സോളിഡാരിറ്റി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സോളിഡാരിറ്റി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 30, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: സോളിഡാരിറ്റി പുനരധിവാസ പദ്ധതി പൂര്‍ത്തിയായി


എന്‍ഡോസള്‍ഫാന്‍: സോളിഡാരിറ്റി പുനരധിവാസ പദ്ധതി പൂര്‍ത്തിയായി
കാസര്‍കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി നിര്‍വഹണ പ്രഖ്യാപനം നടത്തി. സര്‍ക്കാറിന്റെ ഔദ്യോഗിക പുനരധിവാസം മുടന്തി നീങ്ങുമ്പോഴാണ് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ പുനരധിവാസ പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കി യുവജന സംഘടനകളുടെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ സോളിഡാരിറ്റി പുതിയ ചരിത്രം രചിച്ചത്.
പുനരധിവാസ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനത്തിനായി  തിങ്കളാഴ്ച കാസര്‍കോട് മുനിസിപ്പല്‍ യോഗ ഹാളില്‍ ഒത്തുചേര്‍ന്ന ഈ രംഗത്തെ സമരപോരാളികളും ജനപ്രതിനിധികളും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ കര്‍മസാക്ഷ്യത്തിന് ആശംസയുടെ അതിരുകളില്ലാത്ത മുദ്ര ചാര്‍ത്തി. നിരവധി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ നിറഞ്ഞ സദസ്സാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ വികാരം ഇന്നത്തെപ്പോലെ ഉയര്‍ന്നു നില്‍ക്കാത്ത കാലത്താണ് സോളിഡാരിറ്റി ഒരേസമയം സമരവും സേവനവും സമന്വയിപ്പിക്കുന്ന പദ്ധതിയുമായി രംഗത്തു വന്നത്. ശക്തമായ ബഹുജന സമരങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ഇരകളെ സേവിക്കുകയും ചെയ്യുന്ന ദ്വിമുഖ പദ്ധതിയാണ് പൂര്‍ത്തിയായത്.
2006ല്‍ പഠനസംഘത്തെ നിയോഗിച്ച് വിവരം ശേഖരിച്ച് വ്യക്തമായ ആസൂത്രണത്തോടെ തുടക്കം കുറിച്ച പുനരധിവാസ പദ്ധതി 2009 മേയ് 14ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലിയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ പഞ്ചായത്തുകളിലായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് കണ്ടെത്തിയ അവശരെ കൈപിടിച്ചുയര്‍ത്തുന്ന ചികിത്സാ പദ്ധതിയാണ് ആദ്യം നടപ്പിലാക്കിയത്.
പി. മുജീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.  സമ്മേളനം പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സോളിഡാരിറ്റി നടപ്പാക്കിയ പുനരധിവാസ പദ്ധതി മാതൃകാപരവും ക്രിയാത്മകവുമാണ്. അത്തരമൊരു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പദ്ധതികളുടെ പ്രഖ്യാപനത്തിന് കാണിക്കുന്ന ആവേശം  നടപ്പാക്കാനും കാണിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാരണക്കാരായവരെ വിചാരണ ചെയ്യണമെന്നും  ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം അവരില്‍നിന്ന് ഈടാക്കണമെന്നും പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തിയ ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
സോളിഡാരിറ്റിക്ക് കാസര്‍കോട് ജില്ലാ ജനകീയ വികസന സമിതിയുടെ ഉപഹാരം ശാഫി ചെമ്പിരിക്കയും എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഫര്‍ഹാനും സര്‍ഗ ആര്‍ട്ട് ഗാലറിയുടെ ഉപഹാരം അബ്ദുല്ല സര്‍ഗയും സമ്മാനിച്ചു. വിദ്യാഭ്യാസ സഹായ വിതരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഷാഹിനക്ക് നല്‍കി നിര്‍വഹിച്ചു. സി.ആര്‍. നീലകണ്ഠന്‍, എം.എ. റഹ്മാന്‍, നാരായണന്‍ പേരിയ, പി.വി. സുധീര്‍കുമാര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ. കൊട്ടന്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, സൂപ്പി വാണിമേല്‍, നാസര്‍ ചെറുകര എന്നിവര്‍ സംസാരിച്ചു.
പുനരധിവാസ പദ്ധതി കോഓഡിനേറ്റര്‍ കെ.കെ. ബഷീര്‍ പദ്ധതി വിശദീകരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് സ്വാഗതവും ജില്ലാ പ്രസിഡന്റ് വി.പി. അഷ്‌റഫ് നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി പ്രസിദ്ധീകരിച്ച 'എന്‍ഡോസള്‍ഫാന്‍: നരകത്തിലേക്ക്   തുറക്കുന്ന വാതില്‍' എന്ന പുസ്തകം ലീലാകുമാരിയമ്മ അംബികാസുതന്‍ മാങ്ങാടിന് നല്‍കി പ്രകാശനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന്, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്മാന്‍, സി.ആര്‍. നീലകണ്ഠന്‍, കെ.എ. ഷഫീഖ് എന്നിവര്‍ സമരനായകരെ ആദരിച്ചു.



