Published on Mon, 05/09/2011 - 21:21 ( 9 hours 48 min ago)
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ഹരജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കീടനാശിനി കമ്പനികളുടെ അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചു.
കീടനാശിനി പ്രയോഗമില്ലാതെ രാജ്യത്തെ കാര്‍ഷിക വിളകളില്‍ മൂന്നിലൊന്നും നശിക്കുന്നുവെന്നും അതുവഴി പ്രതിവര്‍ഷം 90,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിന് സംഭവിക്കുന്നുവെന്നും ഇതുസംബന്ധിച്ച് നല്‍കിയ അപേക്ഷയില്‍ നിര്‍മാണ കമ്പനികളുടെ സംഘടന വിശദീകരിച്ചു. ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 7500 കോടി രൂപയുടെ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്തുവരുന്ന കാര്യവും കോടതി കണക്കിലെടുക്കണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കും. അതിന് പറ്റിയ ബദലില്ലെന്നും അപേക്ഷയില്‍ വിശദീകരിച്ചു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും നിലപാട് തേടിയിട്ടുണ്ട്. കേസ് 11ന് കോടതി പരിഗണിച്ചേക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