2011 സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

എന്‍ഡോസള്‍ഫാന്‍ ഔട്ട്



രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യാന്‍ കോടതി അനുമതി നല്‍കി. എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ അപേക്ഷ പരിഗണിച്ചാണ് കര്‍ശന നിബന്ധനകളോടെ എന്‍ഡോസള്‍ഫാന് നിരോധനമില്ലാത്ത രാജ്യത്തേക്ക് കയറ്റുമതിക്ക് അനുമതി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി എന്‍ഡോസള്‍ഫാന് രാജ്യത്ത് പൂര്‍ണ്ണ നിരോധനം എര്‍പ്പെടുത്തി.

രാജ്യത്ത് 1090 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതത്രയും കമ്പനികള്‍ക്ക് കയറ്റുമതിചെയ്യാം. ഇവയുടെ കയറ്റുമതി പൂര്‍ണ്ണമായാല്‍ കമ്പനികളുടെ കയറ്റുമതി ചെയ്യാനുള്ള റജിസ്ട്രേഷന്‍ റദ്ദാകും എന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ 4071 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ അസംസ്കൃതവസ്തുക്കള്‍ രാജ്യത്ത് കെട്ടിക്കിടക്കുന്നുണ്ട്. ഇവ എന്ത് ചെയ്യണമെന്നകാര്യത്തില്‍ കോടതി ഒക്ടോബര്‍ പത്തിന് വിധി പറയും

കഴിഞ്ഞ മെയ് 13നാണ് രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ താത്കാലികമായി നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ വെള്ളിയാഴ്ചത്തെ വിധിയോടെ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ ഉത്പാദനവ‌ും ഉപയോഗവ‌ും വിതരണവും പൂര്‍ണ്ണമായും നിരോധിക്കപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഡി വൈ എഫ് ഐ നല്‍കിയ ഹര്‍ജിയിലാണ് കോടതി എന്‍ഡോസള്‍ഫാന് താത്കാലിക നിരോ‍ധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഉത്പാദിപ്പിച്ച എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ കോടതിയെ സമീപിക്കുകയായിര‌ുന്നു. ഇതിനെതിരെ ഡി വൈ എഫ് ഐ എതിര്‍സത്യാവാങ്മൂലം സമര്‍പ്പിച്ചിര‌ുന്നു. കയറ്റുമതി അനുവദിക്കരുതെന്നും ഇന്ത്യയില്‍ ഉണ്ടായ പോലുള്ള ദുരന്തം ലോകത്ത് മറ്റൊര‌ുസ്ഥലത്ത് ഉണ്ടാകരുതെന്നുമാണ് എതിര്‍ സത്യവാങ്മൂലത്തില്‍ ഡി വൈ എഫ് ഐ വാദിച്ചത്. എന്നാല്‍ കോടതി ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് അനുമതി നല്‍കുകയായിര‌ുന്നു.

എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാന്‍ വന്‍ തുകചെലവാകുമെന്നും. ഇതിന് മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടില്ലന്നും, രാജ്യത്ത് ഇപ്പോഴുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റുമതിചെയ്യാവുന്നതാണെന്നും സമിതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിര‌ുന്നു. ഇതനുസരിച്ചാണ് സുപ്രീം കോടതിയുടെ വിധിവന്നത്.

2011 മേയ് 30, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: സോളിഡാരിറ്റി പുനരധിവാസ പദ്ധതി പൂര്‍ത്തിയായി


എന്‍ഡോസള്‍ഫാന്‍: സോളിഡാരിറ്റി പുനരധിവാസ പദ്ധതി പൂര്‍ത്തിയായി
കാസര്‍കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി നിര്‍വഹണ പ്രഖ്യാപനം നടത്തി. സര്‍ക്കാറിന്റെ ഔദ്യോഗിക പുനരധിവാസം മുടന്തി നീങ്ങുമ്പോഴാണ് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ പുനരധിവാസ പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കി യുവജന സംഘടനകളുടെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ സോളിഡാരിറ്റി പുതിയ ചരിത്രം രചിച്ചത്.
പുനരധിവാസ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനത്തിനായി  തിങ്കളാഴ്ച കാസര്‍കോട് മുനിസിപ്പല്‍ യോഗ ഹാളില്‍ ഒത്തുചേര്‍ന്ന ഈ രംഗത്തെ സമരപോരാളികളും ജനപ്രതിനിധികളും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ കര്‍മസാക്ഷ്യത്തിന് ആശംസയുടെ അതിരുകളില്ലാത്ത മുദ്ര ചാര്‍ത്തി. നിരവധി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ നിറഞ്ഞ സദസ്സാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ വികാരം ഇന്നത്തെപ്പോലെ ഉയര്‍ന്നു നില്‍ക്കാത്ത കാലത്താണ് സോളിഡാരിറ്റി ഒരേസമയം സമരവും സേവനവും സമന്വയിപ്പിക്കുന്ന പദ്ധതിയുമായി രംഗത്തു വന്നത്. ശക്തമായ ബഹുജന സമരങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ഇരകളെ സേവിക്കുകയും ചെയ്യുന്ന ദ്വിമുഖ പദ്ധതിയാണ് പൂര്‍ത്തിയായത്.
2006ല്‍ പഠനസംഘത്തെ നിയോഗിച്ച് വിവരം ശേഖരിച്ച് വ്യക്തമായ ആസൂത്രണത്തോടെ തുടക്കം കുറിച്ച പുനരധിവാസ പദ്ധതി 2009 മേയ് 14ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലിയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ പഞ്ചായത്തുകളിലായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് കണ്ടെത്തിയ അവശരെ കൈപിടിച്ചുയര്‍ത്തുന്ന ചികിത്സാ പദ്ധതിയാണ് ആദ്യം നടപ്പിലാക്കിയത്.
പി. മുജീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.  സമ്മേളനം പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സോളിഡാരിറ്റി നടപ്പാക്കിയ പുനരധിവാസ പദ്ധതി മാതൃകാപരവും ക്രിയാത്മകവുമാണ്. അത്തരമൊരു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പദ്ധതികളുടെ പ്രഖ്യാപനത്തിന് കാണിക്കുന്ന ആവേശം  നടപ്പാക്കാനും കാണിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാരണക്കാരായവരെ വിചാരണ ചെയ്യണമെന്നും  ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം അവരില്‍നിന്ന് ഈടാക്കണമെന്നും പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തിയ ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
സോളിഡാരിറ്റിക്ക് കാസര്‍കോട് ജില്ലാ ജനകീയ വികസന സമിതിയുടെ ഉപഹാരം ശാഫി ചെമ്പിരിക്കയും എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഫര്‍ഹാനും സര്‍ഗ ആര്‍ട്ട് ഗാലറിയുടെ ഉപഹാരം അബ്ദുല്ല സര്‍ഗയും സമ്മാനിച്ചു. വിദ്യാഭ്യാസ സഹായ വിതരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഷാഹിനക്ക് നല്‍കി നിര്‍വഹിച്ചു. സി.ആര്‍. നീലകണ്ഠന്‍, എം.എ. റഹ്മാന്‍, നാരായണന്‍ പേരിയ, പി.വി. സുധീര്‍കുമാര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ. കൊട്ടന്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, സൂപ്പി വാണിമേല്‍, നാസര്‍ ചെറുകര എന്നിവര്‍ സംസാരിച്ചു.
പുനരധിവാസ പദ്ധതി കോഓഡിനേറ്റര്‍ കെ.കെ. ബഷീര്‍ പദ്ധതി വിശദീകരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് സ്വാഗതവും ജില്ലാ പ്രസിഡന്റ് വി.പി. അഷ്‌റഫ് നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി പ്രസിദ്ധീകരിച്ച 'എന്‍ഡോസള്‍ഫാന്‍: നരകത്തിലേക്ക്   തുറക്കുന്ന വാതില്‍' എന്ന പുസ്തകം ലീലാകുമാരിയമ്മ അംബികാസുതന്‍ മാങ്ങാടിന് നല്‍കി പ്രകാശനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന്, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്മാന്‍, സി.ആര്‍. നീലകണ്ഠന്‍, കെ.എ. ഷഫീഖ് എന്നിവര്‍ സമരനായകരെ ആദരിച്ചു.