2011 ഏപ്രിൽ 25, തിങ്കളാഴ്‌ച

സോളിഡാരിറ്റി എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം ആചരിച്ചു



ആലപ്പുഴ: എന്‍ഡോസള്‍ഫാന്‍ നിരോധത്തെ ഇന്ത്യ അനുകൂലിക്കുക, സ്‌റ്റോക് ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് ഇന്ത്യ ഒപ്പ് രേഖപ്പെടുത്തുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് വെള്ളിയാഴ്ച സോളിഡാരിറ്റി ജില്ലാ സമിതി എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി ആചരിച്ചു. ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഐക്യദാര്‍ഢ്യ പ്രതിജ്ഞയും നടന്നു.
കായംകുളത്ത് നടന്ന പ്രകടനത്തില്‍ ഏരിയാ പ്രസിഡന്റ് മുജീബ് റഹ്മാന്‍, സെക്രട്ടറി വാഹിദ് എന്നിവരും ഹരിപ്പാട്ട് ഹാരിസ് പല്ലന, റിയാസ് എന്നിവരും അമ്പലപ്പുഴയില്‍ സുമീര്‍, സിറാജ്, നവാസ് ജമാല്‍, ബഷീര്‍ തുണ്ടില്‍ എന്നിവരും ആലപ്പുഴയില്‍ നിഖില്‍ ഇക്ബാല്‍, ആര്‍. ഫൈസല്‍ എന്നിവരും മണ്ണഞ്ചേരിയില്‍ ടി.എം. സുബൈര്‍, സക്കീര്‍ എന്നിവരും അരൂരില്‍ പി.കെ. റിയാസ്, കെ.ആര്‍. നജീബ് എന്നിവരും വടുതലയില്‍ അബ്ദുല്‍ ഹക്കീം പാണാവള്ളി, ടി.എ. റാഷിദ്, അഡ്വ. ഷബീര്‍ അഹമ്മദ്, നള്ര്‍, സിജാബ് എന്നിവരും നേതൃത്വം നല്‍കി. കാസര്‍കോട് ജില്ലയില്‍ 11 പഞ്ചായത്തുകളിലായി മുന്നൂറോളം മരണങ്ങള്‍ക്കും നിരവധി പേര്‍ക്ക് മാരകരോഗങ്ങള്‍ക്കും കാരണമായ എന്‍ഡോസള്‍ഫാനെക്കുറിച്ച് വീണ്ടും പഠനം നടക്കണമെന്ന് പറയുന്നത് കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. നൂറ്റമ്പതോളം പഠനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇന്ത്യക്ക് ധീരമായ നിലപാട് എടുക്കാന്‍ സാധിക്കാത്തത് ഭീരുത്വമാണെന്നും സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. പ്രസിഡന്റ് വി.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
http://www.madhyamam.com/news/71571/110423
www.madhyamam.com

