2010, ഡിസംബർ 21, ചൊവ്വാഴ്ച

എന്റോളള്ഫാന് കണക്കുകള്

കാസര്ഗോഡ്
  • സര് വ്വേ റിപ്പോര്ട്ടില് ദുരിത ബാധിതര് 2210 പേര്
  • ഔദ്വേഗികമായി 11 പഞ്ചായത്ത് ആഘാതമുള്ളത് 39 പഞ്ചായത്തില് 
  • 2000 ഡിസംബര് 26- അവസാനമായി വഷമഴ പെയ്തത്.
  • 1998 ഒക്ടോബര്-18- ആദ്യമായി നടപടിയുണ്ടായത്-കൃഷിവകുപ്പുദ്വോഗസ്ഥ ഹോസ്ദര്ഗ് മുന്സിഫ് കോടതിയില് വിഷമഴക്കെതിരെ നേടിയ സ്റ്റേ
  • 2000 ഒകടോബര്- സ്ഥിരം വിധി നേടിയെടുത്തത്
  • കേരള ഹൈക്കോടതി നിരോധനം
  • 2005 കേന്ദ്ര  ഇന്റക്ടിസൈസ്സ് ബോര്ഡിന്റെ നിര്ദ്ദേശത്തോടെ കേരള കൃഷിവകുപ്പും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡും കൃഷിവകുപ്പും വിതരണം, ഉപഭോഗം എന്നിവ നിരോധിച്ചു.
  • 1991- ബാന്ര്ജി കമ്മീഷന് റിപ്പോര്ട്ടില് വെള്ളക്കെട്ടും ജലാശയങ്ങളുമുള്ളിടത്ത് ഇന്ത്യയില് വ്യാപകമായി നിരോധിക്കാന് കൃഷിവകുപ്പിനോട് ശുപാര്ശ ചെയ്തു.
  • കൃഷിവകുപ്പ് അത് മുഖവിലക്കെടുത്തില്ല
  • കാസര്ഗോഡ് 13 പുഴകളും നീര്ച്ചാലുകളും ജലാശയങ്ങളുമുള്ള നാടായ കാസര്ഗോഡ് .
  • 1992 ന് ശേഷം ഏരിയല് സ്പ്രേ ചെയ്യുന്നതിന് CIBയുടെ വര്ഷംതോറുമുള്ള അനുവാദം നിര്ബന്ധമാണ്. എന്നാല് കോര്പ്പറേഷന് 1993 ന് ശേഷം അനുമതി നേടിയിട്ടില്ല
  •  ഹെലിക്കോപടര് പറത്തുന്നതിന് വ്യോമായന അനുവാദം നേടിയിട്ടില്ല
  • 2010 ജനീവയില്  നടന്ന POPs കണ്വെന്ഷനില് ഇന്ത്യ എന്റോ സള്ഫാന് അനുകൂല നിലപാടെടുത്തു.
  • 24.11.2010 കേരളം കേരളത്തിന്റെ കാര്യം നോക്കിയാല് മതിയെന്ന് കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്ഥാവന.
  •  കഴിഞ്ഞ 20 വര്ഷം കാസര്ഗോഡ് പാര്ലമെന്റ് നിയോജക മണ്ഡലം ഭരിച്ചത് ഇടതു പക്ഷം.
  • ആദ്യ ദുരിതാശ്വാസം എല്.ഡി.എഫ് കാലത്ത്
  • മരണമടഞ്ഞ 178 ദുരിതബാധിതരുടെ കുടുംബങ്ങള്ക്ക് 50,000 രൂപ വി.എസിന്റെ പ്രത്യേക താല്പര്യ പ്രകാരം നല്കി
  • 2007 ദുരിതബാധിതര്ക്ക് സഹായത്തിന് LDF സെല് തുടങ്ങി.
  •  പിന്നീട്  ഉണര്ന്നെണീറ്റത് കെ.വി തോമസിന്റെ പ്രസ്ഥാവനയെ തുടര്ന്ന്
  • വിവാദത്തെ തുടര്ന്ന് ആരോഗ്യമന്തി 1000 രൂപ നല്കാന് പറഞ്ഞപ്പോള് മുമ്പ് തയ്യാറാക്കിയ ലിസ്റ്റെടുത്ത് 537 പേര്ക്ക് നല്കി.
  • ഈ ആശ്വാസ പദ്ധതി സംസ്ഥാന സാമൂഹിക വകുപ്പിന് കീഴിലെ ആശ്വാസ കിരണ് പദ്ധതിയുടെ ഭാഗമായാണ്
  • ശയ്യാവലംബികളായ രോഗികളാണ് ലിസ്റ്റില് പെട്ടത്
  • ഈ മാനദണ്ഡമനുസരിച്ച് സര് വ്വേയിലള്ള 75 ശതമാനം പുറത്താവും
  • ശയ്യാവലംബികളായ രോഗികള്ക്ക് 400+ ആശ്രിതര്ക്ക്300+നേരത്തെ കിട്ടുന്ന പെന്ഷന്300=1000
  • മൂന്നു മാസം കഴിഞ്ഞ് 2010ഡിസംബറില് ഇതെത്തുന്നത് ചുരുക്കം പേര്ക്ക് മാത്രം.
  • ഇത് പിന്നീട് 2000മാക്കിയുയര്ത്തി.അപ്പോഴും ഭൂരിഭാഗവും പുറത്ത്
  • നവംബറില് രണ്ട് സര് വ്വേ നടന്നു. ഒന്ന് ആരോഗ്.വകുപ്പിന്റേത് (11 പഞ്ചായത്ത് -2 ദിവസം)മറ്റൊന്ന് സാമൂഹിക ക്ഷേമ വകുപ്പ് (1 ദിവസം) ഇതനുസരിച്ചാവും ഭാവിദുരിതാശ്വാസം
പാലക്കാട്
  •  പാലക്കാട് ചിറ്റൂര് താലൂക്കിന്റ ഭാഗമായ മുതലമട തമിഴ്നാട് അതിര്ത്തിയിലാണ്.
  • 2004 ല് ശ്രദ്ധയില് വരുന്നു
  • 25 വര്ഷമായി വാപകമായി മാന്തോപ്പുകളിലുപയോഗിച്ചിരുന്നു
  • 2500 ഹെക്ടറാണ് മാന്തോപ്പിന്റെ വിസത്രൃതി
  • മൂവാണ്ടന്, സെന്തൂര്, വെങ്ങനപ്പള്ളി, കാലാപ്പാടി, കോട്ടപുരം, സുവര്ണരേഖ എന്നിങ്ങനെ 20ഇനം ഉത്പാദിപ്പിക്കുന്നു
  • ദിനം പ്രതി ഉത്തരേന്ത്യയിലേക്ക് 15 ലോറിമാങ്ങകള് കയറ്റിയയക്കുന്നു
  • 2010 നവംബറില് നടത്തിയ സര് വ്വേയില് 48 പേര് ദിരിതബാധിതരായി കണ്ടെത്തി.
  • കൊല്ലങ്കോട് പഞ്ചായത്തിലെ രണ്ട വാര്ഡുകളിലായിരുന്ന ആരോഗ്യവകുപ്പ് പ്രാഥമിക സര് വ്വേ 
  • 38 പേര് മുതലമടയിലും 8പേര് കൊല്ലങ്കോട്ടുമാണ്
  •  ഇവരില് ബുദ്ധിമാന്ദ്യം- 18, ചര്മ്മരോഗം - 8, പക്ഷാഘാതം- 4, സെറിബ്രല് പള്സി -5, അംഗവൈകല്യം- 3, വന്ധ്യത -2  

ഇടുക്കി
  •  2010 നവംബര് 21 ന് ഉടുമ്പും ചോലതാലൂക്കിലെ ഏലം പ്ലാന്റേഷന് ഏരിയയായ കട്ടപ്പനയില് കീടനാശിനി പ്രത്യാഘാടത്തെ കുറിച്ച് ഹിന്ദുവില് റിപ്പോര്ട്ട്
  • കൃഷിമന്ത്രി മുല്ലക്കര രത്നാകരന് 194 കീടനാശിനി വിതരണ ശാലയിലേക്ക് വില്കാനിരിക്കുന്ന കീടനാശിനിയെ കുറിച്ച് അറിയിക്കാന് നിര്ദ്ദേശിച്ചു.
  • കട്ടപ്പനയില് ഏലം എടുത്തു കൊണ്ടിരുന്ന 27 തൊഴിലാളികള്ക്ക് വിഷബാധയേറ്റു.
  •  സംസ്ഥനത്തുപയോഗിക്കുന്ന ശരാശരിയേക്കാള് കുടുതലായിരുന്നു ഇടുക്കിയില് ഉപയോഗിക്കുന്നു.

