എ.കെ ആന്റണി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എ.കെ ആന്റണി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഏപ്രിൽ 28, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍: കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണം -ഐ.എന്‍.എല്‍


കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ പക്ഷവും അത് നിരോധിക്കണമെന്ന മാനവരാശിയുടെ പക്ഷവുമാണ് ഇന്ന് നിലവിലുള്ളത്. ഇതില്‍ ഏത് പക്ഷത്താണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കാന്‍ കേന്ദ്രമന്ത്രിമാര്‍ തയാറാകണം.
ഐ.എന്‍.എല്‍ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ ആറാം ചരമദിനത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് നാലുമണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, ഒ. അബ്ദുറഹ്മാന്‍, കെ. അബൂബക്കര്‍, ടി.പി. ചെറൂപ്പ, ജാഫര്‍ അത്തോളി, രാജീവ് ശങ്കര്‍, കെ. പ്രേമനാഥ്, പ്രഫ. പി. കോയ, സി.കെ. അബ്ദുല്‍ അസീസ്, എസ്.എ. പുതിയവളപ്പില്‍ എന്നിവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അഖിലേന്ത്യാ സെക്രട്ടറി അഹ്മദ് ദേവര്‍കോവിലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



എന്‍ഡോസള്‍ഫാന്‍: സമരത്തിന് മുമ്പ് നിരോധം ഫലപ്രദമായി നടപ്പാക്കണം


എന്‍ഡോസള്‍ഫാന്‍: സമരത്തിന് മുമ്പ് നിരോധം ഫലപ്രദമായി നടപ്പാക്കണം
തിരുവനന്തപുരം: എന്‍ഡോസള്‍ഫാനെതിരെ ഉപവാസസമരം നടത്തുന്നതിന് മുമ്പ് നിരോധം ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.  കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്റെ (ഐ.എന്‍.ടി.യു.സി) അമ്പത്തിയാറാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ 2006 ഒക്‌ടോബറില്‍  കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച്  ഉത്തരവിറക്കി. അനുബന്ധ നടപടികള്‍ക്ക് സര്‍വാധികാരങ്ങളും സംസ്ഥാനത്തിന്  നല്‍കി. എന്നിട്ടും  നാലരവര്‍ഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ പോലും അനക്കിയില്ല.  മുഖ്യമന്ത്രി കേരളത്തില്‍ ഉപവസിക്കുമ്പോള്‍  ബംഗാളിലെയും ത്രിപുരയിലെയും സര്‍ക്കാറുകള്‍ എന്‍ഡോസള്‍ഫാനെ എതിര്‍ക്കുന്നില്ല. ഒ.രാജഗോപാല്‍ സമരത്തില്‍ പങ്കെടുത്തെങ്കിലും ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളുടെയും നിലപാട് മറിച്ചാണ്.
ഉപവാസസമരവുമായി ബന്ധെപ്പട്ട കാര്യങ്ങള്‍ യു.ഡി.എഫുമായി കൂടിയാേലാചിക്കാത്തതുകൊണ്ടാണ്  സഹകരിക്കാതിരുന്നത്.  ആഗോളതലത്തില്‍ നിരോധനമാവശ്യപ്പെട്ട് സമരം ചെയ്യുംമുമ്പ് കേരളത്തിലെ ഇരകള്‍ക്ക് മതിയായ സഹായം ലഭ്യമാക്കാനുള്ള നടപടികളാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
 ഇരകളിലധികവും ഇന്നും ദുരിതത്തിലാണ്. 50000 രൂപ മാത്രമാണ് ആശ്വാസധനമായി നല്‍കിയത്. ഇതുതന്നെ കുറച്ചുപേര്‍ക്കേ കിട്ടിയിട്ടുള്ളൂ. വിഷയം രാഷ്ട്രീയവത്കരിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. രണ്ടു രൂപയുടെ അരിയുടെ കാര്യത്തില്‍ ഇക്കാര്യം വ്യക്തമാണ്. രണ്ട് രൂപക്ക് അരി കിട്ടാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ഇടതുസര്‍ക്കാറിനുമാണ്. യു.ഡി.എഫും ഇലക്ഷന്‍ കമീഷനുമാണ് രണ്ട് രൂപ അരിക്ക് തടസ്സമെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ഇപ്പോള്‍ തടസ്സങ്ങളെല്ലാം മാറിയിട്ടും എന്തുകൊണ്ട് അരി ലഭ്യമാക്കുന്നിെല്ലന്ന് അദ്ദേഹം ചോദിച്ചു.  ഒരാള്‍ക്ക്  എത്ര കിലോ  അരി നല്‍കണമെന്നും സബ്‌സിഡി ആര് വഹിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.  കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സ്ഥിതി ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.  തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. ജി. കാര്‍ത്തികേയന്‍ എം.എല്‍.എ, എന്‍.ശക്തന്‍ എം.എല്‍.എ, എം.എം ഹസന്‍, അഡ്വ.ബിന്ദുകൃഷ്ണ, വിതുര ശശി തുടങ്ങിയവര്‍ സംബന്ധിച്ചു.



2011 ഏപ്രിൽ 25, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍ :ആന്റണി പ്രതികരിക്കണം



തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്ന കാസര്‍കോട്ടെ ജനങ്ങള്‍ക്ക് വേണ്ടി ഇപ്പോള്‍ കേന്ദ്രമന്ത്രിയും കേരളത്തിലെ മുന്‍മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണി പ്രതികരിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ .എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്ത് നിന്നാണ് ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. എന്നിട്ടും അവരെക്കുറിച്ച് ഒരക്ഷരം പറയാന്‍ ആന്റണി തയ്യാറായില്ല. എന്‍ഡോസള്‍ഫാന്‍ നിരോധത്തെ കുറിച്ചോ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തെ കുറിച്ചോ അവര്‍ക്കാവഹ്യമായ സഹായ പദ്ധതികളെ കുറിച്ചോ ആന്റണി മിണ്ടിയിട്ടില്ല. കേരളത്തില്‍ നിന്ന് ആറു മന്ത്രിമാരാണ് കേന്ദ്രമന്ത്രി സഭയിലുള്ളത്. എന്നിട്ടും അവരാരും ഇതിനെകുറിച്ച് ഒന്നും പറയാന്‍ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രമന്ത്രി ശരത് പവാറും കൃഷിമന്ത്രാലയവും മാത്രമാണ് എന്‍ഡോസള്‍ഫാന്‍ നിരോധത്തിനെതിര് എന്നായിരുന്നു ഇത്‌വരെ കരുതിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസും യു.പി.എയും ഒന്നടങ്കം ഇതിനെതിരാണെന്നാണ് സര്‍വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെ മറുപടിയും ജയറാം രമേശിന്റെ പ്രസ്താവനയും തെളിയിക്കുന്നത്. കുത്തകകളെയും അഴിമതിക്കാരെയും നിലക്കു നിര്‍ത്താന്‍ കഴിയാത്ത പ്രധാനമന്ത്രിയുടെ നിസ്സഹായാവസ്ഥ വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

പരിസ്ഥിതി മന്ത്രി ജയറാം രമേശ് പരിസ്ഥിതി വിരുദ്ധനാണ്. മനുഷ്യ സ്‌നേഹിയല്ല. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് വീണ്ടും പഠിക്കണമെന്ന കേന്ദ്ര നിലാപാട് പൈശാചികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം.