2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: രാഷ്ട്രീയ നാടകം അപലപനീയം -സീറോ മലബാര്‍ സഭ


കോട്ടയം:  എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള അതിമാരകങ്ങളായ കീടനാശിനികളുടെ ദുരന്തഫലങ്ങള്‍ ഏറ്റുവാങ്ങി മരിച്ചുജീവിക്കുന്നവരെ മറയാക്കി ഭരണനേതൃത്വങ്ങള്‍ രാഷ്ട്രീയവിലപേശല്‍ നടത്തുന്നത് അപലപനീയമാണെന്ന് സീറോ മലബാര്‍ സഭ അല്‍മായ കമീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റിയന്‍. ഇത്തരം കീടനാശിനി പ്രയോഗങ്ങളിലൂടെ പരിസ്ഥിതി മലിനീകരണങ്ങള്‍ സൃഷ്ടിക്കുന്ന ജീവഹത്യയുടെ പ്രതിസന്ധികള്‍ ആശങ്കാജനകമായി തുടരുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും രാഷ്ട്രീയ നേതൃത്വങ്ങളും പരസ്‌പരം നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ പൊതുസമൂഹത്തെ അപമാനിക്കുകയാണ്.  ഈ മഹാവിപത്തിനെതിരെ രാഷ്ട്രീയത്തിനതീതമായി കൂട്ടായ ശ്രമങ്ങള്‍ അടിയന്തരമാണ്.   
ഭരണത്തിലിരുന്ന്  സമരം ചെയ്ത് പ്രതിഛായ വളര്‍ത്തുകയല്ല, എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുള്ള നിയമം കേരളത്തില്‍ നടപ്പാക്കാനുള്ള ചങ്കൂറ്റമാണ് സര്‍ക്കാര്‍  കാണിക്കേണ്ടത്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