കേരളത്തിന് പുറത്ത്
16.12.2010 കര്ണാടക മഖ്യമന്ത്രി യദ്യൂരപ്പ എന്റോസള്ഫാന് ദുരിതബാധിതര്ക്ക് 50000രൂപയും പെന്ഷനും മറ്റു ആശ്വാസപദ്ധതികളും പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലും പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്.
ലോകത്ത് 
എനറോസള്ഫാന് 70 ലധികം രാജ്യങ്ങളില് നിരോധിച്ചു.
മുപ്പത്തഞ്ച് വര്ത്തിനിടക്ക് ആയിരത്തോളമാളുകളെ കൊല്പപെടുത്തി.

(അവലംബം - മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഡിസംബര് 26)

2010, നവംബർ 15, തിങ്കളാഴ്‌ച

വികസന അസന്തുലിതത്വം ജനജീവിതം ദുരിതപൂര്‍ണമാക്കി: ജമാഅത്ത് അമീര്‍

ന്യൂദല്‍ഹി: സാമ്പത്തിക-ശാസ്ത്രീയ മേഖലയില്‍ ആര്‍ജിച്ച ശക്തമായ മുന്നേറ്റങ്ങള്‍ക്കിടയിലും ലോകം മുഴുവന്‍   അസന്തുലിതത്വം പെരുകുന്നതായി ജമാഅത്തെ ഇസ്‌ലാമി ദേശീയ അധ്യക്ഷന്‍ സെയ്ദ് ജലാലുദ്ദീന്‍ ഉമരി അഭിപ്രായപ്പെട്ടു. ഈ അസന്തുലിതത്വത്തിന്റെ പ്രത്യക്ഷ ഇരകളായി മാറിയ  ദരിദ്ര ജനസമൂഹത്തിന്റെ ജീവിതം മാറ്റിയെടുക്കാന്‍ സമാന മനസ്‌കരുമായി ചേര്‍ന്ന് കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാന്‍ ജമാഅത്ത് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തുടനീളം ഭൗതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശാസ്ത്ര-സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തികരംഗത്തെ അജയ്യ ശക്തികളായി അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും മറ്റും ഏറെ മുന്നോട്ടു പോയി. ആഡംബര ഉല്‍പന്നങ്ങളുടെയും വാര്‍ത്താ വിനിമയ സംവിധാനങ്ങളുടെയും  ധാരാളിത്തം ജനജീവിതത്തെ അടിമുടി മാറ്റിയിരിക്കുന്നു. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലും  ജനങ്ങളില്‍ ഭൂരിഭാഗവും ദാരിദ്ര്യ രേഖക്കു ചുവടെയാണ്.    ഇന്ത്യയിലാകട്ടെ വികസനത്തിന്റെ തുല്യാവകാശം വലിയൊരു വിഭാഗത്തിന് നിഷേധിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ ക്രൂരമായി ലംഘിക്കപ്പെടുന്നു. നിയമ പരിരക്ഷകളുണ്ടെങ്കിലും ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല -ജലാലുദ്ദീന്‍ ഉമരി.   വര്‍ഗീയ പ്രചാരണങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ജീവിതത്തിന്റെ സാമൂഹിക തലങ്ങളില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്തണമെന്ന വാദം ജമാഅത്ത് അംഗീകരിക്കുന്നില്ല. ദൈവിക നീതിക്ക് അനുസരിച്ച് ജീവിതം കെട്ടിപ്പടുക്കണം. സ്‌നേഹത്തിലും ധര്‍മത്തിലും അധിഷ്ഠിതമായി മനുഷ്യനന്‍മക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങളുമായി ജമാഅത്ത് മുന്നോട്ടുതന്നെ  പോകും. രാഷ്ട്രീയാദി മേഖലകളില്‍ നേരിട്ടും അല്ലാതെയുമുള്ള ഇടപെടല്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും ജമാഅത്ത് അമീര്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. അമീറിന്റെ പ്രസംഗം മലയാളത്തിലേക്ക് യൂസുഫ് ഉമരിയും ബംഗാളി ഭാഷയിലേക്ക് ഡോ. റഈസുദ്ദീനും മൊഴിമാറ്റം നടത്തി. ഓഖ്‌ല അബുല്‍ ഫസല്‍ എന്‍ക്ലേവിലെ ജമാഅത്ത് ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എണ്ണായിരത്തോളം അംഗങ്ങളാണ് സംബന്ധിക്കുന്നത്. മൗലാന മുഹമ്മദ് യൂസുഫ് ഇസ്‌ലാഹിയുടെ ഖിറാഅത്തോടെ ആരംഭിച്ച സമ്മേളനത്തില്‍  ജമാഅത്ത് സെക്രട്ടറി ജനറല്‍ നുസ്‌റത്ത് അലി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇഅ്ജാസ് അഹ്മദ് അസ്‌ലം, മുഫ്തബ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് അഞ്ച് സെഷനുകളിലായി വിവിധ വിഷയങ്ങളെക്കുറിച്ച് തുറന്ന സംവാദം നടന്നു. ഡോ. അബ്ദുര്‍റഖീബ്, നസീറാ ഖാനം, ഡോ. ഷക്കീല്‍ അഹ്മദ്, ടി. ആരിഫലി, മുജ്തബ ഫാറൂഖ്, മുഹമ്മദ് റഫീഖ് ഖാസ്മി, ഡോ. അബ്ദുസ്സലാം വാണിയമ്പലം, അശ്ഫാഖ് അഹ്മദ്, ഡോ. അഹ്മദ് സജ്ജാദ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനം റാലിയോടും പൊതുസമ്മേളനത്തോടും കൂടി ഞായറാഴ്ച സമാപിക്കും.


എന്റോസള്ഫാന് വീഡിയോ

എന്താണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പണി?

കാസര്‍കോട്ടെയും പാലക്കാട് മുതലമടയിലെയും കുട്ടികളും
കുട്ടികളായി ജീവിക്കുന്ന വലിയവരും അനുഭവിക്കുന്ന
കൊടിയ ദുരിതങ്ങള്‍ക്ക് ആരാണ് അവസാനം കുറിക്കുക? 













നാവു വായ്ക്കകത്തേക്കെടുക്കാനാവാതെ നരകിച്ചു മരിച്ചവര്‍, ശരീരത്തിനു താങ്ങാനാവാത്ത
ശിരസ്സുമായി ജനിച്ചവര്‍, മക്കളൊക്കെ ബുദ്ധിമാന്ദ്യമുള്ളവരും വികലാംഗരുമായിപ്പോയതില്‍
വെന്തു നീറുന്നവര്‍, കണ്ണടയ്ക്കാനാവാത്തവര്‍, തൊലി പൊളിഞ്ഞുപൊളിഞ്ഞു
പോന്ന് നീറിപ്പുകഞ്ഞ് ജീവിക്കുന്നവര്‍, കൈകളുടെ ഒരു ഉപയോഗവുമില്ലാത്ത കൈകളുമായി
കഷ്ടപ്പെടുന്നവര്‍, പരസഹായം കൂടാതെ ഒരിഞ്ചു നീങ്ങാനാകാത്തവര്‍, ജനിക്കും മുമ്പേ മരിച്ചവര്‍, ....
പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്ന പട്ടികയല്ല ഇത്.



എന്നിട്ടും കേന്ദ്രമന്ത്രി കെ വി തോമസും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ
ഉദ്യോഗസ്ഥരും എന്‍ഡോസള്‍ഫാന്‍ ഒഴിച്ചുകൂടാനാവാത്ത
കീടനാശിനിയാണെന്ന് ആവര്‍ത്തിക്കുന്നു.
സ്‌റ്റോക്‌ഹോം കണ്‍വന്‍ഷനുകളില്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍
എന്‍ഡോസള്‍ഫാന്‍ നിരോധം ആവശ്യപ്പെടുകയും പല രാജ്യങ്ങളും
ഇതു നിരോധിക്കുകയും ചെയ്തിട്ടും നമ്മുടെ ഭരണാധികാരികള്‍ക്കു ബുദ്ധി ഉദിച്ചിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ പ്രതിനിധികളായിരുന്നു
ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് എന്താണു പറയേണ്ടത് എന്നു
കണ്‍വന്‍ഷനില്‍ ചെവിയില്‍ മന്ത്രിച്ചു നല്‍കിയിരുന്നത് എന്നു നിരീക്ഷകര്‍ വ്യക്തമാക്കുന്നു.