എന്‍ഡോസള്‍ഫാന്‍: താക്കീതായി സോളിഡാരിറ്റി പാര്‍ലമെന്റ് മാര്‍ച്ച്


ന്യൂദല്‍ഹി: കേരളത്തില്‍ ദുരിതം വിതച്ച എന്‍ഡോസള്‍ഫാന്‍ രാജ്യവായാപകമായി നിരോധിക്കണമെന്നും സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനെതിരെ വോട്ടു ചെയ്യണമെന്നുമാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, എസ്.ഐ.ഒ, ദല്‍ഹി മലയാളി സോളിഡാരിറ്റി എന്നീ സഘടനകള്‍ നൂദല്‍ഹിയില്‍ സയുകത പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് ശേഷം ലക്ഷം പ്രവാസി മലയാളികള്‍ ഒപ്പിട്ട നിവേദനം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

ന്യൂദല്‍ഹി കേരളഹൗസില്‍ നിന്ന് തുടങ്ങിയ പാര്‍ലമെന്റ് മാര്‍ച്ചിനെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. എ.കെ രാമകൃഷ്ണന്‍, കാസര്‍ഗോഡ് നിന്നുള്ള ആദില ശുഐബ്, പ്രിയാ പിള്ള (ഗ്രീന്‍ പീസ്), എസ്.ഐ.ഒ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.എം സ്വാലിഹ്, രവി അഗര്‍വാള്‍ (ഡയരക്ടര്‍, ടോക്‌സിക്, ന്യൂദല്‍ഹി), അഖ്‌ലാഖ് (എ.പി.സി.ആര്‍), അഡ്വ. ഷാക്കിര്‍ ജമീല്‍ (സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്), പി.കെ നൗഫല്‍ (ദല്‍ഹി മലയാളി സോളിഡാരിറ്റി) എന്നിവര്‍ അഭിസബോധന ചെയ്തു.

കെ.ടി അനീസുദ്ദീന്‍, ലിംഷീര്‍, കെ. ഹിലാലുദ്ദീന്‍, സഹ്‌ല, ശന, റാബിയ, നൗഷാബ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 

പ്രതിഷേധത്തിന്റെ ഭാഗമായി ജന്തര്‍ മന്ദറില്‍ ഒരുക്കിയ കാന്‍വാസില്‍ ചിത്രകാരന്‍ ജാവീദ് എന്‍ഡോസള്‍ഫാന്റെ ദുരിതം ചാലിച്ചു. മറ്റൊരു കാന്‍വാസില്‍ ഒപ്പു ശേഖരണവും നടത്തി. 

പാര്‍ലമെന്റ് മാര്‍ച്ചിന് ശേഷം ലക്ഷം പ്രവാസി മലയാളികള്‍ കൈയൊപ്പ ് ചാര്‍ത്തിയ നിവേദനം സഘടനാ ഭാരവാഹികള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. സൗദി അറേബ്യയിലെ തനിമ കലാ സാസ്‌ക്കാരിക വേദി അവിടെയുള്ള പ്രവാസി മലയാളികളില്‍ നിന്നാണ് ലക്ഷം പ്രവാസികളുടെ കൈയൊപ്പ് ശേഖരിച്ചത്


 



എന്‍ഡോസള്‍ഫാന്‍: സോളിഡാരിറ്റി പ്രതിഷേധസംഗമം നടത്തി

Published on Mon, 04/25/2011 

കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ ദിനാചരണത്തോടനുബന്ധിച്ച്  സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തി. സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹ സമരത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സത്യഗ്രഹം അനുഷ്ഠിക്കുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഹാരാര്‍പ്പണം നടത്തി. ഗാന്ധി പീസ്  ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഗോപിനാഥന്‍, ടി. പീറ്റര്‍, ആര്‍. അജയന്‍, കെ. സജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.  കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കുടുംബങ്ങളെയും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സമരജ്വാല ഉയര്‍ത്തി. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ്, സെക്രട്ടറി കെ.കെ. ബഷീര്‍, ജില്ലാ പ്രസിഡന്റ് അഷറഫ് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷഫീഖ് നസ്‌റുല്ല, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെറുകര, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.