2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം: പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ മേയ് രണ്ടിന് പുതിയ സത്യവാങ്മൂലം നല്‍കും

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം: പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ മേയ് രണ്ടിന് പുതിയ സത്യവാങ്മൂലം നല്‍കും


കോട്ടയം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം വിഷയത്തില്‍ പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ മേയ് രണ്ടിന് പുതിയ സത്യവാങ്മൂലം ഹൈകോടതിയില്‍ സമര്‍പ്പിക്കും. സംസ്ഥാന കൃഷി-നിയമ വകുപ്പ് സെക്രട്ടറിമാരും കൃഷി മന്ത്രാലയവും ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയും അംഗീകാരം നല്‍കിയ ശേഷമാണ് സത്യവാങ്മൂലം ബുധനാഴ്ച പ്ലാന്‍േറഷന്‍ കോര്‍പറേഷനില്‍ എത്തിച്ചത്.
ഇത് ഔദ്യോഗികമായിത്തന്നെ കോര്‍പറേഷന്‍ അഭിഭാഷകനും അഡീഷനല്‍ അഡ്വക്കറ്റ് ജനറലുമായ രഞ്ജിത് തമ്പാന്‍ മുഖേന രണ്ടിന് കോടതിയില്‍ സമര്‍പ്പിക്കാനാണ് തീരുമാനമെന്ന് മാനേജിങ് ഡയറക്ടര്‍ സുബൈര്‍ ഖാന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനവും പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ അംഗീകരിക്കുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏത് നഷ്ടപരിഹാരവും കോര്‍പറേഷന്‍ നല്‍കുമെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന സൂചന. അഞ്ചുമാസം മുമ്പ് ഇതുസംബന്ധിച്ച് കോര്‍പറേഷന്‍ ഹൈേകാടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വിവാദമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പുതിയ സത്യവാങ്മൂലം തയാറാക്കിയത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