‍പൊതുസമ്മേളനത്തോടെ സമാപിച്ചു. പെട്രോള്‍ വില വര്‍ദ്ധനനവിനെതിരെ ഹര്‍ത്താല്‍ ആയിരുന്നെങ്കിലും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറ് കണക്കിനാളുകള്‍ യാത്രയെ വരവേല്‍ക്കാനെത്തിയിരുന്നു, മാര്‍ച്ച് 3 ന് ജാഥ ആലപ്പുഴ ജില്ലയിലായിരുന്നു പര്യടനം നടത്തിയത്. കായംകുളത്ത് നിന്നാരംഭിച്ച പര്യടനം ഹരിപ്പാട്,തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര, കണിച്ചുകുളങ്ങര തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണനേറ്റുവാങ്ങി തുറവൂരില്‍ സമാപിച്ചു. ഹര്‍ത്താലായിരുന്നുവെങ്കിലും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകരും ഹൈവേ ആക്ഷന്‍ഫോറം പ്രവര്‍ത്തകരും ആവശ്യപ്പെട്ടതനുസരിച്ച് മുക്കട,രാമപുരം എന്നിവിടങ്ങളിലും ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല എങ്കിലും ജാഥാക്യാപ്റ്റന് സ്വീകരണം നല്‍കാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. മാര്‍ച്ച 4 ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ നിന്നാണ് പ്രക്ഷോഭയാത്ര പര്യടനം ആരംദിച്ചത്.ചേരനല്ലൂര്‍ തയ്ക്കാവ്,വരാപ്പുഴ , പറവൂര്‍ ദഎന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മൂത്തകുന്നത്ത് സമാപിച്ചു. മാര്‍ച്ച് 5ന് കൊടുങ്ങല്ലൂരില്‍ നിന്ന് പര്യടനം ആരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളില്‍ നൂറ് കണക്കിന് ബഹുജനങ്ങള്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റ് വാങ്ങി ചാവക്കാട് ഉത്തര മേഖലാ യാത്രയുമായി സംഗമിച്ചു.
                     ഇരു യാത്രയും കടന്നു വന്ന പാതകള്‍ക്കിരവശവും അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ സ്ത്രീകളടക്കെ നൂറുകണക്കിനാളുകള്‍ തടിച്ച് കൂടിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സ്വീകരണ കേന്ദ്രങ്ങള്‍ക്ക് പുറമേ വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം നിരവധി കേന്ദ്രങ്ങളില്‍ പുതുതായി സ്വീകരണം ഏറ്റ് വാങ്ങാന്‍ പ്രക്ഷോഭയാത്രാ നായകര്‍ നിര്‍ബന്ധിതരായി.അതുകൊണ്ട് തന്നെ യാത്രയുടെ സമയക്രമം പലപ്പോഴും പാലിക്കാന്‍ സംഘാടകര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു.യാത്രയോടൊപ്പം അനുഗമിച്ച കലാ സംഘം അവതരിപ്പിച്ച തെരുവുനാടകം “ചവിട്ടിത്താഴ്ത്തുംമുമ്പ്”കാണികളുടെ കണ്ണിനെ ഈറനണിയിപ്പിക്കുന്നതും സമരാവേശം നല്‍കുന്നതുമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍, നാഷണല്‍ ഹൈവേ ആക്ഷന്‍ഫോറം , എന്‍.എച്ച് 17 ആക്ഷന്‍ കൗണ്‍സില്‍ എന്നിവയുടെ നേതാക്കള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍, സി.ആര്‍ നീലകണ്ഠന്‍, ഫ്രാന്‍സിസ് കളത്തിങ്കല്‍ തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തകര്‍, വികസനത്തിന്റെ ഇരകളായി എല്ലാം നഷ്ടപ്പെടുന്ന സാധാരണക്കാരായ ജനങ്ങള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍തുടങ്ങിയവര്‍ സ്വീകരണകേന്ദ്രങ്ങളില്‍ യാത്രയെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും യാത്ര ക്യാപ്റ്റന്‍മാരെ പോന്നാടയണിയിച്ച് സ്വീകരിക്കുകയും ചെയ്തു. നോട്ട് മാലകള്‍ പുഷ്പഹാരങ്ങള്‍ എന്നിവയുമായി നൂറ്കണക്കിനാളുകളാണ് എല്ലായിടത്തും എത്തിയത്. എസ്.ഐ.ഒ , ജമാഅത്തെ ഇസ്‌ലാമി, സോളിഗാരിറ്റി പ്രവര്‍ത്തകരോടൊപ്പം നാട്ടുകാരും മുദ്രാവാക്യം വിളികളോടെയാണ് യ്ത്രയെ വരവേറ്റത്. ജി.ഐ.ഒ, വനിതാ പ്രവര്‍ത്തകരും സ്വീകരണ സ്ഥലങ്ങളില്‍ എത്തിയിരുന്നു.  [News from PRABODHANAM]

നിയമസഭയില്‍ സംയുക്ത പ്രമേയം കൊണ്ടുവരണം

ബി.ഒ.ടി പാത വികസനത്തില്‍ നിന്ന് സര്‍ക്കാര്‍ പി•ാറണം ടി.ആരിഫലി
ചാവക്കാട്: ദേശീയപാതഫ 17 ബി.ഒ.ടി അടിസ്ഥാനത്തില്‍ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പി•ാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി ആവശ്യപ്പെട്ടു. വികസനം 30 മീറ്ററാക്കി നിജപ്പെടുത്താന്‍ കേന്ദ്രത്തോടും ദേശീയപാത അതോറിറ്റിയോടും സമ്മര്‍ദം ചെലുത്തണം. ഇക്കാര്യത്തില്‍ നിയമസഭയില്‍ ഭരണഫപ്രതിപക്ഷം യോജിച്ച പ്രമേയം പാസാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ദേശീയപാത വികസിപ്പിക്കുക, വില്‍ക്കരുത് ' എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംഘടിപ്പിച്ച പ്രക്ഷോഭയാത്രാ സംഗമത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വളര്‍ച്ചയും വികസനവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതിയാണ് ദേശീയപാത വികസനം. ഇത് 30 മീറ്റര്‍ വീതിയില്‍ ഭംഗിയായി പൂര്‍ത്തിയാക്കാം. 45 മീറ്റര്‍ വീതിയില്‍ വികസനം ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമാണ്. ലക്ഷക്കണക്കിന് പേരാണ് കുടിയൊഴിപ്പിക്കപ്പെടുക. കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് ലക്ഷങ്ങളെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി അത്യന്തം അപകടകരമാണ്. ഇതിനെതിരെ കേന്ദ്രത്തോടും ദേശീയപാത അതോറിറ്റി യോടും സമ്മര്‍ദം ചെലുത്താന്‍ മടിക്കുന്നതെന്താണെന്ന് ഇടത് സര്‍ക്കാര്‍ വ്യക്തമാക്കണം. കേന്ദ്രത്തിന്റെ മനുഷ്യത്വ വിരുദ്ധ സമീപനങ്ങളെ പിന്താങ്ങുന്നതെന്തുകൊണ്ടാണെന്നും സര്‍ക്കാര്‍ പറയണം. 
                                   ആസിയാന്‍ഫആണവ കരാറുകള്‍ക്കെതിരെയും ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുവരവിനെതിരെയും എടുത്ത നിലപാട് ദേശീയപാത വികസന കാര്യത്തിലുണ്ടാകണം. ബി.ഒ.ടി പദ്ധതി കേരള ജനത അനുവദിക്കില്ലെന്ന് കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയണം. ദേശീയപാത പൊതുസ്വത്താണ്. അത് സ്വകാര്യ സ്വത്താക്കി ആര്‍ക്കും വില്‍ക്കരുത്. പതിനായിരങ്ങളുടെ ഭൂമിയും മറ്റും ഏറ്റെടുത്ത് ബി.ഒ.ടി മുതലാളിമാര്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്ന വൃത്തികെട്ട ഏര്‍പ്പാടാണ് നിര്‍ദിഷ്ട പദ്ധതി. പുനരധിവാസ പദ്ധതിയില്ലാതെ ജനങ്ങളെ പുറത്തേക്ക് വലിച്ചെറിയരുത് ഫ അദ്ദേഹം പറഞ്ഞു.

ഉജ്ജ്വല ബഹുജന റാലിയോടെ പ്രക്ഷോഭയാത്ര സംഗമം

ചാവക്കാട്: 'ദേശീയപാത വികസിപ്പിക്കുക, വില്‍ക്കരുത്' എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംഘടിപ്പിച്ച പ്രക്ഷോഭയാത്ര ഉജ്ജ്വല ബഹുജന റാലിയോടെ ചാവക്കാട് സംഗമിച്ചു. സ്ത്രീകളും കുട്ടികളും വികസനത്തിന്റെ ഇരകളും ഉള്‍പ്പെടെ ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നു. ചാവക്കാട് മുനിസിപ്പല്‍ മൈതാനത്തുനിന്ന് വൈകുന്നേരം 4.30 ന് ആരംഭിച്ച റാലി ടൗണിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ചാവക്കാട് സെന്ററിലെത്തി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍, വൈസ് പ്രസിഡന്റ് കെ.എ. ഷെഫീഖ് എന്നിവര്‍ നയിച്ച തെക്ക്, വടക്ക് പ്രക്ഷോഭയാത്രകള്‍ റാലിയുമായി സംഗമിച്ചു. ഇരുയാത്രകള്‍ക്കും പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. പിന്നീട് നടന്ന പ്രകടനം, പൊതുസമ്മേളന വേദിയായ വസന്തം കോര്‍ണറില്‍ സമാപിച്ചു. പ്രകടനത്തിന് സോളിഡാരിറ്റി സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കി. പൊതുജനങ്ങളും മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചു. 
                   പ്രക്ഷോഭയാത്രക്ക് സ്വീകരണം നല്‍കാന്‍ വിവിധ കക്ഷികളുടെ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച സ്വീകരണ കമ്മിറ്റിയും എസ്.ഐ.ഒ പ്രവര്‍ത്തകരും ജാഥക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നു. വിവിധ സമരഭൂമികളില്‍ നിന്നെത്തിയവര്‍ സോളിഡാരിറ്റി നേതാക്കള്‍ക്ക് ഹാരാര്‍പ്പണം നടത്തി.

