ഡോ. മന്‍മോഹന്‍ സിങ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഡോ. മന്‍മോഹന്‍ സിങ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഏപ്രിൽ 28, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല-മന്ത്രി മുല്ലക്കര


എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല-മന്ത്രി മുല്ലക്കര
തിരുവനന്തപുരം: ഇന്ത്യന്‍ പെസ്റ്റിസൈഡ് നിയമപ്രകാരം എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികള്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍. കൃഷി സംസ്ഥാന വിഷയമാണ്.എന്നാല്‍ പെസ്റ്റിസൈഡ് നിയമപ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്രമാണ്. കൃഷി വകുപ്പ് സംഘടിപ്പിച്ച 'എന്‍ഡോസള്‍ഫാന്‍ പ്രശ്‌നങ്ങളും ബദലും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയില്‍ 60 ദിവസത്തേക്കാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. ഓരോ 60 ദിവസം കഴിയുമ്പോള്‍ വീണ്ടും നിരോധിക്കും. കേരളത്തില്‍ കോടതി ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാറാണ് എന്‍ഡോസള്‍ഫാന് നിരോധം ഏര്‍പ്പെടുത്തിയത്.
ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കാന്‍ പറയുന്ന കാരണം ബദല്‍ ഇല്ലെന്നും രണ്ട് സംസ്ഥാനങ്ങള്‍ മാത്രം നിരോധം ആവശ്യപ്പെടുന്നുവെന്നതുമാണ്. എന്നാല്‍, പറയാത്ത കാര്യങ്ങളാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതിന് പിന്നില്‍. പെസ്റ്റിസൈഡ് നിയമമനുസരിച്ച് കേസെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വേണമെന്ന് കേരളമടക്കം നിരന്തരം ആവശ്യപ്പെടുന്നതാണ്. താന്‍ മന്ത്രിയായതിന് ശേഷം ആറ് തവണ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കത്തയച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍,ഡോ.എ.ജയതിലക്,എം.ജി രാധാകൃഷ്ണന്‍ ,ഡോ.ബിജു മാത്യു,ശ്രീധരന്‍, ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.



2011 ഏപ്രിൽ 25, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടില്‍ മാറ്റമില്ല; പ്രധാനമന്ത്രി കാസര്‍ഗോഡ് സന്ദര്‍ശിക്കും


 എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടില്‍ മാറ്റമില്ല; പ്രധാനമന്ത്രി കാസര്‍ഗോഡ് സന്ദര്‍ശിക്കും
ന്യൂദല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നടത്താന്‍ നിശ്ചയിച്ചിച്ച പഠനം പൂര്‍ത്തിയാക്കാതെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് മാറ്റാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. അതേസമയം കേരളത്തിലേക്ക് വരുമ്പോള്‍ കാസര്‍ഗോഡ് സന്ദര്‍ശിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നേരില്‍ കാണുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വാഗ്ദാനം ചെയ്തു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നും ജനീവയില്‍  തുടങ്ങിയ സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാട് സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ന്യൂദല്‍ഹിയിലത്തി അവസാന വട്ട ശ്രമം നടത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇങ്ങിനെ പ്രതികരിച്ചത്.
പുതിയ പഠനം നടത്താതെ രാജ്യവ്യാപകമായി നിരോധനം നടപ്പാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഐ.സി.എം.ആറിന്റെ പഠനം കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു. അങ്ങിനെയെങ്കില്‍ പഠനം അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും പഠനത്തിന് സമയ പരിധി നിശ്ചയിക്കണമെന്നും ഇരുവരും പ്രധാനമന്ത്രജയോട് ആവശ്യപ്പെട്ടു.
സമയപരിധി വെക്കാമെന്ന് സമ്മതിച്ച പ്രധാനമന്ത്രി ഇക്കാര്യം കേന്ദ്ര കൃഷി മന്ത്രാലയത്തോടും ഐ.സി.എം.ആറിനോടും കൂടിയാലോചിച്ച് കാലപരിധി നിര്‍ണയിക്കാം എന്ന് അറിയിച്ചു. രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താത്തതിനാല്‍ സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ ജനീവ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തെ ഇന്ത്യ എതിര്‍ക്കുമെന്നും അദ്ദേഹം അവരോട് പറഞ്ഞു. എന്നാല്‍ കേരളം നിരോധിച്ചതു പോലെ ഇന്ത്യയില്‍ ഏത് സംസ്ഥാനം നിരോധനം ആവശ്യപ്പെട്ടാലും അംഗീകരിക്കുമെന്നും സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് നിരോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചുകൊടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.