Published on Mon, 05/30/2011 -
കാസര്‍കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി നിര്‍വഹണ പ്രഖ്യാപനം നടത്തി. സര്‍ക്കാറിന്റെ ഔദ്യോഗിക പുനരധിവാസം മുടന്തി നീങ്ങുമ്പോഴാണ് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ പുനരധിവാസ പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കി യുവജന സംഘടനകളുടെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ സോളിഡാരിറ്റി പുതിയ ചരിത്രം രചിച്ചത്.
പുനരധിവാസ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനത്തിനായി തിങ്കളാഴ്ച കാസര്‍കോട് മുനിസിപ്പല്‍ യോഗ ഹാളില്‍ ഒത്തുചേര്‍ന്ന ഈ രംഗത്തെ സമരപോരാളികളും ജനപ്രതിനിധികളും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ കര്‍മസാക്ഷ്യത്തിന് ആശംസയുടെ അതിരുകളില്ലാത്ത മുദ്ര ചാര്‍ത്തി. നിരവധി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ നിറഞ്ഞ സദസ്സാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ വികാരം ഇന്നത്തെപ്പോലെ ഉയര്‍ന്നു നില്‍ക്കാത്ത കാലത്താണ് സോളിഡാരിറ്റി ഒരേസമയം സമരവും സേവനവും സമന്വയിപ്പിക്കുന്ന പദ്ധതിയുമായി രംഗത്തു വന്നത്. ശക്തമായ ബഹുജന സമരങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ഇരകളെ സേവിക്കുകയും ചെയ്യുന്ന ദ്വിമുഖ പദ്ധതിയാണ് പൂര്‍ത്തിയായത്.
2006ല്‍ പഠനസംഘത്തെ നിയോഗിച്ച് വിവരം ശേഖരിച്ച് വ്യക്തമായ ആസൂത്രണത്തോടെ തുടക്കം കുറിച്ച പുനരധിവാസ പദ്ധതി 2009 മേയ് 14ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലിയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ പഞ്ചായത്തുകളിലായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് കണ്ടെത്തിയ അവശരെ കൈപിടിച്ചുയര്‍ത്തുന്ന ചികിത്സാ പദ്ധതിയാണ് ആദ്യം നടപ്പിലാക്കിയത്.
പി. മുജീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സോളിഡാരിറ്റി നടപ്പാക്കിയ പുനരധിവാസ പദ്ധതി മാതൃകാപരവും ക്രിയാത്മകവുമാണ്. അത്തരമൊരു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പദ്ധതികളുടെ പ്രഖ്യാപനത്തിന് കാണിക്കുന്ന ആവേശം നടപ്പാക്കാനും കാണിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാരണക്കാരായവരെ വിചാരണ ചെയ്യണമെന്നും ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം അവരില്‍നിന്ന് ഈടാക്കണമെന്നും പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തിയ ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
സോളിഡാരിറ്റിക്ക് കാസര്‍കോട് ജില്ലാ ജനകീയ വികസന സമിതിയുടെ ഉപഹാരം ശാഫി ചെമ്പിരിക്കയും എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഫര്‍ഹാനും സര്‍ഗ ആര്‍ട്ട് ഗാലറിയുടെ ഉപഹാരം അബ്ദുല്ല സര്‍ഗയും സമ്മാനിച്ചു. വിദ്യാഭ്യാസ സഹായ വിതരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഷാഹിനക്ക് നല്‍കി നിര്‍വഹിച്ചു. സി.ആര്‍. നീലകണ്ഠന്‍, എം.എ. റഹ്മാന്‍, നാരായണന്‍ പേരിയ, പി.വി. സുധീര്‍കുമാര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ. കൊട്ടന്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, സൂപ്പി വാണിമേല്‍, നാസര്‍ ചെറുകര എന്നിവര്‍ സംസാരിച്ചു.
പുനരധിവാസ പദ്ധതി കോഓഡിനേറ്റര്‍ കെ.കെ. ബഷീര്‍ പദ്ധതി വിശദീകരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് സ്വാഗതവും ജില്ലാ പ്രസിഡന്റ് വി.പി. അഷ്‌റഫ് നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി പ്രസിദ്ധീകരിച്ച 'എന്‍ഡോസള്‍ഫാന്‍: നരകത്തിലേക്ക് തുറക്കുന്ന വാതില്‍' എന്ന പുസ്തകം ലീലാകുമാരിയമ്മ അംബികാസുതന്‍ മാങ്ങാടിന് നല്‍കി പ്രകാശനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന്, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്മാന്‍, സി.ആര്‍. നീലകണ്ഠന്‍, കെ.എ. ഷഫീഖ് എന്നിവര്‍ സമരനായകരെ ആദരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