B.O.Tദേശിയപാത സ്ഥലമെടുപ്പ്:അമ്പലപ്പുഴയിലും ലാത്തിച്ചാര്‍ജ്

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്റ് വി.എ അബൂബക്കര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്ക്.
                        അമ്പലപ്പുഴ;ദേശിയപാത വികസനത്തിന്‌ സ്ഥലമെടുക്കുന്നത് തടഞ്ഞ സംയുക്ത സമര സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി.സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്റ് വി.എ അബൂബക്കര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.അമ്പലപ്പുഴ,വളഞ്ഞവഴി,നീര്കുന്നം പ്രദേശത്ത് സ്ഥലം അളന്നു മാറ്റാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമമാണ് സമര സമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്.സമരക്കാര്‍ക്ക് നേരെ പോലിസ് ക്രുര മര്ടനമാണ് അഴിച്ചുവിട്ടത്.മര്‍ദനത്തില്‍ അവശനായ അബൂബക്കറിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
                         ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ വളഞ്ഞവഴി എസ്.എന്‍ കവലയില്‍ നിന്ന് സോളിഡാരിറ്റി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഹൈവേ ആക്ഷന്‍ഫോറം, എസ്.യു.സി.ഐ എന്നിവരടങ്ങിയ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സ്ഥലം അളക്കുന്ന പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. സമരക്കാരെ പൊലീസ് റോഡില്‍ തടഞ്ഞു. നീര്‍ക്കുന്നത്തെ നൂര്‍ മന്‍സിലിന്റെ സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം തടഞ്ഞപ്പോള്‍ സമരക്കാര്‍ അവിടെയെത്തി. സ്ത്രീകള്‍ കിടപ്പാടം എടുക്കരുതെന്ന് പൊട്ടിക്കരഞ്ഞ് അപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിന്മാറാന്‍ തയാറായില്ല. ജോലി തടസ്സപ്പെടുത്തരുതെന്നും അളക്കുന്ന സ്ഥലത്ത് ആളുകള്‍ കൂടിനില്‍ക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചു. തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയാണെന്നും ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ മര്‍ദനമുറകൊണ്ട് നേരിടരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രകോപനമില്ലാതെ പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തില്‍ നിരവധിപേര്‍ക്ക് ലാത്തിയടിയേറ്റു. സോളിഡാരിറ്റി നേതാക്കളും പ്രവര്‍ത്തകരുമായ എം.എച്ച്. ഉവൈസ്, നിഖില്‍ ഇക്ബാല്‍, എം. റഹ്മത്തുല്ല, പുന്നപ്ര ഉബൈദ്, ലിയാഖത്ത്, വൈ. ഫൈസല്‍, കാസിം മുസ്തഫ, എ. അഫ്സല്‍, ഹാരിസ്, എസ്.യു.സി.ഐ പ്രവര്‍ത്തകരായ കെ.ആര്‍. ശശി, പി.പി. വിജയന്‍, എം. രമേശ്, ഇമാമുദ്ദീന്‍, കെ.ജെ. ഷീല, ഉഷാകുമാരി, മൈനു, ബിനുമോള്‍, രാജിമോള്‍, എം.എ. ബിന്ദു, വ്യാപാരി വ്യവസായി ഏകോപനസമിതി വളഞ്ഞവഴി യൂനിറ്റ് പ്രസിഡന്റ് അഷ്റഫ് പ്ലാമൂട്ടില്‍, ട്രഷറര്‍ ഇബ്രാഹിംകുട്ടി, ഉബൈദ് നന്തികാട് തുടങ്ങിയവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു.
                 എന്നാല്‍, പിന്മാറാന്‍ തയാറാകാതിരുന്ന പ്രവര്‍ത്തകരെയും നേതാക്കളെയും അവസാനം അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എതിര്‍ത്തവരെ ജീപ്പിലേക്കും വാനിലേക്കും വലിച്ചിഴച്ചു. ഇവരെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി വൈകുന്നേരത്തോടെ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവമറിഞ്ഞ് സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി. ജമാഅത്തെ ഇസ്ലാമി നേതാക്കളായ എം. അബ്ദുല്‍ ലത്തീഫ്, തുണ്ടില്‍ ബഷീര്‍, ബിലാല്‍, താജുദ്ദീന്‍, സോളിഡാരിറ്റി ജില്ലാ നേതാക്കളായ സജീബ് ജലാല്‍, നവാസ് ജമാല്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് എം. ഷംസുദ്ദീന്‍, ട്രഷറര്‍ ശങ്കരനാരായണന്‍, എസ്.യു.സി.ഐ ജില്ലാ നേതാക്കള്‍ എന്നിവരും സ്റ്റേഷനിലെത്തി. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

മാതൃക റോഡ് നിര്‍മിച്ച് ബി.ഓ.ടി പാതക്കെതിരെ പ്രതിരോധം.

ജനങ്ങളെ കുടിയോഴിപിച്ചുള്ള ബി.ഓ.ടി വ്യവസ്ഥയില്‍ നിര്‍മിക്കുന്ന ദേശിയ പാതകെതിരായ സമരത്തിന്‌ പുതിയ മുഖം നല്‍കി കൊണ്ട് സോളിഡാരിറ്റി മാതൃക റോഡ് നിര്‍മിച്ചു.നിലവിലെ 30 മിറ്റരില്‍ എങ്ങനെ നാലുവരിപാത നിര്‍മിക്കാമെന്ന് കാണിച്ചു കൊടുത്ത പ്രവര്‍ത്തനം കക്ഷി നേതാക്കളുടെയും ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റി.
                        ദേശിയ പാതക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉള്‍പെടുത്തിയാണ് കളര്‍കോട് തുക്കുകുളം ഭാഗത്ത്‌ ദേശിയ പാതയോട് ചേര്‍ന്ന്‍ മനോഹരമായി മാതൃക റോഡ് നിര്‍മിച്ചത്.ബുധനാഴ്ച രാവിലെ സ്ഥാപിച്ച മാതൃക റോഡ് കാണാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു.പാത വികസനത്തിന്‌ 45 മിറ്റര്‍ വേണമെന്ന നിലപാടിന്റെ പൊള്ളത്തരം തുറന്ന്‌ കാട്ടുന്ന സമരമായിരുന്നു ഇത്. മാതൃക റോഡിന്റെ ഇരുവശത്തും ഒന്നര മിറ്റര്‍ നടപ്പാത,ഒരു മീറ്ററില്‍ മനോഹരമായ മിഡിയന്‍ എന്നിവയും അതിനു ഇരുവശത്തും നടപ്പാതയോട്‌ ചേര്‍ന്നും ഒരു മിറ്റരില്‍ കല്ലുപാകിയ നിരത്തും ഒരു വരി പാതയ്ക്ക് 3.5 മിറ്റര്‍ വീതം വീതിയുമെടുത്താണ് 22 മിറ്റരില്‍ റോഡ് നിര്‍മിച്ചത്.ഇത്തരത്തില്‍ റോഡ് വികസനം സധ്യമാണെന്നിരിക്കെ കുടിയൊഴിപ്പിക്കലും വ്യാപകമായ നാശനഷ്ടവും വരുത്തി ബി.ഓ.ടി പാത ഉണ്ടാക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് സമര പ്രതിരോധത്തില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു.പാത വികസനത്തിന്‍റെ ഇര കൂടിയായ സുഭദ്രാമ്മ തോട്ടപള്ളി മാതൃക റോഡ് നിര്‍മാണ ഉത്ഘാടനം ചെയ്തു.സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ നൗഷാദ് റോഡ് സമര്‍പ്പിച്ചു.ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ചുങ്കപാതക്കെതിരെ എഴുത്തുകാരും ബുദ്ധി ജീവികളും മൗനം പാലിക്കുന്നത് ഖേദകരമാണെന്ന് പ്രതിഷേധ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.അവര്‍ക്ക് വിവേകം ഉണ്ടാകാന്‍ സാധാരണക്കാര്‍ മുന്നേ നടകേണ്ട അവസ്ഥയാണ്
                        .ക്രിമിനുകള്‍ക്കും മാഫിയകള്‍ക്കും വേണ്ടി ഓശാന പാടുന്ന രാഷ്രിയ-ഉദ്യോഗസ്ഥ വൃന്ദം ജനങ്ങളുടെ പ്രശ്നങ്ങളെ ബോധപൂര്‍വം വിസ്മരിക്കുന്നു.പാത വികസനത്തില്‍ രാഷ്രിയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം.35 വര്‍ഷമായിട്ടും 30 മിറ്റരില്‍ ഹൈവേ വികസിപ്പിക്കാത്ത സര്‍ക്കാര്‍,സ്ഥലം വിട്ടു കൊടുത്തവര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടു.മാതൃക റോഡിനോട് അനിബന്ധിച്ച് അധികാരികള്‍ക്ക് പരാതി അയക്കാനുള്ള ഇ-മെയില്‍ ബൂത്തിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് കുടിയായ എ.എ ഷുക്കൂര്‍ എം.ല്‍ .എ നിര്‍വഹിച്ചു.സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് വി.എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.എ.ജെ ഷാജഹാന്‍(ജന;സെക്രട്ടറി,ഡി.സി.സി) ,അഡ്വ മാത്യു വെളങ്ങാടന്‍(ജനതാദള്‍),ഫാ ഓ.തോമസ്‌,എസ്.പ്രകാശ്‌ മേനോന്‍,ഡോ വി.വേണുഗോപാല്‍(ജനകിയ പ്രതിരോധ സമിതി)ഇമാമുദ്ദീന്‍ (എസ്.യു.സി.ഐ)സുന്ദരേശന്‍ പിള്ള(ഹൈവേ ആക്ഷന്‍ ഫോറം)എം.എച് ഉവൈസ്(ജമാഅത്തെ ഇസ്‌ലാമി)അപ്പുകുട്ടന്‍,ജി.പുഷ്പരാജന്‍,ഡി.എസ് സദരുദ്ദീന്‍(എസ്.ഐ.ഒ)എന്നിവര്‍ സംസാരിച്ചു.


