2010, നവംബർ 15, തിങ്കളാഴ്‌ച

വികസന അസന്തുലിതത്വം ജനജീവിതം ദുരിതപൂര്‍ണമാക്കി: ജമാഅത്ത് അമീര്‍

ന്യൂദല്‍ഹി: സാമ്പത്തിക-ശാസ്ത്രീയ മേഖലയില്‍ ആര്‍ജിച്ച ശക്തമായ മുന്നേറ്റങ്ങള്‍ക്കിടയിലും ലോകം മുഴുവന്‍   അസന്തുലിതത്വം പെരുകുന്നതായി ജമാഅത്തെ ഇസ്‌ലാമി ദേശീയ അധ്യക്ഷന്‍ സെയ്ദ് ജലാലുദ്ദീന്‍ ഉമരി അഭിപ്രായപ്പെട്ടു. ഈ അസന്തുലിതത്വത്തിന്റെ പ്രത്യക്ഷ ഇരകളായി മാറിയ  ദരിദ്ര ജനസമൂഹത്തിന്റെ ജീവിതം മാറ്റിയെടുക്കാന്‍ സമാന മനസ്‌കരുമായി ചേര്‍ന്ന് കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാന്‍ ജമാഅത്ത് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തുടനീളം ഭൗതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശാസ്ത്ര-സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തികരംഗത്തെ അജയ്യ ശക്തികളായി അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും മറ്റും ഏറെ മുന്നോട്ടു പോയി. ആഡംബര ഉല്‍പന്നങ്ങളുടെയും വാര്‍ത്താ വിനിമയ സംവിധാനങ്ങളുടെയും  ധാരാളിത്തം ജനജീവിതത്തെ അടിമുടി മാറ്റിയിരിക്കുന്നു. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലും  ജനങ്ങളില്‍ ഭൂരിഭാഗവും ദാരിദ്ര്യ രേഖക്കു ചുവടെയാണ്.    ഇന്ത്യയിലാകട്ടെ വികസനത്തിന്റെ തുല്യാവകാശം വലിയൊരു വിഭാഗത്തിന് നിഷേധിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ ക്രൂരമായി ലംഘിക്കപ്പെടുന്നു. നിയമ പരിരക്ഷകളുണ്ടെങ്കിലും ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല -ജലാലുദ്ദീന്‍ ഉമരി.   വര്‍ഗീയ പ്രചാരണങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ജീവിതത്തിന്റെ സാമൂഹിക തലങ്ങളില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്തണമെന്ന വാദം ജമാഅത്ത് അംഗീകരിക്കുന്നില്ല. ദൈവിക നീതിക്ക് അനുസരിച്ച് ജീവിതം കെട്ടിപ്പടുക്കണം. സ്‌നേഹത്തിലും ധര്‍മത്തിലും അധിഷ്ഠിതമായി മനുഷ്യനന്‍മക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങളുമായി ജമാഅത്ത് മുന്നോട്ടുതന്നെ  പോകും. രാഷ്ട്രീയാദി മേഖലകളില്‍ നേരിട്ടും അല്ലാതെയുമുള്ള ഇടപെടല്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും ജമാഅത്ത് അമീര്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. അമീറിന്റെ പ്രസംഗം മലയാളത്തിലേക്ക് യൂസുഫ് ഉമരിയും ബംഗാളി ഭാഷയിലേക്ക് ഡോ. റഈസുദ്ദീനും മൊഴിമാറ്റം നടത്തി. ഓഖ്‌ല അബുല്‍ ഫസല്‍ എന്‍ക്ലേവിലെ ജമാഅത്ത് ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എണ്ണായിരത്തോളം അംഗങ്ങളാണ് സംബന്ധിക്കുന്നത്. മൗലാന മുഹമ്മദ് യൂസുഫ് ഇസ്‌ലാഹിയുടെ ഖിറാഅത്തോടെ ആരംഭിച്ച സമ്മേളനത്തില്‍  ജമാഅത്ത് സെക്രട്ടറി ജനറല്‍ നുസ്‌റത്ത് അലി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇഅ്ജാസ് അഹ്മദ് അസ്‌ലം, മുഫ്തബ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് അഞ്ച് സെഷനുകളിലായി വിവിധ വിഷയങ്ങളെക്കുറിച്ച് തുറന്ന സംവാദം നടന്നു. ഡോ. അബ്ദുര്‍റഖീബ്, നസീറാ ഖാനം, ഡോ. ഷക്കീല്‍ അഹ്മദ്, ടി. ആരിഫലി, മുജ്തബ ഫാറൂഖ്, മുഹമ്മദ് റഫീഖ് ഖാസ്മി, ഡോ. അബ്ദുസ്സലാം വാണിയമ്പലം, അശ്ഫാഖ് അഹ്മദ്, ഡോ. അഹ്മദ് സജ്ജാദ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനം റാലിയോടും പൊതുസമ്മേളനത്തോടും കൂടി ഞായറാഴ്ച സമാപിക്കും.