ആരുടെ താല്‍പ്പര്യമാണ് നമ്മുടെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?
കേരളത്തില്‍ നിന്നുള്ള 20 എം.പിമാര്‍ക്ക് എന്താണ് ഡല്‍ഹിയില്‍ പണി?
തോമസ് പോട്ടെ, കേരളത്തില്‍ നിന്നുള്ള ആന്റണിയും
വയലാര്‍ രവിയും അഹമ്മദും ഇത്തരം പ്രശ്‌നങ്ങളില്‍ ഒന്നും മിണ്ടാത്തതെന്തേ?







ആവശ്യപ്പെടുക: സമ്പൂര്‍ണ എന്‍ഡോ സള്‍ഫാന്‍ നിരോധനം
ആവശ്യപ്പെടുക: ഉത്തരവാദിത്തമുള്ള കേന്ദ്രസര്‍ക്കാര്‍
ആവശ്യപ്പെടുക: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം


Demand for Complete Ban on Endosulfan 

Demand for a Responsible Central Govt.

Demand for Rehabilitation of Endosulfan Victims


എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതില്‍ പ്രതിഷേധം അലയടിക്കുന്നു

15 Nov 2010 12:02, 
തൊടുപുഴ: ലോകത്തിലെ 63 രാജ്യങ്ങള്‍ നിരോധിച്ച എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്‌ അപലപനീയമാണെന്ന്‌ കര്‍ഷക സംഘടന ഐക്യവേദി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജോസ്‌ ചേന്പേരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗര്‍ഭസ്‌ഥ ശിശുക്കളെയും മുതിര്‍ന്നവരെയും ബുദ്ധിമാന്ദ്യമുള്ളവരും അംഗവൈകല്യമുള്ളവരും വിരൂപികളും ആക്കിത്തീര്‍ത്ത എന്‍ഡോസള്‍ഫാന്‍റെ ഇരകള്‍ നമ്മുടെ ഇടയില്‍ തന്നെ ജീവിക്കുന്പോള്‍ ഇതിന്‍റെ പ്രചാരകനായി കേന്ദ്രമന്ത്രി കെ.വി. തോമസ്‌ മാറിയതില്‍ ദുരൂഹതയുണ്ട്‌. 1998 ലെ കീടനാശിനി നിയമമനുസരിച്ച്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരാന്‍ കീടനാശിനി കന്പനികളുടെ അഭിപ്രായം ശരിയെന്ന്‌ അടിവരയിട്ടുപറഞ്ഞു 2004 ല്‍ ദുബെ കമ്മിറ്റി റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച ഡോക്‌ടര്‍ സി.ഡി. മായിയെ പുതിയ ആറംഗ പഠനസമിതിയുടെ അധ്യക്ഷസ്‌ഥാനത്ത്‌ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചതും ദുരൂഹമാണ്‌. പാര്‍ലമെന്‍റിന്‍റെ പരിഗണനയിലുള്ള കീടനാശിനി ബില്ലില്‍ സംസ്‌ഥാന താല്‍പര്യങ്ങള്‍ അംഗീകരിക്കപ്പെടുന്ന വ്യവസ്‌ഥകള്‍ ഉണ്ടാകണം. ഇക്കാര്യങ്ങളില്‍ എ.കെ. ആന്‍റണി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും എം.പി.മാരും തുറന്ന നിലപാടു സ്വീകരിക്കണം.ദുരിതബാധിതര്‍ക്ക്‌ കേന്ദ്രസഹായം നല്‍കണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനു കര്‍ഷകസംഘടന ഐക്യവേദി പ്രചരണ രംഗത്തും സമരരംഗത്തും ശക്‌തമായ നിലപാട്‌ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പത്രസമ്മേളനത്തില്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്‍റ്‌ ഡോ. എം.സി. ജോര്‍ജ്‌, സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ അഡ്വ. ചിറ്റൂര്‍ രാജ്‌ മന്നാര്‍ എന്നിവര്‍ പങ്കെടുത്തു.എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മരണ വ്യാപാരത്തിന്‌ ഒത്താശ ചെയ്യുന്നതായി ബി.ജെ.പി. ആരോപിച്ചു. അപകടകാരിയെന്ന്‌ കണ്ടെത്തിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതെ വീണ്ടും ഇതിന്‍റെഅപകട സാധ്യതാപഠനത്തിന്‌ സമിതിയെ നിയോഗിക്കാനുള്ള കേന്ദ്ര പരിസ്‌ഥിതി മന്ത്രി ജയറാം രമേശിന്‍റെ പ്രഖ്യാപനം ദുരൂഹമാണെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്‍റ്‌ പി.പി. സാനു പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ നിരോധനം വൈകുന്നത്‌ രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയുടെ കുറവുമൂലമാണെന്ന്‌ ഇന്‍ഫാം തൊടുപുഴ മേഖലാ നേതൃയോഗം കുറ്റപ്പെടുത്തി.പ്രസിഡന്‍റ്‌ എം.ടി. ഫ്രാന്‍സീസ്‌ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഫാ. ജോര്‍ജ്‌ പൊട്ടയ്‌ക്കല്‍, റീജണല്‍ പ്രസിഡന്‍റ്‌ ജോസ്‌ എടപ്പാട്ട്‌, മേഖലാ രക്ഷാധികാരി ഫാ. ജോസഫ്‌ മോനിപ്പള്ളി, തോമസ്‌ കൂട്ടുങ്കല്‍, ജെയിംസ്‌ പള്ളിക്കമ്യാലില്‍, തങ്കച്ചന്‍ പാറത്തലയ്‌ക്കല്‍, ജോയി കാഞ്ഞിരക്കൊന്പില്‍, ഷൈന്‍ മാങ്കുഴ, ഷിബു തലയ്‌ക്കല്‍, കെ.വി. ജോണ്‍, സി.എം. മാത്യു, അഗസ്‌റ്റ്യന്‍ മാത്യു, എം.പി. ജോസഫ്‌, ബെന്നി പട്ടേരിപറന്പില്‍, ജോസഫ്‌ പെരിയംകുന്നേല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി.ജില്ലയിലെ ഏലക്കാടുകളിലും തേയിലത്തോട്ടങ്ങളിലും മാരക വിഷമായ എന്‍ഡോസള്‍ഫാന്‍ കലര്‍ത്തിയ കീടനാശിനികള്‍ ഉപയോഗിക്കുന്നത്‌ ഉടന്‍ നിരോധിക്കണമെന്നും ദുരിതത്തിനിരയായവര്‍ക്ക്‌ പുനരധിവാസം ഉള്‍പ്പെടെയുള്ള നഷ്‌ടപരിഹാര പാക്കേജ്‌ പ്രഖ്യാപിക്കാന്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും ജില്ലാ പ്ലാന്‍റേഷന്‍ ലേബര്‍ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ പ്രസിഡന്‍റ്‌ തോമസ്‌ കരിന്പീച്ചി ആവശ്യപ്പെട്ടു. മാരക കീടനാശിനി ഉല്‍പാദക കന്പനികളുടെ അച്ചാരം വാങ്ങി ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണ്‌ കേന്ദ്രമന്ത്രി കെ.വി. തോമസിന്‍റെ എന്‍ഡോസള്‍ഫാന്‍ അനുകൂല പ്രസ്‌താവനയായി പുറത്തുവന്നിരിക്കുന്നതെന്ന്‌ സോളിഡാരിറ്റി ഏരിയാ കമ്മിറ്റി കുറ്റപ്പെടുത്തി. യോഗത്തില്‍ ഏരിയാ പ്രസിഡന്‍റ്‌ സുബൈര്‍ ഹമീദ്‌, എല്‍.കെ. റഹിം, ടി.എച്ച്‌. നാസര്‍, ടി.എസ്‌. ഹുസൈന്‍, ടി.ജെ. ഷാജി, സി.എസ്‌. അബ്‌ദുള്‍ അസീസ്‌, ടി.എച്ച്‌. ഇസ്‌മായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.കേന്ദ്രനിലപാടിനെതിരേ ഡി.വൈ.എഫ്‌.ഐയുടെ പ്രതിഷേധ ധര്‍ണ നാളെകട്ടപ്പന: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെതിരെ ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കട്ടപ്പനയില്‍ പ്രതിഷേധ ധര്‍ണ നടത്തും. പഞ്ചായത്ത്‌ മൈതാനിയില്‍ രാവിലെ 10 മുതല്‍ 2 വരെയാണ്‌ ധര്‍ണ. ഡി.വൈ.എഫ്‌.ഐ സംസ്‌ഥാന സെക്രട്ടറി ടി.വി രാജേഷ്‌ ധര്‍ണ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ജില്ലാ സെക്രട്ടറി അഡ്വ. ജി. ഗോപകൃഷ്‌ണന്‍, ജില്ലാ വൈസ്‌ പ്രസിഡന്‍റ്‌ കെ.പി സുമോദ്‌ എന്നിവര്‍ അറിയിച്ചു. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ പ്രയോഗം വ്യാപകമാണ്‌. തമിഴ്‌നാട്ടില്‍ നിന്നാണ്‌ കേരളത്തിലേക്ക്‌ ഇവ എത്തുന്നത്‌. അംഗീകൃത കന്പനികളുടെ കീടനാശിനികളില്‍ മാരക കീടനാശിനികള്‍ കൂട്ടിക്കലര്‍ത്തിയാണ്‌ വിപണനം നടത്തുന്നത്‌. ഇതു കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്താന്‍ ഉദ്യോഗസ്‌ഥര്‍ തയാറാകണം. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരേയും നടപടി സ്വീകരിക്കണം. ചെക്കുപോസ്‌റ്റുകളിലൂടെ കീടനാശിനികള്‍ വന്‍തോതില്‍ കടത്തുന്നത്‌ നിയന്ത്രിക്കാന്‍ പരിശോധന ശക്‌തമാക്കണം. ഹൈറേഞ്ചില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകിയത്‌ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലമാണ്‌. എന്‍ഡോസള്‍ഫാന്‍ ഏലച്ചെടികള്‍ക്ക്‌ നേരിട്ട്‌ പ്രയോഗിക്കുന്ന രീതിയാണ്‌ ഹൈറേഞ്ചിലുള്ളത്‌. കീടനാശിനി തളിക്കുന്പോള്‍ പോലും മുന്‍കരുതല്‍ നടപടി സ്വീകരിക്കാത്തത്‌ തോട്ടങ്ങളില്‍ പണിയെടുക്കുന്ന നൂറു കണക്കിന്‌ തൊഴിലാളികളെ നേരിട്ട്‌ ബാധിക്കും. കുത്തക കന്പനികളുടെ ലാഭം വര്‍ധിപ്പിക്കാന്‍ പാവങ്ങളെ കൊലയ്‌ക്കു കൊടുക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഈ നയം തിരുത്താത്ത പക്ഷം ഡി.വൈ.എഫ്‌.ഐ സമരം വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
http://www.newshunt.com/cr.action?act=browseNewsItem&npKey=mang&ctKey=IDUKKI&newsUid=7008065&brand=NewsHunt&parent=mang&res=128x128