2011 മേയ് 23, തിങ്കളാഴ്‌ച

```കവിത:എന്‍ഡോസള്‍ഫാന്‍ -സുഗതകുമാരി```


ഇരുട്ടിനും ചൂടാണിവിടെ-
ക്കാറ്റിനും
മഴക്കും ചൂടാണ്, പുഴക്കും
ചൂടാണ്
നിനക്കായ് തങ്കമേ,
ചുരന്നൊലിക്കുമെന്‍
മലപ്പാലും നഞ്ഞുചുവക്കും
ചൂടാണ്.
കരയാന്‍ വയ്യാത്ത,
മിഴിഞ്ഞ കണ്ണുള്ളോ-
രരുമപ്പൈതലേ,
നുണച്ചുറങ്ങുക.
-മാതൃഭൂമി ആഴ്ചപ്പതിപ്പ് (29.5.2011)


2011 മേയ് 16, തിങ്കളാഴ്‌ച

എല്ലാ മാരക കീടനാശിനികളും നിരോധിക്കണം -സുധീരന്‍


കണ്ണൂര്‍: മനുഷ്യ നിലനില്‍പിനെയും പരിസ്ഥിതിയെയും ബാധിക്കുന്ന എല്ലാ മാരക കീടനാശിനികളും നിരോധിക്കണമെന്ന് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക സാഹിതി കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ കീടനാശിനി മാനേജ്‌മെന്റ് ഏജന്‍സി രൂപവത്കരിക്കണം. നിശ്ശബ്ദമരണം ഉണ്ടാക്കുന്നതും സമൂഹത്തെയും രാജ്യത്തെയും അസ്ഥിരപ്പെടുത്തുന്നതുമായ മാരകവിഷങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുഖ്യ പങ്കുവഹിക്കണം.
മദ്യം കുടിച്ച് മരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം നല്‍കുന്നു. ഈ തുകയെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കണം. കുടിച്ചുമരിക്കുന്നവരേക്കാള്‍ അര്‍ഹതയുള്ളവരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍.
ഇവര്‍ക്ക് ആവശ്യമായ ചികിത്സ യഥാസമയം നല്‍കാന്‍ സംവിധാനം വേണം. ഇപ്പോള്‍ ലഭ്യമാക്കിയെന്നു പറയുന്ന ചികിത്സാ സംവിധാനം ഏറെ അപര്യാപ്തമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് പ്രജിതയെന്ന മൂന്നു വയസ്സുകാരി. നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനും അവരുടെ വിദ്യാഭ്യാസവും മറ്റു സംരക്ഷണവും ഉറപ്പുവരുത്താനും ട്രൈബ്യൂണല്‍ രൂപവത്കരിക്കേണ്ടതുണ്ട്.
മയക്കുമരുന്നുകള്‍ക്കെതിരെയും സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഏറ്റവും നീറുന്ന പ്രശ്‌നമായി മാറിയിരിക്കുകയാണ് മാലിന്യ നിര്‍മാര്‍ജനം. നാട് മാലിന്യംകൊണ്ട് മൂടുകയാണ്.സമഗ്രമായ തെരഞ്ഞെടുപ്പു പരിഷ്‌കരണം അനിവാര്യമാണ്. ആഡംബരമായ തെരഞ്ഞെടുപ്പുരീതി മാറണം.
 കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്‌നങ്ങളോ ജീവല്‍പ്രശ്‌നങ്ങളോ ചര്‍ച്ച ചെയ്യപ്പെട്ടില്ല. വ്യക്തിവൈരാഗ്യവും വ്യക്തിഹത്യയുമാണ് പ്രചാരണായുധമായത്. നമ്മുടെ സംസ്‌കാരത്തിനും പൈതൃകത്തിനും യോജിച്ച പ്രചാരണമല്ല ഉണ്ടാകുന്നത്. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ മേമ്പൊടിക്കു പോലും ചര്‍ച്ചചെയ്യപ്പെട്ടില്ല. ജനങ്ങളാണ് എല്ലാം എന്ന തിരിച്ചറിവ് നഷ്ടപ്പെടുകയാണെന്നും സുധീരന്‍ പറഞ്ഞു.
പ്രഫ. ബി. മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ്, പി. രാമകൃഷ്ണന്‍, കെ.പി. നൂറുദ്ദീന്‍, എ.ഡി. മുസ്തഫ, എം. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.



എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധം



Published on Fri, 05/13/2011