എന്റോസള്ഫാന് വീഡിയോ

എന്താണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പണി?

കാസര്‍കോട്ടെയും പാലക്കാട് മുതലമടയിലെയും കുട്ടികളും
കുട്ടികളായി ജീവിക്കുന്ന വലിയവരും അനുഭവിക്കുന്ന
കൊടിയ ദുരിതങ്ങള്‍ക്ക് ആരാണ് അവസാനം കുറിക്കുക? 













നാവു വായ്ക്കകത്തേക്കെടുക്കാനാവാതെ നരകിച്ചു മരിച്ചവര്‍, ശരീരത്തിനു താങ്ങാനാവാത്ത
ശിരസ്സുമായി ജനിച്ചവര്‍, മക്കളൊക്കെ ബുദ്ധിമാന്ദ്യമുള്ളവരും വികലാംഗരുമായിപ്പോയതില്‍
വെന്തു നീറുന്നവര്‍, കണ്ണടയ്ക്കാനാവാത്തവര്‍, തൊലി പൊളിഞ്ഞുപൊളിഞ്ഞു
പോന്ന് നീറിപ്പുകഞ്ഞ് ജീവിക്കുന്നവര്‍, കൈകളുടെ ഒരു ഉപയോഗവുമില്ലാത്ത കൈകളുമായി
കഷ്ടപ്പെടുന്നവര്‍, പരസഹായം കൂടാതെ ഒരിഞ്ചു നീങ്ങാനാകാത്തവര്‍, ജനിക്കും മുമ്പേ മരിച്ചവര്‍, ....
പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്ന പട്ടികയല്ല ഇത്.



എന്നിട്ടും കേന്ദ്രമന്ത്രി കെ വി തോമസും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ
ഉദ്യോഗസ്ഥരും എന്‍ഡോസള്‍ഫാന്‍ ഒഴിച്ചുകൂടാനാവാത്ത
കീടനാശിനിയാണെന്ന് ആവര്‍ത്തിക്കുന്നു.
സ്‌റ്റോക്‌ഹോം കണ്‍വന്‍ഷനുകളില്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍
എന്‍ഡോസള്‍ഫാന്‍ നിരോധം ആവശ്യപ്പെടുകയും പല രാജ്യങ്ങളും
ഇതു നിരോധിക്കുകയും ചെയ്തിട്ടും നമ്മുടെ ഭരണാധികാരികള്‍ക്കു ബുദ്ധി ഉദിച്ചിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ പ്രതിനിധികളായിരുന്നു
ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് എന്താണു പറയേണ്ടത് എന്നു
കണ്‍വന്‍ഷനില്‍ ചെവിയില്‍ മന്ത്രിച്ചു നല്‍കിയിരുന്നത് എന്നു നിരീക്ഷകര്‍ വ്യക്തമാക്കുന്നു.