എന്‍ഡോസള്‍ഫാന്‍ പുതിയ പഠനം ഇരകളെ അപമാനിക്കുന്ന നടപടി- സി.ആര്‍.നീലകണ്ഠന്‍

കാസര്‍കോട്: വിശദമായ പഠനങ്ങള്‍ നടന്നിട്ടും പ്രത്യക്ഷമായി തന്നെ ദുരന്തങ്ങള്‍ ബോധ്യപ്പെട്ടിട്ടും വീണ്ടും പുതിയൊരു പഠനം നടത്താനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനം ഇരകളെ അപമാനിക്കുന്ന നടപടിയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. 'ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക' എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ക്കനുസരിച്ച സമഗ്രമായ കീടനാശിനി നിയമം ഉണ്ടാകണം. ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ ഉദ്പാദനവും വില്‍പനയും ഉപയോഗവും നിരോധിക്കുകയും ദുരിതം പേറുന്ന ഇരകള്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കുകയും വേണം. നഷ്ടപിരഹാര ട്രൈബ്യൂണല്‍ സ്ഥാപിച്ച് വിശദമായ പുനരധിവാസ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നമ്മുടെ ആര്‍ത്തി മൂത്ത വികസനത്തിന്റെ ഇരകളാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. ഈ വികല വികസനം നമ്മുടെ പ്രകൃതിയെ മാത്രമല്ല തകര്‍ത്തത്. മനുഷ്യരെയും കൊന്ന് തിന്നുകയാണ്. എന്‍ഡോസള്‍ഫാന്‍ കാരണം ജില്ലയില്‍ ദിനേന മരണം സംഭവിക്കുമ്പോള്‍ ഭരണവര്‍ഗം പുതിയ പഠനത്തെക്കുറിച്ചാണ് പറയുന്നത്. ഇനി പഠനമല്ല പരിഹാരമാണ് വേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിച്ച് കോര്‍പറേറ്റുകളെ സഹായിക്കുകയാണ്. എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടെടുത്ത സി.ഡി.മായിയെ തന്നെ പുതിയ പഠന സംഘത്തിന്റെ തലവനാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. കാര്യങ്ങള്‍ ഇനിയും മനസ്സിലാവാത്ത കേന്ദ്ര മന്ത്രി കെ.വി.തോമസ് കെ.പി.സി.സി അംഗമായ വി.എം.സുധീരനോട് ചോദിച്ച് പഠിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് കേരളത്തെ പ്രക്ഷുബ്ധമാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നാളിതുവരെയായി ഈ വിഷയത്തില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഇവരുടെ പുതിയ സമരാഹ്വാനം സ്വാഗതാര്‍ഹമാണെന്നും ഇത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ പ്രൊഫ.എം.എ.റഹ്മാന്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.അഹമ്മദ്, എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി ചെയര്‍മാന്‍ നാരായണന്‍ പേരിയ, ഉദിനൂര്‍ സുകുമാരന്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ടി.മുഹമ്മദ്, കെ.കെ.ബഷീര്‍, ജില്ലാ പ്രസിഡന്റ് വി.പി.അഷറഫ്, ജനറല്‍ സെക്രട്ടറി ശഫീഖ് നസ്‌റുല്ല എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ കാസര്‍കോട് പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ ദുരിതബാധിതരും അമ്മമാരും ഉള്‍പ്പെടെ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. മാര്‍ച്ചിന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബുറഹ്മാന്‍, സി.ആര്‍.നീലകണ്ഠന്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ടി.മുഹമ്മദ്, കെ.കെ.ബഷീര്‍, ജില്ലാ പ്രസിഡന്റ് വി.പി.അഷറഫ്, ജനറല്‍ സെക്രട്ടറി ശഫീഖ് നസ്‌റുല്ല, സെക്രട്ടറി മുഹമ്മദ്, ജില്ലാ സമിതിയംഗങ്ങളായ എന്‍.എം.റിയാസ്, ഫാരിഖ് അബ്ദുല്ല, സോളിഡാരിറ്റി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി കണ്‍വീനര്‍ കെ.കെ.ഇസ്മായില്‍, എസ്.ഐ.ഒ.ജില്ലാ പ്രസിഡന്റ് ടി.എം.സി. സിയാദലി, സെക്രട്ടറി റാഷിദ് മുഹിയുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

പുനരധിവാസം ഉറപ്പാക്കാതെ കുടിയൊഴിപ്പിക്കരുത് -ജസ്റ്റിസ് കൃഷ്ണയ്യര്‍


കൊച്ചി: വികസന പദ്ധതികള്‍ക്കായി പുനരധിവാസം ഉറപ്പിക്കാതെ ആരെയും കുടിയൊഴിപ്പിക്കരുതെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പറഞ്ഞു. ജനകീയ പ്രതിരോധ സമിതി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


വികസന പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഭൂമിയും പാര്‍പ്പിട സൗകര്യവും ഒരുക്കിയതിന് ശേഷമാകണം പദ്ധതി ആരംഭിക്കേണ്ടതെന്ന് നിയമ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. വെറുതെ സമയം കളഞ്ഞത് മിച്ചം-കൃഷ്ണയ്യര്‍ വ്യക്തമാക്കി.

