Published on Fri, 05/13/2011 - 14:42

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും വില്‍പനയും ഉപയോഗവും സുപ്രീം കോടതി നിരോധിച്ചു. എട്ടാഴ്ചത്തേക്കാണ് ചീഫ് ജസ്റ്റിസ് എച്ച്.എസ് കപാഡിയയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഇടക്കാല നിരോധം ഏര്‍പ്പെടുത്തിയത്. ഈ കാലയളവിനുള്ളില്‍ നിര്‍ദിഷ്ട പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ക്ക് സു്രപീം േകാടതി നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന് ശേഷം സുരപീം കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കൃഷി മന്ത്രാലയത്തിന് കീഴില്‍ നടത്തുന്ന പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാര്‍ഷിക കമീഷണറോടും സു്രപീം കോടതി നിര്‍ദേശിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