ആരുടെ താല്‍പ്പര്യമാണ് നമ്മുടെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?
കേരളത്തില്‍ നിന്നുള്ള 20 എം.പിമാര്‍ക്ക് എന്താണ് ഡല്‍ഹിയില്‍ പണി?
തോമസ് പോട്ടെ, കേരളത്തില്‍ നിന്നുള്ള ആന്റണിയും
വയലാര്‍ രവിയും അഹമ്മദും ഇത്തരം പ്രശ്‌നങ്ങളില്‍ ഒന്നും മിണ്ടാത്തതെന്തേ?







ആവശ്യപ്പെടുക: സമ്പൂര്‍ണ എന്‍ഡോ സള്‍ഫാന്‍ നിരോധനം
ആവശ്യപ്പെടുക: ഉത്തരവാദിത്തമുള്ള കേന്ദ്രസര്‍ക്കാര്‍
ആവശ്യപ്പെടുക: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം


Demand for Complete Ban on Endosulfan 

Demand for a Responsible Central Govt.

Demand for Rehabilitation of Endosulfan Victims


എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതില്‍ പ്രതിഷേധം അലയടിക്കുന്നു

15 Nov 2010 12:02, 
തൊടുപുഴ: ലോകത്തിലെ 63 രാജ്യങ്ങള്‍ നിരോധിച്ച എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്‌ അപലപനീയമാണെന്ന്‌ കര്‍ഷക സംഘടന ഐക്യവേദി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജോസ്‌ ചേന്പേരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗര്‍ഭസ്‌ഥ ശിശുക്കളെയും മുതിര്‍ന്നവരെയും ബുദ്ധിമാന്ദ്യമുള്ളവരും അംഗവൈകല്യമുള്ളവരും വിരൂപികളും ആക്കിത്തീര്‍ത്ത എന്‍ഡോസള്‍ഫാന്‍റെ ഇരകള്‍ നമ്മുടെ ഇടയില്‍ തന്നെ ജീവിക്കുന്പോള്‍ ഇതിന്‍റെ പ്രചാരകനായി കേന്ദ്രമന്ത്രി കെ.വി. തോമസ്‌ മാറിയതില്‍ ദുരൂഹതയുണ്ട്‌. 1998 ലെ കീടനാശിനി നിയമമനുസരിച്ച്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരാന്‍ കീടനാശിനി കന്പനികളുടെ അഭിപ്രായം ശരിയെന്ന്‌ അടിവരയിട്ടുപറഞ്ഞു 2004 ല്‍ ദുബെ കമ്മിറ്റി റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച ഡോക്‌ടര്‍ സി.ഡി. മായിയെ പുതിയ ആറംഗ പഠനസമിതിയുടെ അധ്യക്ഷസ്‌ഥാനത്ത്‌ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചതും ദുരൂഹമാണ്‌. പാര്‍ലമെന്‍റിന്‍റെ പരിഗണനയിലുള്ള കീടനാശിനി ബില്ലില്‍ സംസ്‌ഥാന താല്‍പര്യങ്ങള്‍ അംഗീകരിക്കപ്പെടുന്ന വ്യവസ്‌ഥകള്‍ ഉണ്ടാകണം. ഇക്കാര്യങ്ങളില്‍ എ.കെ. ആന്‍റണി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും എം.പി.മാരും തുറന്ന നിലപാടു സ്വീകരിക്കണം.ദുരിതബാധിതര്‍ക്ക്‌ കേന്ദ്രസഹായം നല്‍കണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനു കര്‍ഷകസംഘടന ഐക്യവേദി പ്രചരണ രംഗത്തും സമരരംഗത്തും ശക്‌തമായ നിലപാട്‌ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പത്രസമ്മേളനത്തില്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്‍റ്‌ ഡോ. എം.