സോളിഡാരിറ്റി സംസ്ഥാന പ്രധിനിതി സഭാംഗം വൈ.ഇര്‍ഷാദ് സ്വാഗതവും ജനറല്‍ സെക്രട്ടറി സജീബ് ജലാല്‍ നന്ദിയും പറഞ്ഞു.


റോഡ് നിര്‍മാണത്തിന് നവാസ് ജമാല്‍,മുജീബ് റഹ്മാന്‍,ലൗലി കാസിം,ഹാരിസ്,സനല്‍ മുഹമ്മദ്‌ എന്നിവര്‍ നേത്രത്വം നല്‍കി.

ദേശിയ പാത വികസനത്തിന്‍റെ പേരിലുള്ള അന്യായ കുടിയോഴിപ്പിക്കലിനെതിരെ

കായംകുളം;ദേശിയ പാത വികസനത്തിന്‍റെ പേരിലുള്ള അന്യായ കുടിയോഴിപ്പിക്കലിനെതിരെ നടക്കുന്ന സമര പരിപാടികള്‍ക്ക് ഐക്യദാര്‍ട്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി നടത്തുന്ന പ്രക്ഷോഭ യാത്രക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉജ്വലമായ വരവേല്‍പും സ്വീകരണവും ലഭിച്ചു.


                              സംസ്ഥാന്‍ വൈസ് പ്രസിഡന്റ് കെ.എ ഷഫീഖിന്റെ നേത്വത്വത്തില്‍ തിരുവനന്തപുരത്തുനിന്നാരംഭിച്ച പ്രക്ഷോഭ യാത്ര ബുധനാഴ്ച രാവിലെ കായംകുളത്ത് നിന്നാണ് ജില്ലയിലെ യാത്രക്ക് തുടക്കമിട്ടത്.കൃഷ്ണപുരത്തുനിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ കായംകുളത്തേക്ക് സ്വീകരിച്ചു.ഓ.എന്‍.കെ ജങ്ക്ഷനില്‍ ജാഥയുടെ ഉദ്ഘാടനം സാമുഹിക പ്രവര്‍ത്തകനായ ഫാ.എബ്രഹാം ജോസഫ്‌ നിര്‍വഹിച്ചു.സോളിഡാരിറ്റിയുടെ സാന്നിധ്യം ദേശിയപാത സമരത്തിന്‌ പുതിയ വഴിത്തിരിവ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
                       ദേശിയ പാത വികസനത്തിന്‌ എതിരല്ലന്നും തെറ്റായ നയങ്ങളയൂം രിതികളെയുമാണ്‌ എതിര്കുന്നതെന്നും ജാഥ ക്യാപ്റ്റന്‍ ഷഫീഖ് പറഞ്ഞു.നിലവിലുള്ള സ്ഥലത്ത് ആവശ്യത്തിന് വികസനം നടത്താമെന്നിരിക്കെ കുടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ ദുരുഹതയുണ്ട്.ജനരോഷം മാനിക്കാനും പ്രശ്നങ്ങള്‍ മനസ്സിലാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണം.തെറ്റായ പ്രചരണം നടത്തുന്ന ഭരണകൂട നടപടി അപലപനീയമാണ്.
                      ജില്ലാ പ്രസിഡന്റ് വി.എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.വിവിധ സംഘടന പ്രതിനിതികളായ കെ.സി ചന്ദ്രമോഹന്‍,ബി.ദിലീപ്,വി.എ യുനുസ് മൗലവി,അഡ്വ;ഓ.ഹാരിസ്,എം.മുബാറക് അഹമ്മദ്,സി.എ ലിയാകത്ത്,നൈനാരേത്ത് റിയാസ്,ഐ.ഹസന്‍ കുഞ്ഞ്,ജെ.ബാബുരാജ്,യു.മുഹമ്മദ്‌ ബശീര്‍,പ്യരിജാന്‍,വൈ.ഇര്‍ഷാദ്,എ.എസ് മുജീബ് റഹ്മാന്‍

