തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്ന കാസര്‍കോട്ടെ ജനങ്ങള്‍ക്ക് വേണ്ടി ഇപ്പോള്‍ കേന്ദ്രമന്ത്രിയും കേരളത്തിലെ മുന്‍മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണി പ്രതികരിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ .എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്ത് നിന്നാണ് ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. എന്നിട്ടും അവരെക്കുറിച്ച് ഒരക്ഷരം പറയാന്‍ ആന്റണി തയ്യാറായില്ല. എന്‍ഡോസള്‍ഫാന്‍ നിരോധത്തെ കുറിച്ചോ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തെ കുറിച്ചോ അവര്‍ക്കാവഹ്യമായ സഹായ പദ്ധതികളെ കുറിച്ചോ ആന്റണി മിണ്ടിയിട്ടില്ല. കേരളത്തില്‍ നിന്ന് ആറു മന്ത്രിമാരാണ് കേന്ദ്രമന്ത്രി സഭയിലുള്ളത്. എന്നിട്ടും അവരാരും ഇതിനെകുറിച്ച് ഒന്നും പറയാന്‍ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രി ശരത് പവാറും കൃഷിമന്ത്രാലയവും മാത്രമാണ് എന്‍ഡോസള്‍ഫാന്‍ നിരോധത്തിനെതിര് എന്നായിരുന്നു ഇത്‌വരെ കരുതിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസും യു.പി.എയും ഒന്നടങ്കം ഇതിനെതിരാണെന്നാണ് സര്‍വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെ മറുപടിയും ജയറാം രമേശിന്റെ പ്രസ്താവനയും തെളിയിക്കുന്നത്. കുത്തകകളെയും അഴിമതിക്കാരെയും നിലക്കു നിര്‍ത്താന്‍ കഴിയാത്ത പ്രധാനമന്ത്രിയുടെ നിസ്സഹായാവസ്ഥ വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
പരിസ്ഥിതി മന്ത്രി ജയറാം രമേശ് പരിസ്ഥിതി വിരുദ്ധനാണ്. മനുഷ്യ സ്‌നേഹിയല്ല. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് വീണ്ടും പഠിക്കണമെന്ന കേന്ദ്ര നിലാപാട് പൈശാചികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