2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

സോളിഡാരിറ്റി എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം ആചരിച്ചു



ആലപ്പുഴ: എന്‍ഡോസള്‍ഫാന്‍ നിരോധത്തെ ഇന്ത്യ അനുകൂലിക്കുക, സ്‌റ്റോക് ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് ഇന്ത്യ ഒപ്പ് രേഖപ്പെടുത്തുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് വെള്ളിയാഴ്ച സോളിഡാരിറ്റി ജില്ലാ സമിതി എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി ആചരിച്ചു. ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഐക്യദാര്‍ഢ്യ പ്രതിജ്ഞയും നടന്നു.
കായംകുളത്ത് നടന്ന പ്രകടനത്തില്‍ ഏരിയാ പ്രസിഡന്റ് മുജീബ് റഹ്മാന്‍, സെക്രട്ടറി വാഹിദ് എന്നിവരും ഹരിപ്പാട്ട് ഹാരിസ് പല്ലന, റിയാസ് എന്നിവരും അമ്പലപ്പുഴയില്‍ സുമീര്‍, സിറാജ്, നവാസ് ജമാല്‍, ബഷീര്‍ തുണ്ടില്‍ എന്നിവരും ആലപ്പുഴയില്‍ നിഖില്‍ ഇക്ബാല്‍, ആര്‍. ഫൈസല്‍ എന്നിവരും മണ്ണഞ്ചേരിയില്‍ ടി.എം. സുബൈര്‍, സക്കീര്‍ എന്നിവരും അരൂരില്‍ പി.കെ. റിയാസ്, കെ.ആര്‍. നജീബ് എന്നിവരും വടുതലയില്‍ അബ്ദുല്‍ ഹക്കീം പാണാവള്ളി, ടി.എ. റാഷിദ്, അഡ്വ. ഷബീര്‍ അഹമ്മദ്, നള്ര്‍, സിജാബ് എന്നിവരും നേതൃത്വം നല്‍കി. കാസര്‍കോട് ജില്ലയില്‍ 11 പഞ്ചായത്തുകളിലായി മുന്നൂറോളം മരണങ്ങള്‍ക്കും നിരവധി പേര്‍ക്ക് മാരകരോഗങ്ങള്‍ക്കും കാരണമായ എന്‍ഡോസള്‍ഫാനെക്കുറിച്ച് വീണ്ടും പഠനം നടക്കണമെന്ന് പറയുന്നത് കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. നൂറ്റമ്പതോളം പഠനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇന്ത്യക്ക് ധീരമായ നിലപാട് എടുക്കാന്‍ സാധിക്കാത്തത് ഭീരുത്വമാണെന്നും സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. പ്രസിഡന്റ് വി.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
http://www.madhyamam.com/news/71571/110423
www.madhyamam.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