2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: താക്കീതായി സോളിഡാരിറ്റി പാര്‍ലമെന്റ് മാര്‍ച്ച്


ന്യൂദല്‍ഹി: കേരളത്തില്‍ ദുരിതം വിതച്ച എന്‍ഡോസള്‍ഫാന്‍ രാജ്യവായാപകമായി നിരോധിക്കണമെന്നും സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനെതിരെ വോട്ടു ചെയ്യണമെന്നുമാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, എസ്.ഐ.ഒ, ദല്‍ഹി മലയാളി സോളിഡാരിറ്റി എന്നീ സഘടനകള്‍ നൂദല്‍ഹിയില്‍ സയുകത പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് ശേഷം ലക്ഷം പ്രവാസി മലയാളികള്‍ ഒപ്പിട്ട നിവേദനം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

ന്യൂദല്‍ഹി കേരളഹൗസില്‍ നിന്ന് തുടങ്ങിയ പാര്‍ലമെന്റ് മാര്‍ച്ചിനെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. എ.കെ രാമകൃഷ്ണന്‍, കാസര്‍ഗോഡ് നിന്നുള്ള ആദില ശുഐബ്, പ്രിയാ പിള്ള (ഗ്രീന്‍ പീസ്), എസ്.ഐ.ഒ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.എം സ്വാലിഹ്, രവി അഗര്‍വാള്‍ (ഡയരക്ടര്‍, ടോക്‌സിക്, ന്യൂദല്‍ഹി), അഖ്‌ലാഖ് (എ.പി.സി.ആര്‍), അഡ്വ. ഷാക്കിര്‍ ജമീല്‍ (സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്), പി.കെ നൗഫല്‍ (ദല്‍ഹി മലയാളി സോളിഡാരിറ്റി) എന്നിവര്‍ അഭിസബോധന ചെയ്തു.

കെ.ടി അനീസുദ്ദീന്‍, ലിംഷീര്‍, കെ. ഹിലാലുദ്ദീന്‍, സഹ്‌ല, ശന, റാബിയ, നൗഷാബ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 

പ്രതിഷേധത്തിന്റെ ഭാഗമായി ജന്തര്‍ മന്ദറില്‍ ഒരുക്കിയ കാന്‍വാസില്‍ ചിത്രകാരന്‍ ജാവീദ് എന്‍ഡോസള്‍ഫാന്റെ ദുരിതം ചാലിച്ചു. മറ്റൊരു കാന്‍വാസില്‍ ഒപ്പു ശേഖരണവും നടത്തി. 

പാര്‍ലമെന്റ് മാര്‍ച്ചിന് ശേഷം ലക്ഷം പ്രവാസി മലയാളികള്‍ കൈയൊപ്പ ് ചാര്‍ത്തിയ നിവേദനം സഘടനാ ഭാരവാഹികള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. സൗദി അറേബ്യയിലെ തനിമ കലാ സാസ്‌ക്കാരിക വേദി അവിടെയുള്ള പ്രവാസി മലയാളികളില്‍ നിന്നാണ് ലക്ഷം പ്രവാസികളുടെ കൈയൊപ്പ് ശേഖരിച്ചത്


 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