ദേശീയപാത വികസനം: സര്‍ക്കാര്‍ പുനരാലോചന നടത്തണം - എം.കെ.മുഹമ്മദലി

കൊയിലാണ്ടി : പതിനായിരക്കണക്കിന് ജനങ്ങളെ അന്യായമായി æടിയിറക്കിക്കൊണ്ടുള്ള ദേശീയപാത വികസനത്തെ æറിച്ച് സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജന.സെക്രട്ടറി എം.കെ.മുഹമ്മദലി ആവശ്യപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബ് റഹ്മാന്‍ നയിച്ച ''ദേശീയപാത വികസിപ്പിçക, വില്‍ക്കêത്'' ഹൈവേ പ്രക്ഷോഭ യാത്രക്ക് കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണവും സമര സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിçകയായിêì അദ്ദേഹം. ലോക ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം ബി.ഒ.ടി. അടിസ്ഥാനത്തില്‍ റോഡ് പണിത് ബഹുരാഷ്ട്ര æത്തകകളുടെ താല്‍പര്യം സംരക്ഷിçന്ന സര്‍ക്കാര്‍ æടിയിറക്കപ്പെടുന്നവരോട് നീതി കാണിക്കണം. ജനസാന്ദ്രതയിലും റോഡ്‌സാന്ദ്രതയിലും മുന്നിട്ട് നില്‍çന്ന കേരളത്തെ മറ്റ് സംസ്ഥാനങ്ങളോട് താരതമ്മ്യപ്പെടുത്തിയുള്ള റോഡ് വികസനം അംഗീകരിക്കാന്‍ കഴിയില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍æമെന്ന് പറയുന്ന മുക്കിന്റെ വില പോലുമില്ലാത്ത പൊìംവിലതന്നെയും മുന്‍കാല പദ്ധതികള്‍ക്ക് ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് കിട്ടിയ ചരിത്രം ഇല്ലെന്നിരിക്കെ കക്ഷി-രാഷ്ട്രീയ ഭേതമന്യേ ജനങ്ങള്‍ സര്‍ക്കാറിë മേല്‍ സമ്മര്‍ദ്ധം ചെലുത്താന്‍ തെയ്യാറാകണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
                          സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ടും ജാഥാ കണ്‍വീനറുമായ റസാഖ് പാലേരി അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി പി.ഐ.നൗഷാദ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി സി.ഹബീബ് മസ്ഊദ്, ജി.ഐ.ഒ. പ്രസിഡണ്ട് കെ.കെ.റഹീന, എസ്.ഐ.ഒ. ജില്ലാ പ്രസിഡണ്ട് ഹാരിസ് ഫറോക്ക്, തുടങ്ങിയവര്‍ സംസാരിച്ചു. കെ.ജി.മുജീബ് സ്വാഗതവും, സിറാജ് മേപ്പയൂര്‍ നന്ദിയും പറഞ്ഞു. ടൗണില്‍ നടന്ന ശക്തി പ്രകടനത്തിന് റസാഖ് പാലേരി, സി.പി.ജൗഹര്‍, ഇബ്‌റാഹീം പന്തിരിക്കര, യൂസുഫ് മൂഴിക്കല്‍, എം.അബ്ദുല്‍ ഖയ്യും, റഫീകത്ത് പുറക്കാട്, പി.കെ.അസ്ഹര്‍, ബി.വി.അബ്ദുല്‍ ലത്തീഫ്, എന്നിവര്‍ നേതൃത്വം നല്‍കി.
                       നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് റോഡ് സമരസമിതി പ്രവര്‍ത്തകര്‍ പ്രകടനത്തിന് അഭിവാദ്യമര്‍പ്പിച്ചു. ''ചവിട്ടി താഴ്ത്തും മുമ്പ്'' തെêവ് നാടകവും, ''പെêവഴി'' ഡോക
മെന്ററി പ്രദര്‍ശനവും നടì. æഞ്ഞിപ്പള്ളി, വടകര, നന്തി, പയ്യോളി, ചെങ്ങോട്ട്കാവ് എന്നിവിടങ്ങളില്‍ നടന്ന സ്വീകരണ പരിപാടികളില്‍ സലീം മമ്പാട്, ജയരാജ് മൂടാടി, പ്രദീപ് ചോമ്പാല, വി.നാéമാസ്റ്റര്‍, കരിമ്പില്‍ æഞ്ഞികൃഷ്ണന്‍, ശ്രീæമാര്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു. വിവിധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ജാഥാ ലീഡര്‍ക്ക് ഹാരാര്‍പ്പണം നടത്തി. പൊരിവെയിലിലും കാത്തുനിന്ന സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകള്‍ ആവേശോജ്വലമായ സ്വീകരണങ്ങളാണ് ജാഥക്ക് നല്‍കിയത്.

ബി.ഒ.ടി വ്യവസ്ഥയുടെ 'ചിവിട്ടിത്താഴ്ത്തു'മായി കലാസംഘം

                     ഭൂപരിഷ്‌കരണത്തിന് പോരാടിയ നേതാവിന്റെ ഭൂമിയും നാലുവരി പാതക്കായി നഷ്ടപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ ശവശരീരം സംസ്‌കരിക്കാന്‍ പുറമ്പോക്ക് ഭൂമി കണ്ടെത്തേണ്ടിവരുന്ന പാര്‍ട്ടിയുടെ ഗതികേടിലേക്ക് വിരല്‍ചൂണ്ടി സോളിഡാരിറ്റിയുടെ തെരുവുനാടകം. നാലുവരിപ്പാത വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന കുടുംബങ്ങളെ മുന്നിലിറക്കി സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് നടത്തുന്ന പ്രക്ഷോഭ യാത്രയുടെ ഭാഗമായാണ് 'ചവിട്ടിത്താഴ്ത്തും മുമ്പ്' തെരുവുനാടകം അവതരിപ്പിക്കുന്നത്. കേരളീയ സമൂഹത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇരട്ടമുഖം നാടകം അനാവരണം ചെയ്യുന്നു.
                      നാലുവരിപ്പാതക്ക് ഭൂമി വിട്ടു കൊടുക്കേണ്ടിവന്ന പാവപ്പെട്ടവന്റെ പ്രതീകമായാണ് സഖാവ് ചാത്തപ്പന്റെ മൃതദേഹത്തെ എഴുന്നള്ളിക്കുന്നത്. കുടിയിറക്കപ്പെടുമ്പോള്‍ സാധാരണക്കാരന്റെ പക്ഷത്തുനില്‍ക്കേണ്ട ജനപ്രതിനിധിയെ കമീഷന്‍ നല്‍കി ബി.ഒ.ടി മുതലാളിമാര്‍ വശപ്പെടുത്തുന്നതും നാടകത്തിലുണ്ട്. റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ പ്രലോഭനത്തില്‍വീണ് കാര്‍ഷികഭൂമി വിറ്റുതുലച്ച കര്‍ഷകന്റെ കണ്ണീരും നാടകം ചിത്രീകരിക്കുന്നു. ബി.ഒ.ടി മുതലാളിമാര്‍ ഭരണകൂടത്തെയും രാഷ്ട്രീയ നേതൃത്വത്തെയും കേരളത്തെയും ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നതാണ് നാടകത്തിന്റെ ഉള്ളടക്കം. തെറ്റെന്ന് ചൊല്ലുന്ന നാവുണ്ടെങ്കിലേ ഇനി ജീവിക്കാനാവുകയുള്ളൂവെന്ന താക്കീതോടെയാണ് നാടകത്തിന്റെ സമാപനം.
                 


