ചിത്രങ്ങള്‍


കാസര്‍കോട്ടെയും പാലക്കാട് മുതലമടയിലെയും കുട്ടികളും
കുട്ടികളായി ജീവിക്കുന്ന വലിയവരും അനുഭവിക്കുന്ന
കൊടിയ ദുരിതങ്ങള്‍ക്ക് ആരാണ് അവസാനം കുറിക്കുക? 













നാവു വായ്ക്കകത്തേക്കെടുക്കാനാവാതെ നരകിച്ചു മരിച്ചവര്‍, ശരീരത്തിനു താങ്ങാനാവാത്ത
ശിരസ്സുമായി ജനിച്ചവര്‍, മക്കളൊക്കെ ബുദ്ധിമാന്ദ്യമുള്ളവരും വികലാംഗരുമായിപ്പോയതില്‍
വെന്തു നീറുന്നവര്‍, കണ്ണടയ്ക്കാനാവാത്തവര്‍, തൊലി പൊളിഞ്ഞുപൊളിഞ്ഞു
പോന്ന് നീറിപ്പുകഞ്ഞ് ജീവിക്കുന്നവര്‍, കൈകളുടെ ഒരു ഉപയോഗവുമില്ലാത്ത കൈകളുമായി
കഷ്ടപ്പെടുന്നവര്‍, പരസഹായം കൂടാതെ ഒരിഞ്ചു നീങ്ങാനാകാത്തവര്‍, ജനിക്കും മുമ്പേ മരിച്ചവര്‍, ....
പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്ന പട്ടികയല്ല ഇത്.



എന്നിട്ടും കേന്ദ്രമന്ത്രി കെ വി തോമസും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ
ഉദ്യോഗസ്ഥരും എന്‍ഡോസള്‍ഫാന്‍ ഒഴിച്ചുകൂടാനാവാത്ത
കീടനാശിനിയാണെന്ന് ആവര്‍ത്തിക്കുന്നു.
സ്‌റ്റോക്‌ഹോം കണ്‍വന്‍ഷനുകളില്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍
എന്‍ഡോസള്‍ഫാന്‍ നിരോധം ആവശ്യപ്പെടുകയും പല രാജ്യങ്ങളും
ഇതു നിരോധിക്കുകയും ചെയ്തിട്ടും നമ്മുടെ ഭരണാധികാരികള്‍ക്കു ബുദ്ധി ഉദിച്ചിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ പ്രതിനിധികളായിരുന്നു
ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് എന്താണു പറയേണ്ടത് എന്നു
കണ്‍വന്‍ഷനില്‍ ചെവിയില്‍ മന്ത്രിച്ചു നല്‍കിയിരുന്നത് എന്നു നിരീക്ഷകര്‍ വ്യക്തമാക്കുന്നു.



ആരുടെ താല്‍പ്പര്യമാണ് നമ്മുടെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?
കേരളത്തില്‍ നിന്നുള്ള 20 എം.പിമാര്‍ക്ക് എന്താണ് ഡല്‍ഹിയില്‍ പണി?
തോമസ് പോട്ടെ, കേരളത്തില്‍ നിന്നുള്ള ആന്റണിയും
വയലാര്‍ രവിയും അഹമ്മദും ഇത്തരം പ്രശ്‌നങ്ങളില്‍ ഒന്നും മിണ്ടാത്തതെന്തേ?







ആവശ്യപ്പെടുക: സമ്പൂര്‍ണ എന്‍ഡോ സള്‍ഫാന്‍ നിരോധനം
ആവശ്യപ്പെടുക: ഉത്തരവാദിത്തമുള്ള കേന്ദ്രസര്‍ക്കാര്‍
ആവശ്യപ്പെടുക: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം


Demand for Complete Ban on Endosulfan 

Demand for a Responsible Central Govt.

Demand for Rehabilitation of Endosulfan Victims


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