സി. ജോര്‍ജ്‌, സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ അഡ്വ. ചിറ്റൂര്‍ രാജ്‌ മന്നാര്‍ എന്നിവര്‍ പങ്കെടുത്തു.എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മരണ വ്യാപാരത്തിന്‌ ഒത്താശ ചെയ്യുന്നതായി ബി.ജെ.പി. ആരോപിച്ചു. അപകടകാരിയെന്ന്‌ കണ്ടെത്തിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതെ വീണ്ടും ഇതിന്‍റെഅപകട സാധ്യതാപഠനത്തിന്‌ സമിതിയെ നിയോഗിക്കാനുള്ള കേന്ദ്ര പരിസ്‌ഥിതി മന്ത്രി ജയറാം രമേശിന്‍റെ പ്രഖ്യാപനം ദുരൂഹമാണെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്‍റ്‌ പി.പി. സാനു പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ നിരോധനം വൈകുന്നത്‌ രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയുടെ കുറവുമൂലമാണെന്ന്‌ ഇന്‍ഫാം തൊടുപുഴ മേഖലാ നേതൃയോഗം കുറ്റപ്പെടുത്തി.പ്രസിഡന്‍റ്‌ എം.ടി. ഫ്രാന്‍സീസ്‌ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഫാ. ജോര്‍ജ്‌ പൊട്ടയ്‌ക്കല്‍, റീജണല്‍ പ്രസിഡന്‍റ്‌ ജോസ്‌ എടപ്പാട്ട്‌, മേഖലാ രക്ഷാധികാരി ഫാ. ജോസഫ്‌ മോനിപ്പള്ളി, തോമസ്‌ കൂട്ടുങ്കല്‍, ജെയിംസ്‌ പള്ളിക്കമ്യാലില്‍, തങ്കച്ചന്‍ പാറത്തലയ്‌ക്കല്‍, ജോയി കാഞ്ഞിരക്കൊന്പില്‍, ഷൈന്‍ മാങ്കുഴ, ഷിബു തലയ്‌ക്കല്‍, കെ.വി. ജോണ്‍, സി.എം. മാത്യു, അഗസ്‌റ്റ്യന്‍ മാത്യു, എം.പി. ജോസഫ്‌, ബെന്നി പട്ടേരിപറന്പില്‍, ജോസഫ്‌ പെരിയംകുന്നേല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി.ജില്ലയിലെ ഏലക്കാടുകളിലും തേയിലത്തോട്ടങ്ങളിലും മാരക വിഷമായ എന്‍ഡോസള്‍ഫാന്‍ കലര്‍ത്തിയ കീടനാശിനികള്‍ ഉപയോഗിക്കുന്നത്‌ ഉടന്‍ നിരോധിക്കണമെന്നും ദുരിതത്തിനിരയായവര്‍ക്ക്‌ പുനരധിവാസം ഉള്‍പ്പെടെയുള്ള നഷ്‌ടപരിഹാര പാക്കേജ്‌ പ്രഖ്യാപിക്കാന്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും ജില്ലാ പ്ലാന്‍റേഷന്‍ ലേബര്‍ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ പ്രസിഡന്‍റ്‌ തോമസ്‌ കരിന്പീച്ചി ആവശ്യപ്പെട്ടു. മാരക കീടനാശിനി ഉല്‍പാദക കന്പനികളുടെ അച്ചാരം വാങ്ങി ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണ്‌ കേന്ദ്രമന്ത്രി കെ.