റോഡിന് വീതികൂട്ടുമ്പോള്‍ പട്ടിണിപ്പാവങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. അവര്‍ക്ക് പകരം ഭൂമി കിട്ടുന്നുമില്ല. സോഷ്യലിസം എന്ന് ഭരണഘടനയില്‍ എഴുതിവയ്ക്കുകയും സ്വകാര്യമേഖലയെ അമിതമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണിവിടെ- ജസ്റ്റിസ് കൃഷ്ണയ്യര്‍ കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ ഡോ.ഡി.സുരേന്ദ്രനാഥ് നയരേഖ അവതരിപ്പിച്ചു. വിലക്കയറ്റം തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കുക, പൊതുജനാരോഗ്യ സംവിധാനം സംരക്ഷിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, പൊതുവഴികളുടെ സ്വകാര്യവത്കരണവും കുടിയൊഴിപ്പിക്കലും ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് നയരേഖയില്‍ അവതരിപ്പിച്ചത്. ഡോ.പി.എസ്. പണിക്കര്‍ അനുസ്മരണ പ്രമേയവും ജോര്‍ജ് മുല്ലക്കര പ്രവര്‍ത്തന മാര്‍ഗരേഖയും അവതരിപ്പിച്ചു. മൂലമ്പിള്ളി, ചെങ്ങറ, ദേശീയപാതാ വികസന കുടിയൊഴിപ്പിക്കല്‍ എന്നീ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.

ചടങ്ങില്‍ ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്,സി.ആര്‍.നീലകണ്ഠന്‍, പ്രൊഫ. കെ.അരവിന്ദാക്ഷന്‍, ജിയോജോസ്, പ്രൊഫ. കെ.ബി.ഉണ്ണിത്താന്‍, മുതലാംതോട് മണി, അമ്പലപ്പുഴ ഗോപകുമാര്‍, ഹാഷിം ചേന്ദാമ്പിള്ളി, സി.കെ.രാജന്‍, ഫാ. എബ്രഹാം ജോസഫ്, കുട്ടി അഹമ്മദ്കുട്ടി എംഎല്‍എ, ഇന്ത്യന്നൂര്‍ ഗോപി, മാത്യു വേളങ്ങാടന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ , വി.കെ.ഹംസ തുടങ്ങിയവര്‍ സംസാരിച്ചു

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ദേശീയ പാത വികസനം: സര്‍വ്വകക്ഷികളും വഞ്ചിച്ചുവെന്ന് വിക്ടിംസ് അസോസിയേഷന്‍


News Posted On: 20/08/2010

മലപ്പുറം: സംസ്ഥാനത്തെ ദേശീയപാതകള്‍ നാലുവരിയാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ ദുരൂഹമാണെന്ന് ദേശീയപാത വിക്ടിംസ് അസോസിയേഷന്‍ ആരോപിച്ചു. 45 മീറ്റര്‍ വീതിയില്‍ ചുങ്കം കൊടുത്ത് മാത്രം യാത്ര ചെയ്യാന്‍ അനുവാദമുള്ള ബി ഒ ടി പാത തലപ്പാടി മുതല്‍ ഇടപ്പള്ളി വരെ 430 കിലോമീറ്റര്‍ നീളുന്ന ദേശീയപാതയോരത്തെ ലക്ഷകണക്കിനാളുകളുടെ കിടപ്പാടവും തൊഴിലും മറ്റ് ജീവനോപാധികളും നഷ്ടപ്പെടുത്തും. പണമുള്ളവന് മാത്രം യാത്രയെന്ന അവസ്ഥയിലേക്ക് കേരളത്തിലെ സഞ്ചാരസ്വാതന്ത്ര്യം മാറുമെന്നും സംഘടന വിലയിരുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിളിച്ചുചേര്‍ത്ത ആദ്യസര്‍വ്വകക്ഷി യോഗത്തില്‍ ഏകകണ്ഠമായാണ് 30 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിച്ചാല്‍ മതി എന്ന് തീരുമാനിച്ചത്. ബി ഒ ടി വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള സഹചര്യങ്ങളോട് നീതി പുലര്‍ത്തുന്നതും കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട് വഴിയാധാരമാകുന്ന ഇരകളുടെ ദുരിതം ലഘൂകരിക്കുന്നതുമായിരുന്നു തീരുമാനം. എന്നാല്‍ ഇതിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് ഇത് അട്ടിമറിച്ച് കിടപ്പാടം നഷ്ടപ്പെടുന്നവരെ ബി ഒ ടി കുത്തകകളുടെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് സര്‍വ്വകക്ഷികളും ചെയ്തത്. ചുങ്കപ്പാത നിര്‍മ്മിച്ച് ടോള്‍ പിരിച്ചാല്‍ ഇന്നത്തെ നിരക്കനുസരിച്ച് 75000 കോടി രൂപയുടെ അറ്റാദായം ലഭിക്കുമെന്ന് ബി ഒ ടി ഉടമകള്‍ അറിയിച്ചിട്ടുണ്ട്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ബി ഒ ടി കുത്തകകള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചതിന് പിന്നിലെ അവിശുദ്ധബാന്ധവം പുറത്തുകൊണ്ടുവരും. കോടികളുടെ കിലുക്കത്തില്‍ മഞ്ഞളിച്ച ലക്ഷക്കണക്കിന് ഇരകളുടെ ദുരിതം അവഗണിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളുടെ മോഹം നടപ്പാകാന്‍ പോകുന്നില്ലെന്നും മുന്നറിയിപ്പ് നല്‍കി. കേരളത്തിന് തികച്ചും അനുയോജ്യമായിരുന്ന ആദ്യ സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം അട്ടിമറിച്ചത് ആസൂത്രിതമായിട്ടായിരുന്നു. ആ തീരുമാനത്തെ പറ്റി കേന്ദ്രത്തില്‍ നിന്ന് ഇതേവരെ ഒരു കത്തുപോലും ലഭിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭ സമ്മേളനത്തില്‍ പി സി ചാക്കോ എം പിയുടെ ചോദ്യത്തിന് കേരളത്തിന്റെ സവിശേഷ സഹചര്യത്തില്‍ ദേശീയപാതയുടെ വീതി 30 മീറ്ററോ 45 മീറ്ററോ വേണ്ടതെന്ന കാര്യം സംസ്ഥാനത്തിന് തന്നെ തീരുമാനിക്കാമെന്നാണ് മന്ത്രി കമല്‍നാഥ് പറഞ്ഞത്. ഈ സഹചര്യത്തില്‍ തിടുക്കപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിച്ച് ദേശീയപാതയുടെ വീതി 45 മീറ്റര്‍ വേണമെന്ന് തീരുമാനമെടുക്കേണ്ട കാര്യമില്ലായിരുന്നു. മലപ്പുറം ജില്ലയില്‍ ഇടിമുഴിക്കല്‍ മുതല്‍ അണ്ടത്തോട് വരെ 45 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിച്ചാല്‍ അയ്യായിരത്തോളം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി തകര്‍ക്കേണ്ടി വരും. ജില്ലയിലെ പ്രബലകക്ഷിയായ മുസ്‌ലിം ലീഗ് അവസാനനിമിഷം വരെ റോഡിന്റെ വീതി 30 മീറ്റര്‍ മതിയെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. മുസ്‌ലിം ലീഗിന്റെ നിലപാടിനെ വലിയ പ്രതീക്ഷയോടെയാണ് ജില്ലയിലെ ജനങ്ങള്‍ കണ്ടിരുന്നത്. പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്നോട്ട് പോയ മുസ്‌ലിം ലീഗ് നിലപാടില്‍ പ്രതിഷേധമുണ്ടെന്ന് വിക്ടിംസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി പി ഉസ്മാന്‍ ഹാജി, ചെയര്‍മാന്‍ പി കെ പ്രദീപ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

ദേശീയപാത വികസനം; പുനരധിവാസ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി

Saturday, 04 September 2010
Imageതിരുവനന്തപുരം: ദേശീയപാതയുടെ വീതി 45 മീറ്ററായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കുമ്പോള്‍ നടപ്പാക്കേണ്ട പുനരധിവാസ പാക്കേജിലെ ശുപാര്‍ശകള്‍ക്കു മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ആവശ്യമുളള സ്ഥലങ്ങളില്‍ രൂപരേഖയ്ക്കു മാറ്റം വരുത്തണമെന്നു ദേശീയപാതാ അതോറിട്ടിയോട് ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പാക്കേജ് ഉടന്‍ ദേശീയപാതാ അതോറിട്ടിയ്ക്കു സമര്‍പ്പിക്കും. പലതരത്തിലുളള ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നതുകൊണ്ടാണ് അംഗീകരിക്കപ്പെട്ട ദേശീയപാതയുടെ രൂപരേഖ പുനപ്പരിശോധിക്കണമെന്നു ദേശീയപാതാ അതോറിട്ടിയോട് ആവശ്യപ്പെടുന്നതെന്നു മന്ത്രി എം വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രൂപരേഖ മാറ്റുമ്പോള്‍ വീണ്ടും സര്‍വേ നടത്തേണ്ടിവരും.
റോഡിനോട് ചേര്‍ന്നു താമസിക്കുന്നവരെ അവരുടെ തൊട്ടുപിന്നിലുളള സ്ഥലം ഏറ്റെടുത്തു പുനരധിവസിപ്പിക്കും. പിന്നിലുളള സ്ഥലത്തിനു വഴിസൗകര്യം കുറവായതിനാല്‍ താരതമ്യേന വില കുറവായിരിക്കുമെന്നതിനാല്‍ എതിര്‍പ്പുയരാന്‍ ഇടയില്ല. പുതുതായി സ്ഥാപിക്കുന്ന കെട്ടിടങ്ങളില്‍ പഴയ സ്ഥാപനങ്ങള്‍ തുടര്‍ന്നു നടത്തുന്നതിനു അനുവാദം നല്‍കണമെന്ന വ്യവസ്ഥ ചേര്‍ക്കണം. ദേശീയപാതയോട് ചേര്‍ന്നുളള സ്ഥലം ഏറ്റെടുക്കുമ്പോള്‍ തൊട്ടുപിന്നിലെ വസ്തുവിനു അധികമായി ലഭിക്കുന്ന കമ്പോളവിലയുടെ നിശ്ചിതശതമാനം കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കു നല്‍കാന്‍ ബാധ്യതയുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്കു അതതു ജങ്ഷനുകളില്‍ ഭൂമി ഏറ്റെടുത്തു തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ചു നല്‍കും.

വീട് നഷ്ടപ്പെടുന്നവര്‍ക്കു റോഡിനു അടുത്തതന്നെ വൈദ്യുതി, വെളളം എന്നിവ ലഭിക്കുന്ന സ്ഥലത്തു ഭൂമി നല്‍കും. ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി തീരുമാനിക്കുന്ന ഭൂമിയുടെ കമ്പോളവിലയും കെട്ടിടങ്ങളുടെ പുതിയ ഷെഡ്യൂള്‍ ഓഫ്് റേറ്റ് പ്രകാരം തീരുമാനിക്കുന്ന വിലയും പ്രസ്തുത തുകയുടെ 25 ശതമാനവുംകൂടി പുനര്‍നിര്‍മാണത്തിനുവേണ്ടി നല്‍കും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ ഉപയോഗപ്രദമായ സാധനങ്ങളും അവര്‍ക്കു ഉപയോഗിക്കാം. ജീവനോപാധി നഷ്ടപ്പെടുന്ന വാടകക്കാര്‍ക്കു ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി നിശ്ചയിക്കുന്ന ഭൂമിയുടെയും കെട്ടിടത്തിന്റെയും വിലയുടെ പത്തുശതമാനം നഷ്ടപരിഹാരമായി നല്‍കും. ഒന്നിലധികം വാടകക്കാരുണ്ടെങ്കില്‍ പ്രസ്തുത തുക അവര്‍ക്കു തുല്യമായി വീതംവയ്ക്കും.
ചുരുങ്ങിയ നഷ്ടപരിഹാരം ഒരുലക്ഷത്തില്‍ കുറയാന്‍ പാടില്ലെന്നും പാക്കേജില്‍ പറയുന്നു. വ്യാപാരത്തില്‍ പങ്കാളികളായ തൊഴിലാളികള്‍ക്കു വ്യാവസായ തര്‍ക്കനിയമപ്രകാരം നിശ്ചയിച്ചിട്ടുളള നഷ്ടപരിഹാരം നല്‍കും. വീടുകള്‍ നഷ്ടമാവുന്ന വസ്തു ഉടമകള്‍ക്കു പുതിയ കമ്പോളനിരക്ക് പ്രകാരമുളള നഷ്ടപരിഹാരവും പുനര്‍നിര്‍മാണത്തിനായി കെട്ടിടത്തിന്റെയും വസ്തുവിന്റെയും വിലയുടെ 25 ശതമാനവും നല്‍കും. 25,000 രൂപ ഷിഫ്റ്റിങ് അലവന്‍സായി നല്‍കും. പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും ചെറിയ കച്ചവടങ്ങള്‍ നടത്തുന്നവര്‍ക്കും ആറുമാസത്തെ മിനിമം വേജസ് കണക്കാക്കി നല്‍കും. കൂടാതെ കെട്ടിടത്തിന്റെയോ കടയുടെയോ വിലയും ഒരുലക്ഷം രൂപ പുനരധിവാസത്തിനും നല്‍കും.
നഷ്ടപ്പെടുന്ന ആരാധനാലയങ്ങള്‍ക്കു പകരം സര്‍ക്കാര്‍ ചെലവില്‍ പുതിയ സ്ഥലത്തു ആരാധനാലയം നിര്‍മിച്ചുനല്‍കും. മരങ്ങള്‍ക്കും കൃഷിയ്ക്കുമുളള നഷ്ടപരിഹാരം വനം, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുള്‍പ്പെട്ട കോമ്പീറ്റന്റ് അതോറിട്ടി തീരുമാനിക്കുന്ന നഷ്ടപരിഹാരം നല്‍കും. കോമ്പീറ്റന്റ് അതോറിട്ടി നിശ്ചയിക്കുന്ന നഷ്ടപരിഹാരതുകയില്‍ ആക്ഷേപമുളളവര്‍ക്കു സര്‍ക്കാര്‍ നിയമിക്കുന്ന അപ്പലേറ്റ് അതോറിട്ടിയില്‍ പരാതിപ്പെടാം. അതോറിട്ടിയ്ക്കു 50 ശതമാനംവരെ വര്‍ധനവ് വരുത്തുന്നതിനു അധികാരമുണ്ടായിരിക്കും.

ദേശീയപാത വികസനം: നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കുഞ്ഞാലിക്കുട്ടി


Imageകോഴിക്കോട്: ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിന്റെ മുമ്പ് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ മുസ്‌ലിംലീഗ് ഇക്കാര്യം വളരെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. അതത് പ്രദേശങ്ങളിലെ ഭൂമിയുടെ മാര്‍ക്കറ്റ്‌വില ഉടമകള്‍ക്ക് ലഭ്യമാക്കണമെന്നും ജനനിബിഡ പ്രദേശങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും യോഗത്തില്‍ ധാരയായതാണ്. ജനങ്ങള്‍ ഏറെ താമസിക്കുന്ന പ്രദേശങ്ങളില്‍ പരമാവധി ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിച്ച് നഷ്ടം ഒഴിവാക്കണമെന്നും യോഗത്തില്‍ ധാരണയായിരുന്നു. ദേശീയ പാത വികസനം അനിവാര്യമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ സാധാരണക്കാരുടെ ജീവിതം പെരുവഴിയിലാക്കരുതെന്ന നിലപാടാണ് ലീഗിനുള്ളത്.
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുത്. ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണ്ണമായും പരിഹരിച്ച ശേഷമെ പാതക്ക് വേണ്ടി അക്വസിഷന്‍ നടപടികള്‍ ആരംഭിക്കാവൂ. ഇതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാര പാക്കേജ് വളരെ വേഗം തയ്യാറാക്കി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

200 മീറ്റര്‍ തീരം വികസന നിരോധിത മേഖല

Tuesday, September 14, 2010
ന്യൂദല്‍ഹി: തീരപ്രദേശങ്ങളില്‍ വേലിയേറ്റരേഖയില്‍നിന്ന് കരഭാഗത്തേക്ക് 200 മീറ്റര്‍ 'വികസന നിരോധിത മേഖല'യായി പ്രഖ്യാപിച്ച് പുതിയ തീരനിയന്ത്രണ നിയമത്തിന്റെ അന്തിമ വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു. ഈ ഭാഗത്ത് മത്സ്യബന്ധനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും പരമ്പരാഗത സമൂഹങ്ങളെ അനുവദിക്കുമെങ്കിലും വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണങ്ങള്‍ക്ക് അനുമതിയില്ല.