തുപണിമുടക്കിന്റെ ബന്ദ് പ്രതീതിയുളവാക്കിയ വിജനതയിലും കുടിയിറക്ക് ഭീഷണി നേരിടുന്ന ഗ്രാമങ്ങളില്‍ വന്‍ ജനാവലിയാണ് പ്രക്ഷോഭജാഥയെ വരവേറ്റത്. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം തെരുവുനാടകവും അവതരിപ്പിക്കപ്പെട്ടു.

ഇരകളുടെ കണ്ണീരില്‍ ചാലിച്ച ചോദ്യങ്ങള്‍-...


സോളിഡാരിറ്റി പ്രക്ഷോഭയാത്രക്ക് കണ്ണൂര്‍ അത്താഴക്കുന്നില്‍ നല്‍കിയ സ്വീകരണത്തില്‍ സംസ്ഥാന പ്രസിഡന്റ് പി. മുജീബ്‌റഹ്മാന്‍ സംസാരിക്കുന്നു


കണ്ണൂര്‍: 'ഇപ്പോള്‍ നമ്മളെ വീടും പറമ്പും പോകുന്നു. നാളെ നിങ്ങളുടെ പറമ്പും പിടിക്കൂലാന്ന് എന്താ ഉറപ്പ്? നിങ്ങളെ നെഞ്ചില്‍ കൂടി റോഡ് വെട്ടിയാലെങ്കിലും വാ തുറക്കാന്‍ ഉശിര് വരുമോ?'-നാലുവരി പാതയുടെ ഇരകളിലൊന്നായ പുതിയതെരു കോട്ടക്കുന്ന് സുല്‍ത്താന്‍ നഗറിലെ കെ.എം. മറിയത്തിന്റെ ചോദ്യം തലതിരിഞ്ഞ വികസനത്തോട് മൗനംപാലിക്കുന്ന സമൂഹത്തിന് മുന്നില്‍ ചാട്ടുളിയായി.


                             മറിയത്തിന് പ്രായം അമ്പതാണ്. പ്രസംഗിച്ച് പരിചയമില്ല. പക്ഷെ, റോഡിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരായ ഇരകളുടെ ഒത്തുചേരല്‍ കണ്ട് ആവേശഭരിതയായി അവര്‍ മൈക്കിന് മുന്നിലെത്തി വാചാലമാവുകയായിരുന്നു. 'എനിക്ക് പറയാന്‍ അറിയില്ല. പക്ഷെ, പറയുന്നത് നിങ്ങള്‍ക്ക് മനസ്സിലാവും. ഈ സര്‍ക്കാര്‍ ആര്‍ക്ക് വേണ്ടിയുള്ളതാണ്? വോട്ട് ചെയ്ത ഞങ്ങള്‍ക്ക് വേണ്ടിയോ അതോ ബി.ഒ.ടി കരാറുകാരനായ മുതലാളിക്ക് വേണ്ടിയുള്ളതോന്ന് ചിന്തിക്കണം മനുഷ്യരേ... മറിയം തുടര്‍ന്നു.
                          ആകെയുള്ള പത്ത് സെന്റ് ഭൂമിയും പുരയിടവും ബി.ഒ.ടി മുതലാളിക്കു വേണ്ടി റോഡിനുവേണ്ടി സര്‍ക്കാര്‍ പിടിച്ചുപറിക്കുകയാണെന്ന് മറിയം പറയുന്നു. കോട്ടക്കുന്ന് സ്‌കൂള്‍-ചോയിസ് കമ്പനി-പുഴാതി വയല്‍ വരെയുള്ള കുടിയിറക്ക് ഭീഷണി നേരിടുന്ന 76 കുടുംബങ്ങളും മറിയത്തിനെപ്പോലെ പാവപ്പെട്ടവരാണ്. ഏരുമ്മല്‍ ഹാജറയുടെ എട്ട് സെന്റും വീടും നഷ്ടമായാല്‍ പിന്നെ ഇറങ്ങിപ്പോകാന്‍ ഇടമില്ല. കുഞ്ഞാമിയുടെ കൈയിലുള്ളത് മൂന്ന് സെന്റും ചെറ്റപ്പുരയുമാണ്. ഇത് ഒഴിഞ്ഞു കൊടുത്താല്‍ കിട്ടുന്ന സര്‍ക്കാറിന്റെ 'പൊന്നും വില'ക്ക് പകരം ഒരു ചീന്ത് ഭൂമി വാങ്ങാനാവുമോ?' മറിയു ചോദിക്കുന്നു.
                      ദേശീയപാത വികസിപ്പിക്കുക, വില്‍ക്കരുത് എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ നയിക്കുന്ന പ്രക്ഷോഭയാത്രയുടെ രണ്ടാംദിവസമായ ഇന്നലെ കണ്ണൂര്‍ ജില്ലയിലെ പര്യടന വഴികളിലാണ് ഇരകളുടെ വികാരോജ്ജ്വലമായ പ്രതികരണങ്ങള്‍ ഉയര്‍ന്നത്. കോട്ടക്കുന്നില്‍ ഭൂമി നഷ്ടപ്പെടുന്നവരില്‍ 60 ഓളം കുടുംബങ്ങള്‍ ഒത്തു ചേര്‍ന്നിരുന്നു.
                       
ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി കുടിയിറക്കപ്പെടുന്ന 
കോട്ടക്കുന്നിലെ കെ.എം. മറിയം സോളിഡാരിറ്റി പ്രക്ഷോഭയാത്രക്ക്
 നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുന്നു
അത്താഴക്കുന്നിലെ ചിറക്കല്‍ തുരുത്തില്‍ കുടിയിറക്കപ്പെടുന്ന 30ഓളം കുടുംബങ്ങളുണ്ട്. എല്ലാം കൂലിത്തൊഴിലാളി കുടുംബങ്ങള്‍. ബി.കെ. മൂസയുടെ ഒരേ കുടുംബത്തില്‍ പെടുന്ന അഞ്ച് വീടുകളും പറമ്പും പുതിയ സര്‍വേക്കല്ലിന് ഉള്ളിലാണ്. 'ഞങ്ങളുടെ മയ്യിത്തിന് മുകളിലൂടെ മാത്രമേ ഈ പാത പോവുകയുള്ളൂ' -ബി.കെ. സുലൈഖയും ബി.കെ. സറീനയും ബി.കെ. സൈനബയും ഒരേ സ്വരത്തില്‍ പറയുന്നു. മുണ്ടയാട് ജേണലിസ്റ്റ് കോളനി പരിസരത്തെ ഇബ്രാഹിം ഹാജിയുടെ ജീവിതത്തിന്റെ സര്‍വതുമാണ് നഷ്ടപ്പെടാന്‍ പോകുന്നത്. ഒരേക്കര്‍ പത്ത് സെന്റ് ഭൂമി. മികവുറ്റ വീടിനും പറമ്പിനുമായി നാല് കോടിയെങ്കിലും വരും. 'ഈ സര്‍വേക്കല്ല് കനിവില്ലാത്തവരുടെ കഠിനഹൃദയത്തിന്റെ പ്രതീകമായ കരിങ്കല്ലാണ്'-ഇബ്രാഹിം ഹാജി റീസര്‍വേ കുറ്റി ചൂണ്ടി പറയുന്നു.

ദേശീയപാത: ഇരകള്‍ക്ക് കരുത്തു പകര്‍ന്ന പ്രക്ഷോഭ യാത്ര പ്രയാണം.

ദേശീയപാത: ഇരകള്‍ക്ക് കരുത്തു പകര്‍ന്ന പ്രക്ഷോഭ യാത്ര പ്രയാണം.
കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ആയിരങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.മുജീബ് റഹ്മാന്‍ നടത്തിയ പ്രക്ഷോഭ യാത്ര കാസര്‍കോട് ജില്ലയില്‍ പ്രയാണം നടത്തി. ഫെബ്രുവരി 28 ന് മഞ്ചേശ്വരം കുഞ്ചത്തൂരിലെ മാടയില്‍ നിന്ന് ഉദ്ഘാടനം ചെയ്ത യാത്ര മാര്‍ച്ച് ഒന്നിന് ഉപ്പളയില്‍ ആരംഭിച്ചു. കുമ്പള, ചെര്‍ക്കള, ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ജാഥ ചെറുവത്തൂരില്‍ സമാപിച്ചു. ജാഥ ക്യാപ്റ്റന്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ടിനെ ഇരകളും സമര നേതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്വീകരണ യോഗങ്ങളില്‍ ഹാരാര്‍പ്പണം നടത്തി സ്വാഗതം ചെയ്തു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ടി.പി. മുഹമ്മദ് ശമീം, റസാഖ് പാലേരി, ജലീല്‍ പടന്ന ശഫീഖ് നസറുല്ല എന്നിവര്‍ പ്രസംഗിച്ചു.
               ചെറുവത്തൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ റസാഖ് പാലേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ജലീല്‍ പടന്ന അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ,ഒ ജില്ലാ പ്രസിഡണ്ട് ടി.എം.സി. സിയാദലി, എസ്.യു.സി.ഐ പ്രതിനിധി എം.കെ.ജയചന്ദ്രന്‍, എന്‍.എച്ച്.17 ആക്ഷന്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ വി.കെ.പി മുഹമ്മദ്, ജമാഅത്ത് ഇസ്‌ലാമി വൈസ് പ്രസിഡണ്ട് നാസര്‍ ചെറുകര എന്നിവര്‍ പ്രസംഗിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് ടി.കെ.അഷ്‌റഫ് സ്വാഗതം പറഞ്ഞു.


ദേശീയ പാത വികസനം രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം- പി.മുജീബ് റഹ്മാന്‍
കുഞ്ചത്തൂര്‍: ദേശീയ പാത വികസനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു. ദേശീയ പാത വികസിപ്പിക്കുക, വില്‍ക്കരുത് എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി നടത്തുന്ന ഉത്തരമേഖല പ്രക്ഷോഭ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലക്ഷങ്ങളെ കുടിയിറക്കുന്ന, സഞ്ചാര സ്വാതന്ത്ര്യത്തെ വില്പനയ്ക്ക് വെക്കുന്ന റോഡ് വികസനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. റോഡ് വികസനത്തില്‍ സംസ്ഥാന തലത്തില്‍ മൗനം പാലിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രാദേശികമായ സമരപങ്കാളിത്തം കൊണ്ട് ജനങ്ങളെ വഞ്ചിക്കുകയാണ്.
                           പാത വികസനത്തിന്റെ പേരില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് വേണ്ടി രാഷ്ട്രീയ വ്യത്യാസം മറന്ന് യോജിച്ച മുന്നേറ്റമുണ്ടാവണമെന്നും കൂട്ടായ സമര്‍ദ്ദ ശക്തി രൂപപ്പെടണമെന്നും മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു.

റോഡുകള്‍ തീറെഴുതിനല്‍കുന്നത് സര്‍ക്കാരിന്റെ കഴിവുകേട്- സോളിഡാരിറ്റി

കാഞ്ഞങ്ങാട്: കുത്തകകള്‍ക്ക് ബി.ഒ.ടി അടിസ്ഥാനത്തില്‍ റോഡുകള്‍ തീറെഴുതിക്കൊടുക്കുന്നത് അടിസ്ഥാന ആവശ്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ വീണ്ടും പോരാട്ടത്തിലേക്ക് ജനങ്ങളെ പറഞ്ഞയക്കുന്ന ഭരണകൂടം ജനാധിപത്യ വിരുദ്ധമായാണ് പെരുമാറുന്നത്.സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനം ബി.ഒ.ടി അടിസ്ഥാനത്തിലാക്കുന്നതിനെ തള്ളുക, ന്യായമായ പുനരധിവാസ പാക്കേജ് ഉറപ്പുവരുത്തി മാത്രം കുടിയൊഴിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സോളിഡാരിറ്റി സംസ്ഥാന സമിതി നടത്തുന്ന പ്രക്ഷോഭയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
                                 ദേശീയപാതകള്‍ അടക്കമുള്ള സംസ്ഥാനത്തെ റോഡുകള്‍ കാലോചിതമായി വികസിപ്പിക്കുന്നതിനെ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നു. നാലുവരി പാത നിര്‍മിക്കാന്‍ 30 മീറ്റര്‍ മതിയെന്ന റോഡ് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം മുന്നിലിരിക്കെ പാതക്കായി 45 മീറ്റര്‍ വേണമെന്ന് വാശിപിടിക്കുന്നത് കേരളംപോലെ ഭൂപ്രശ്‌നങ്ങള്‍ ഏറെ അഭിമുഖീകരിക്കുന്നിടത്ത് അപ്രായോഗികമാണ്.വാര്‍ത്താസമ്മേളനത്തില്‍ റസാഖ് പാലേരി, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ജലീല്‍ പടന്ന, ശഫീഖ് നസറുല്ല, കെ.എ.സജീദ് എന്നിവരും പങ്കെടുത്തു.