വി. തോമസിന്‍റെ എന്‍ഡോസള്‍ഫാന്‍ അനുകൂല പ്രസ്‌താവനയായി പുറത്തുവന്നിരിക്കുന്നതെന്ന്‌ സോളിഡാരിറ്റി ഏരിയാ കമ്മിറ്റി കുറ്റപ്പെടുത്തി. യോഗത്തില്‍ ഏരിയാ പ്രസിഡന്‍റ്‌ സുബൈര്‍ ഹമീദ്‌, എല്‍.കെ. റഹിം, ടി.എച്ച്‌. നാസര്‍, ടി.എസ്‌. ഹുസൈന്‍, ടി.ജെ. ഷാജി, സി.എസ്‌. അബ്‌ദുള്‍ അസീസ്‌, ടി.എച്ച്‌. ഇസ്‌മായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.കേന്ദ്രനിലപാടിനെതിരേ ഡി.വൈ.എഫ്‌.ഐയുടെ പ്രതിഷേധ ധര്‍ണ നാളെകട്ടപ്പന: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെതിരെ ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കട്ടപ്പനയില്‍ പ്രതിഷേധ ധര്‍ണ നടത്തും. പഞ്ചായത്ത്‌ മൈതാനിയില്‍ രാവിലെ 10 മുതല്‍ 2 വരെയാണ്‌ ധര്‍ണ. ഡി.വൈ.എഫ്‌.ഐ സംസ്‌ഥാന സെക്രട്ടറി ടി.വി രാജേഷ്‌ ധര്‍ണ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ജില്ലാ സെക്രട്ടറി അഡ്വ. ജി. ഗോപകൃഷ്‌ണന്‍, ജില്ലാ വൈസ്‌ പ്രസിഡന്‍റ്‌ കെ.പി സുമോദ്‌ എന്നിവര്‍ അറിയിച്ചു. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ പ്രയോഗം വ്യാപകമാണ്‌. തമിഴ്‌നാട്ടില്‍ നിന്നാണ്‌ കേരളത്തിലേക്ക്‌ ഇവ എത്തുന്നത്‌. അംഗീകൃത കന്പനികളുടെ കീടനാശിനികളില്‍ മാരക കീടനാശിനികള്‍ കൂട്ടിക്കലര്‍ത്തിയാണ്‌ വിപണനം നടത്തുന്നത്‌. ഇതു കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്താന്‍ ഉദ്യോഗസ്‌ഥര്‍ തയാറാകണം. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരേയും നടപടി സ്വീകരിക്കണം. ചെക്കുപോസ്‌റ്റുകളിലൂടെ കീടനാശിനികള്‍ വന്‍തോതില്‍ കടത്തുന്നത്‌ നിയന്ത്രിക്കാന്‍ പരിശോധന ശക്‌തമാക്കണം. ഹൈറേഞ്ചില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകിയത്‌ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലമാണ്‌. എന്‍ഡോസള്‍ഫാന്‍ ഏലച്ചെടികള്‍ക്ക്‌ നേരിട്ട്‌ പ്രയോഗിക്കുന്ന രീതിയാണ്‌ ഹൈറേഞ്ചിലുള്ളത്‌. കീടനാശിനി തളിക്കുന്പോള്‍ പോലും മുന്‍കരുതല്‍ നടപടി സ്വീകരിക്കാത്തത്‌ തോട്ടങ്ങളില്‍ പണിയെടുക്കുന്ന നൂറു കണക്കിന്‌ തൊഴിലാളികളെ നേരിട്ട്‌ ബാധിക്കും. കുത്തക കന്പനികളുടെ ലാഭം വര്‍ധിപ്പിക്കാന്‍ പാവങ്ങളെ കൊലയ്‌ക്കു കൊടുക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഈ നയം തിരുത്താത്ത പക്ഷം ഡി.വൈ.എഫ്‌.ഐ സമരം വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
http://www.newshunt.com/cr.action?act=browseNewsItem&npKey=mang&ctKey=IDUKKI&newsUid=7008065&brand=NewsHunt&parent=mang&res=128x128