കേരളത്തിലെ മുഴുവന്‍ കായലോരങ്ങളെയും തീരനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയ അന്തിമ വിജ്ഞാപനം പരമ്പരാഗതമായി തീരത്ത് ജീവിക്കുന്നവര്‍ അനുഭവിച്ചുവരുന്ന തൊഴില്‍പരമായ താല്‍ക്കാലിക ഉപയോഗങ്ങള്‍ക്ക് വിലക്കില്ലെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു.
അതേസമയം, പ്രത്യേക സാമ്പത്തിക മേഖലകളിലും വികസന നിരോധിത മേഖലയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കുകയില്ലെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. പുതിയ വിജ്ഞാപനത്തോടെ കേരളത്തിന്റെ തീര മേഖല പൂര്‍ണമായും തീരനിയന്ത്രണ മേഖലയിലായി. ഇത് കൂടാതെ കായലുകള്‍ക്കിടയിലുള്ള കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളായി.

ഓരോ കായലിന്റെയും വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്റര്‍ അകലത്തിലുള്ള കരഭാഗങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വേലിയേറ്റരേഖയില്‍നിന്ന് 50 മീറ്റര്‍ വീതിയോ കായലിന്റെയോ ജലസ്രോതസ്സിന്റെയോ വീതിയോ ഇവയില്‍ ഏതാണ് കുറവെങ്കില്‍ അത്രയും അകലം എന്നായിരുന്നു കരട് വിജ്ഞാപനത്തില്‍ ഇത് കണക്കാക്കിയിരുന്നത്. ഈ പ്രദേശത്ത് പുതിയ വീടുകളോ കെട്ടിടങ്ങളോ നിര്‍മിക്കുന്നത് നിരോധിക്കും. നിലവില്‍ വേലിയേറ്റരേഖയില്‍നിന്ന് കരയിലേക്കുള്ള 50 മീറ്ററിനിടയില്‍ താമസിക്കുന്ന പരമ്പരാഗത സമൂഹങ്ങള്‍ക്ക് തങ്ങളുടെ നിലവിലുള്ള കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യാനല്ലാതെ പുതിയവ പണിയാന്‍ അനുവദിക്കുകയില്ല.
വേലിയേറ്റ രേഖയില്‍നിന്ന് കരഭാഗത്തേക്കുള്ള 50 മീറ്റര്‍ പരിധിക്ക് അപ്പുറത്തും വീട് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള പ്രത്യേക അനുമതി വാങ്ങണം. മത്സ്യബന്ധന ജെട്ടി, മത്സ്യം ഉണക്കാനുള്ള കളങ്ങള്‍, വല നെയ്യാനും നന്നാക്കുന്നതിനുമുള്ള സ്ഥലങ്ങള്‍, പരമ്പരാഗതമായ മത്സ്യ സംസ്‌കരണ രീതികള്‍, മത്സ്യബന്ധന വള്ളങ്ങളുടെ നിര്‍മാണം, റിപ്പയറിങ്, ഐസ് പ്ലാന്റുകള്‍ തുടങ്ങി തീരവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ക്ക് നിയന്ത്രിത മേഖലയില്‍ അനുമതി നല്‍കും.

വേലിയേറ്റ രേഖയും വേലിയിറക്ക രേഖയും നിര്‍ണയിക്കുന്നതിന് ദേശീയ സുസ്ഥിര തീരമേഖലാ കേന്ദ്രത്തിന്റെ ശിപാര്‍ശപ്രകാരം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രത്യേക ഏജന്‍സിയെ നിയോഗിക്കും. എന്നാല്‍, നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലുള്ള തീര പരിപാലന പദ്ധതി അതത് പ്രാദേശിക ഭരണകൂടങ്ങള്‍ തയാറാക്കണമെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. കേരളത്തെ ഗോവയെപ്പോലെ തീര സംസ്ഥാനത്തിന്റെ പ്രത്യേക കാറ്റഗറിയില്‍പ്പെടുത്തിയാണ് തീര സംരക്ഷണ നിയമത്തിന്റെ അന്തിമ കരട് വിജ്ഞാപനമായിട്ടുള്ളത്. വേമ്പനാടിനെ സുന്ദര്‍വനങ്ങള്‍ക്കൊപ്പം അതീവ പാരിസ്ഥിതികപ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഹസനുല്‍ ബന്ന

ദേശീയപാത വികസനം : പുനരധിവാസത്തിന് കരട് രൂപമായി

Aug 21st, 2010

ദേശീയപാത വികസനത്തിന് സ്ഥലമെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതിനു കരടുരൂപമായി. ഏറ്റെടുക്കുന്ന സ്ഥലത്തിന് വിപണി വില നിശ്ചയിക്കുന്നതിന് ജില്ലാതല കമ്മിറ്റി രൂപീകരിക്കാന്‍ കരട് രൂപത്തില്‍ നിര്‍ദേശിക്കുന്നു. റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥരെക്കൂടാതെ അതതു പ്രദേശത്തെ ജനപ്രതിനിധികളെക്കൂടി ജില്ലാതല വിലനിര്‍ണയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താണ് നിര്‍ദേശം.

ദേശീയപാതയ്ക്കായി സ്ഥലമെടുക്കുമ്പോള്‍ ഉടമകളില്‍നിന്ന് എതിര്‍പ്പുണ്ടാകാത്ത വിധത്തിലാകണം തീര്‍പ്പു കല്പിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. സ്ഥലം, കെട്ടിടം എന്നിവയ്ക്ക് വിപണിവില നല്‍കുക, പുനരധിവാസം ഉറപ്പാക്കുക എന്നിവയും സര്‍ക്കാര്‍ നിര്‍ദേശത്തില്‍പ്പെടുന്നു.

ദേശീയപാതയ്ക്കു സ്ഥലമെടുക്കുന്നവരെ പുനരധിവസിപ്പിക്കുന്ന രീതി ഇപ്പോള്‍ നിലവിലില്ല. റവന്യൂ, പൊതുമരാമത്ത്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗമാണ് ഇന്നലെ കൂടിയത്.

കരട് നിര്‍ദേശങ്ങള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. കരടു നിര്‍ദേശങ്ങള്‍ക്കു പുറമേ പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

ദേശീയപാത വികസനം: പാക്കേജ് കേന്ദ്രത്തിന് സമര്‍പ്പിച്ചു

Tuesday, September 7, 2010
ന്യൂദല്‍ഹി: 45 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പുനരധിവാസ പാക്കേജിന്റെ കരട് നിര്‍ദേശം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി എം.വിജയകുമാര്‍ കേന്ദ്ര ഉപരിതല മന്ത്രി കമല്‍നാഥിനാണ് ചൊവ്വാഴ്ച ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പാക്കേജ് സമര്‍പ്പിച്ചത്.

കേരളം ആഗസ്റ്റ് 17ന് വിളിച്ചു കൂട്ടിയ സര്‍വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കേജ് തയാറാക്കിയതെന്ന് പാക്കേജിനൊപ്പം സംസ്ഥാനം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ദേശീയപാത 17ഉം 47ഉം വികസിപ്പിക്കുന്നത് 30 മീറ്റര്‍ വീതിയിലാകണമെന്ന കേരളത്തിന്റെ ശിപാര്‍ശ തള്ളിയ സാഹചര്യത്തിലാണ് ഈ സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടിയതെന്ന് നിവേദനം വിശദീകരിക്കുന്നു. നേരത്തേ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായി ബി.ഒ.ടി അടിസ്ഥാനത്തില്‍ ദേശീയപാത വികസിപ്പിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഇതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പാക്കേജ് തയാറാക്കിയിരിക്കുന്നതെന്ന് വിശദീകരിച്ചു. അതിനാല്‍ സ്ഥലമെടുപ്പ് ബാധിക്കുന്ന വീട്ടുകാരുടെയും കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ന്യായമായ പുനരധിവാസം ഉറപ്പു വരുത്തുന്നതാണ് കേരളം തയാറാക്കിയ പാക്കേജിന്റെ കരട് നിര്‍ദേശമെന്നും നിവേദനം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന് സമര്‍പ്പിച്ച പത്തിന പാക്കേജ് ഇവയാണ്.
1.'ഫാസ്റ്റ് ട്രാക്ക്' മാതൃകയില്‍ വിലപേശി ഭൂമി വാങ്ങി ഭൂമിയുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരത്തുക ലഭ്യമാക്കുക; അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ന്യായവില, വിപണി വിലയുടെ അടിസ്ഥാനമായി കണക്കാക്കി നഷ്ടപരിഹാര ത്തുക നിജപ്പെടുത്തുക.

