Published on Mon, 04/25/2011
കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ ദിനാചരണത്തോടനുബന്ധിച്ച് സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തി. സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹ സമരത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സത്യഗ്രഹം അനുഷ്ഠിക്കുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഹാരാര്‍പ്പണം നടത്തി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഗോപിനാഥന്‍, ടി. പീറ്റര്‍, ആര്‍. അജയന്‍, കെ. സജീദ് തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കുടുംബങ്ങളെയും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സമരജ്വാല ഉയര്‍ത്തി. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ്, സെക്രട്ടറി കെ.കെ. ബഷീര്‍, ജില്ലാ പ്രസിഡന്റ് അഷറഫ് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷഫീഖ് നസ്‌റുല്ല, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെറുകര, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