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും വില്‍പനയും ഉപയോഗവും സുപ്രീം കോടതി നിരോധിച്ചു. എട്ടാഴ്ചത്തേക്കാണ് ചീഫ് ജസ്റ്റിസ് എച്ച്.എസ് കപാഡിയയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഇടക്കാല നിരോധം ഏര്‍പ്പെടുത്തിയത്. ഈ കാലയളവിനുള്ളില്‍ നിര്‍ദിഷ്ട പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ക്ക് സു്രപീം േകാടതി നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന് ശേഷം സുരപീം കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കൃഷി മന്ത്രാലയത്തിന് കീഴില്‍ നടത്തുന്ന പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാര്‍ഷിക കമീഷണറോടും സു്രപീം കോടതി നിര്‍ദേശിച്ചു.

2011 മേയ് 13, വെള്ളിയാഴ്‌ച

എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധം


എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധം
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും വില്‍പനയും ഉപയോഗവും സുപ്രീം കോടതി നിരോധിച്ചു. എട്ടാഴ്ചത്തേക്കാണ് ചീഫ് ജസ്റ്റിസ് എച്ച്.എസ് കപാഡിയയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഇടക്കാല നിരോധം ഏര്‍പ്പെടുത്തിയത്. ഈ കാലയളവിനുള്ളില്‍ നിര്‍ദിഷ്ട പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ക്ക് സു്രപീം േകാടതി നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന് ശേഷം സുരപീം കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കൃഷി മന്ത്രാലയത്തിന് കീഴില്‍ നടത്തുന്ന പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാര്‍ഷിക കമീഷണറോടും സു്രപീം കോടതി നിര്‍ദേശിച്ചു.



2011 മേയ് 10, ചൊവ്വാഴ്ച

എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന എച്ച്.ഐ.എല്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്‌


Posted on: 10 May 2011


തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനം കളമശ്ശേരി ഏലൂരിലെ എച്ച.ഐ.എല്‍(Hindustan Insecticides Limited) അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി. 2009 മുതലുള്ള മാലിന്യം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കമ്പനി അടച്ചുപൂട്ടാന്‍ കാരണമായി ഉത്തരവില്‍ പറയുന്നുണ്ട്. 

എച്ച്.ഐ.എല്‍ രാസമാലിന്യ നിര്‍മാര്‍ജനത്തില്‍ വീഴ്ച വരുത്തിയെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ.സജീവന്‍ പറഞ്ഞു. അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത് നിരന്തരം നിയമലംഘനം നടത്തിയതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന ഏക സ്ഥാപനമാണ് എച്ച.ഐ.എല്‍. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സമരക്കാര്‍ ആവശ്യപ്പെട്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന് ഐച്ച.ഐ.എല്‍ അടച്ചുപൂട്ടണമെന്നതായിരുന്നു. 

കമ്പനി അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട മറ്റ് നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നാണ് സൂചന