2. ഐക്യരാഷ്ട്ര സഭ നിര്‍ദേശിച്ച പോലെ അക്വയര്‍ ചെയ്ത ഭൂമിയില്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വിഹിതം നല്‍കുകയും അതേ സ്ഥലത്തോ പരിസരത്തോ ഷോപ്പിങ് കോംപ്ലക്‌സുകള്‍ പണിത് ബാധിക്കുന്ന കച്ചവടക്കാര്‍ക്ക് കച്ചവടത്തിന് അവസരം നല്‍കുകയും വീടുകള്‍ ഒഴിയേണ്ടവരെ വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുള്ള വിദൂരമല്ലാത്ത ഭാഗങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യുക.
3. കെട്ടിടങ്ങള്‍ക്ക് വില കണക്കാക്കി 25 ശതമാനം കൂട്ടി നല്‍കുകയും വിപണി വില ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിക്കുകയും ചെയ്യുക.
4. വാടകക്കെടുത്ത് കച്ചവടം നടത്തുന്നവരുടെ നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ വാടക ഉടമ്പടിയും പരിഗണിക്കുക.
5. കച്ചവട സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വ്യവസായ തര്‍ക്ക നിയമ പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുക.
6. പൊളിക്കുന്ന വീടുകളുടെ വില ജില്ലാ പര്‍ച്ചേസ് കമ്മിറ്റി കണക്കാക്കി അതിന്റെ 25 ശതമാനം കൂട്ടി നല്‍കുകയും പഴയ വീടിന്റെ സാധന സാമഗ്രികള്‍ എടുക്കാന്‍ അനുവദിക്കുകയും ചെയ്യുക. ഇതോടൊപ്പം 25,000 രൂപ വീടുമാറ്റത്തിനുള്ള അലവന്‍സും നല്‍കുക.
7. അനധികൃത താമസക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ആറ് മാസത്തെ വേതനവും നഷ്ടപരിഹാരമായി നല്‍കുക.
8. മരങ്ങളുടെയും കാര്‍ഷികവിളകളുടെയും നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിന്റെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക.
9. ആരാധനാലയങ്ങള്‍ ഉചിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക.
10. മേല്‍പറഞ്ഞ പ്രകാരം നിശ്ചയിക്കുന്ന നഷ്ടപരിഹാരം മതിയാകാതെ വരുന്നവര്‍ക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കുന്ന അപ്പലേറ്റ് അതോറിറ്റിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുക.

ഹസനുല് ബന്ന
7.9.2010

ദേശീയപാത വികസനം: കേരളത്തിന്റെ നിര്‍ദേശം തള്ളി

Thursday, July 29, 2010
ന്യൂദല്‍ഹി: ദേശീയ പാത വികസനത്തില്‍ കേരളം മുന്നോട്ടുവെച്ച രണ്ടു നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ തള്ളി. ദേശീയ പാത നാല് വരിയാക്കുമ്പോള്‍ വീതി 30 മീറ്ററില്‍ കൂടരുതെന്നും ചുങ്കം പിരിക്കരുതെന്നുമായിരുന്നു കേരളത്തിന്റെ നിര്‍ദേശം.
ദേശീയ പാതയോരത്ത് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഉപരിതല ഗതാഗത മന്ത്രാലയവും വ്യക്തമാക്കി.
കെ.ഇ. ഇസ്മാഈല്‍ എം.പി രാജ്യസഭയിലുന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേരളം മുന്നോട്ടുവെച്ച രണ്ടു നിര്‍ദേശങ്ങളില്‍ കേന്ദ്രം ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി ആര്‍.പി സിങ് വ്യക്തമാക്കിയത്.
ദേശീയ പാത വികസനത്തിന് കേന്ദ്രം നിര്‍ദേശിച്ച വീതി 60 മീറ്ററാണ്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ ഇത് 45 മീറ്റര്‍ വരെയാക്കി പരിമിതപ്പെടുത്താമെന്നതാണ് കേന്ദ്ര നിലപാട്. കേന്ദ്ര ഫണ്ടുപയോഗിച്ചാലും സ്വകാര്യ ഫണ്ടിനെ ആശ്രയിച്ചാലും ദേശീയ പാത നാല് വരിയാക്കുകയാണെങ്കില്‍ ചുങ്കം പിരിക്കണമെന്നത് സര്‍ക്കാര്‍ നയമാണ്. അതിനാല്‍ കേരളത്തിന്റെ രണ്ടു നിര്‍ദേശങ്ങളും തള്ളാതെ നിര്‍വാഹമില്ലെന്ന് മന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ ജോസ് കെ. മാണിയും ഈ ചോദ്യമുന്നയിച്ചു.
പി. കരുണാകരന്‍ ലോക്‌സഭയില്‍ ഉന്നയിച്ച മറ്റൊരു ചോദ്യത്തിന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി മഹാദേവ് സിങ് ഖണ്ഡേല നല്‍കിയ മറുപടിയില്‍ ദേശീയ പാതയോരത്ത് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു. വിശ്രമ മുറികള്‍, റസ്റ്റാറന്റുകള്‍, ടെലിഫോണ്‍ ബൂത്തുകള്‍, സ്‌നാക്ക് ബാറുകള്‍, ചെറുകിട വ്യാപാര കിയോസ്‌ക്കുകള്‍ എന്നിവ സ്ഥാപിക്കാനാണ് ദേശീയ പാതയുടെ ഭൂമി പാട്ടത്തിന് നല്‍കുകയെന്നും മന്ത്രി തുടര്‍ന്നു.

ഹസനുല്‍ ബന്ന

ദേശീയപാത വികസനം: ഉത്തര കേരളത്തില്‍ പരാതിതീര്‍ക്കാന്‍ ആര്‍ബിട്രേറ്റര്‍

Friday, August 20, 2010
തിരുവനന്തപുരം: ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്നതിന് സ്വമേധയാ സ്ഥലം നല്‍കിയവരില്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതിയുള്ളവര്‍ക്കായി ദേശീയപാത ആക്ട് പ്രകാരം ആര്‍ബിട്രേറ്ററെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വടക്കന്‍ കേരളത്തില്‍ പാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് നേരത്തേ പൂര്‍ത്തിയായിരുന്നു. ഇവരില്‍ നഷ്ടപരിഹാരത്തെപ്പറ്റി ആക്ഷേപമുള്ളവരുടെ പരാതികള്‍ ആര്‍ബിട്രേറ്റര്‍ പരിശോധിച്ച് അര്‍ഹമായപക്ഷം അധികതുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.

ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ പുതിയ പുനഃസ്ഥാപന പാക്കേജ് തീരുമാനിക്കാന്‍ ദേശീയപാത അതോറിറ്റി കേരള സര്‍ക്കാറിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെയും അതിലെ സ്ഥാവര വസ്തുക്കളുടെയും വിപണി വിലയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരമുള്‍പ്പെടെ കാര്യങ്ങള്‍ തീരുമാനിക്കുക.

ഓരോ സ്ഥലത്തും നിലവിലെ വിപണി വില, റവന്യു വകുപ്പ് നിശ്ചയിച്ച ഫെയര്‍ വാല്യു, ഭൂമി രജിസ്‌ട്രേഷന്‍ അടിസ്ഥാനമാക്കിയുള്ള ബേസിക് വാല്യു എന്നിവ പരിശോധിച്ചായിരിക്കും ഏറ്റെടുക്കപ്പെടുന്ന ഭൂമിയുടെ നഷ്ടപരിഹാരവും മറ്റും അന്തിമമായി തീരുമാനിക്കുക. ഒപ്പം പാതവികസനം മൂലം ജീവിതമാര്‍ഗം നഷ്ടമാകുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പാതക്കായി സ്ഥലം ഏറ്റെടുക്കപ്പെട്ടശേഷം വളരെ കുറച്ച് ഭൂമി മാത്രം മിച്ചം വരുന്നവരുണ്ടെങ്കില്‍ പ്രസ്തുത ഭൂമി കൂടി പാക്കേജില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കും.

പുനരധിവാസ പാക്കേജിന് അന്തിമരൂപം നല്‍കുന്നതിന് പൊതുമരാമത്ത്, റവന്യു വകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. യോഗത്തില്‍ പുനരധിവാസനയം രൂപവത്കരിച്ച് മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിക്കും.