'ദേശിയപാത വികസിപ്പിക്കുക;വില്‍ക്കരുത്':സമര സമ്മേളനം

കോട്ടക്കല്‍: പുനരധിവാസ നയം പ്രഖ്യാപിക്കാതെയുള്ള കുടിയൊഴിപ്പിക്കലുകള്‍ അംഗീകരിക്കാനാവില്ലെന്നും മുതലാളിമാര്‍ക്കു വേണ്ടിയുള്ള വികസന നയം പൊളിച്ചെഴുതണമെന്നും സോളിഡാരിറ്റി സമര സമ്മേളനം ആവശ്യപ്പെട്ടു. 'ദേശീയപാത വികസിപ്പിക്കു; വില്‍ക്കരുത്' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് കോട്ടക്കലില്‍ സംഘടിപ്പിച്ച സമമ്മേളനമാണ് ജനപക്ഷത്തുനിന്നുള്ള വികസനമാണ് വേണ്ടതെന്ന ആവശ്യമുന്നയിച്ചത്.
                                 ലക്ഷക്കണക്കിനു ജനങ്ങളെ തെരുവിലേക്കെറിയുന്നതല്ല, യാഥാര്‍ഥ്യ ബോധത്തോടെയുള്ള വികസനമാണ് നാടിനാവശ്യമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ വ്യക്തമാക്കി. വികസനത്തെയല്ല എതിര്‍ക്കുന്നത്, ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെയാണ്. മുതലാളിമാര്‍ക്കുവേണ്ടിയുള്ള വികസനത്തിന് തടസ്സം നില്‍ക്കുന്ന സാധാരണക്കാരെ അശ്രീകരങ്ങളായാണ് കാണുന്നത്. അവരെ വെടിവെച്ചു വീഴ്ത്തണമെന്ന മനോഭാവമാണ് ഭരണാധികാരികള്‍ക്കുള്ളത്.
                                    ലോകത്ത് അഞ്ചിലൊന്നു മനുഷ്യരും പട്ടിണിയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലായിടത്തും വികസനം നടക്കുന്നുണ്ടെങ്കിലും മഹാഭൂരിപക്ഷം ജനങ്ങളും അതിന്റെ ഇരകളാണ്. കുടിവെള്ളം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളൊന്നും വികസന ചര്‍ച്ചകളില്ല. ഇതു ഭ്രാന്തന്‍ വികസനമാണ്. സമഗ്ര വികസനത്തെക്കുറിച്ച ചര്‍ച്ചകളാണുണ്ടാവേണ്ടത്. മനുഷ്യവിരുദ്ധ അജണ്ടകളെ ചെറുത്തു തോല്‍പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശീയപാത വികസനം; പ്രതിഷേധം വ്യാപകം
Wednesday, February 24, 2010
ആറ്റിങ്ങല്‍
ദേശീയപാത നാലുവരിപ്പാതയാക്കാന്‍ സ്ഥലമെടുക്കുന്നതിനെരിതേയുള്ള പ്രതിഷേധം വ്യാപകം. ജില്ലാതിര്‍ത്തിയായ കടമ്പാട്ടുകോണം മുതല്‍ മണമ്പൂര്‍ വരെയുള്ള ഭാഗത്തെ ഭൂമി നഷ്ടപ്പെടുന്ന താമസക്കാരും വ്യാപാരികളും കലക്റ്റര്‍ക്കു നിവേദനം നല്‍കി. ഇന്നലെ രാവിലെ പതിനൊന്നോടെ ഹൈവേയുടെ വിജിലന്‍സ് വിഭാഗം മാമത്തും കടമ്പാട്ടുകോണത്തും എത്തിയപ്പോള്‍ ഹൈവേ ആക്ഷന്‍ ഫോറം പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു.
മണമ്പൂര്‍-കടമ്പാട്ടുകോണം മേഖലയിലെ 460 പേരാണു തങ്ങള്‍ അധിവസിക്കുന്ന ഭൂമി റോഡ് വികസനത്തിന്‍റെ പേരില്‍ തട്ടിയെടുക്കുന്നതിനെതിരെ ഇന്നലെ രാവിലെ കലക്റ്ററേറ്റിലെത്തി കലക്റ്റര്‍ക്കു പരാതി നല്‍കിയത്. കിടപ്പാടവും നിത്യവൃത്തിക്കുള്ള കടകളും നഷ്ടപ്പെട്ടാല്‍ വഴിയാധാരമാകുമെന്നവര്‍ പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയോ, പുനരധിവാസത്തിന്‍റെ കാര്യമോ അധികൃതര്‍ മിണ്ടുന്നില്ല. ഭൂമി നഷ്ടപ്പെട്ടാല്‍ തെരുവില്‍ കഴിയേണ്ടിവരുമെന്നാണിവര്‍ പറയുന്നത്.
എന്നാല്‍ റോഡ് വികസനത്തിന്‍റെ പേരില്‍ ബാര്‍ ഹോട്ടലുകളെ ഒഴിവാക്കിയതായുള്ള പരാതി അന്വേഷിക്കാനാണു ഹൈവേയുടെ വിജിലന്‍സ് വിഭാഗം എത്തിയത്. മാമത്തും കടമ്പാട്ടുകോണത്തും ഇവര്‍ ഹൈവേ ആക്ഷന്‍ ഫോറം നേതാക്കളുമായി ചര്‍ച്ച നടത്തി. ബാര്‍ ഹോട്ടലുകളെയും മറ്റു വലിയ വ്യാപാര സ്ഥാപനങ്ങളെയും ഒഴഇവാക്കിയതിന്‍റെ തെളിവുകള്‍ നേതാക്കള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി. ഭൂമി ഏറ്റെടുക്കലിനെതിരേ കഴിഞ്ഞ ദിവസം തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. സമരം വര്‍ക്കല രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്തു വികസനത്തിന്‍റെ പേരിലായാലും തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിന്‍റെ ഒരുതരി ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.