എന്‍ഡോസള്‍ഫാന്‍ പുതിയ പഠനം ഇരകളെ അപമാനിക്കുന്ന നടപടി- സി.ആര്‍.നീലകണ്ഠന്‍

കാസര്‍കോട്: വിശദമായ പഠനങ്ങള്‍ നടന്നിട്ടും പ്രത്യക്ഷമായി തന്നെ ദുരന്തങ്ങള്‍ ബോധ്യപ്പെട്ടിട്ടും വീണ്ടും പുതിയൊരു പഠനം നടത്താനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനം ഇരകളെ അപമാനിക്കുന്ന നടപടിയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. 'ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക' എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ക്കനുസരിച്ച സമഗ്രമായ കീടനാശിനി നിയമം ഉണ്ടാകണം. ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ ഉദ്പാദനവും വില്‍പനയും ഉപയോഗവും നിരോധിക്കുകയും ദുരിതം പേറുന്ന ഇരകള്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കുകയും വേണം. നഷ്ടപിരഹാര ട്രൈബ്യൂണല്‍ സ്ഥാപിച്ച് വിശദമായ പുനരധിവാസ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നമ്മുടെ ആര്‍ത്തി മൂത്ത വികസനത്തിന്റെ ഇരകളാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. ഈ വികല വികസനം നമ്മുടെ പ്രകൃതിയെ മാത്രമല്ല തകര്‍ത്തത്. മനുഷ്യരെയും കൊന്ന് തിന്നുകയാണ്. എന്‍ഡോസള്‍ഫാന്‍ കാരണം ജില്ലയില്‍ ദിനേന മരണം സംഭവിക്കുമ്പോള്‍ ഭരണവര്‍ഗം പുതിയ പഠനത്തെക്കുറിച്ചാണ് പറയുന്നത്. ഇനി പഠനമല്ല പരിഹാരമാണ് വേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിച്ച് കോര്‍പറേറ്റുകളെ സഹായിക്കുകയാണ്. എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടെടുത്ത സി.ഡി.മായിയെ തന്നെ പുതിയ പഠന സംഘത്തിന്റെ തലവനാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. കാര്യങ്ങള്‍ ഇനിയും മനസ്സിലാവാത്ത കേന്ദ്ര മന്ത്രി കെ.വി.തോമസ് കെ.പി.സി.സി അംഗമായ വി.എം.സുധീരനോട് ചോദിച്ച് പഠിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് കേരളത്തെ പ്രക്ഷുബ്ധമാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നാളിതുവരെയായി ഈ വിഷയത്തില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഇവരുടെ പുതിയ സമരാഹ്വാനം സ്വാഗതാര്‍ഹമാണെന്നും ഇത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ പ്രൊഫ.എം.എ.റഹ്മാന്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.അഹമ്മദ്, എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി ചെയര്‍മാന്‍ നാരായണന്‍ പേരിയ, ഉദിനൂര്‍ സുകുമാരന്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ടി.മുഹമ്മദ്, കെ.കെ.ബഷീര്‍, ജില്ലാ പ്രസിഡന്റ് വി.പി.അഷറഫ്, ജനറല്‍ സെക്രട്ടറി ശഫീഖ് നസ്‌റുല്ല എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ കാസര്‍കോട് പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ ദുരിതബാധിതരും അമ്മമാരും ഉള്‍പ്പെടെ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. മാര്‍ച്ചിന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബുറഹ്മാന്‍, സി.ആര്‍.നീലകണ്ഠന്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ടി.മുഹമ്മദ്, കെ.കെ.ബഷീര്‍, ജില്ലാ പ്രസിഡന്റ് വി.പി.അഷറഫ്, ജനറല്‍ സെക്രട്ടറി ശഫീഖ് നസ്‌റുല്ല, സെക്രട്ടറി മുഹമ്മദ്, ജില്ലാ സമിതിയംഗങ്ങളായ എന്‍.എം.റിയാസ്, ഫാരിഖ് അബ്ദുല്ല, സോളിഡാരിറ്റി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി കണ്‍വീനര്‍ കെ.കെ.ഇസ്മായില്‍, എസ്.ഐ.ഒ.ജില്ലാ പ്രസിഡന്റ് ടി.എം.സി. സിയാദലി, സെക്രട്ടറി റാഷിദ് മുഹിയുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.